ലെനോവ വരുന്നു, ആദ്യ ഫോള്‍ഡബിള്‍ പേഴ്‌സണല്‍ കമ്പ്യൂട്ടറുമായി, തിങ്ക്പാഡ് എക്‌സ് വണ്ണിനെ കുറിച്ച് അറിയാം

ലെനോവ വരുന്നു, ആദ്യ ഫോള്‍ഡബിള്‍ പേഴ്‌സണല്‍ കമ്പ്യൂട്ടറുമായി, തിങ്ക്പാഡ് എക്‌സ് വണ്ണിനെ കുറിച്ച് അറിയാം

ലോകത്തിലെ ആദ്യത്തെ ഫോള്‍ഡബിള്‍ പേഴ്‌സണല്‍ കമ്പ്യൂട്ടറുമായി വിപണി കീഴടക്കാന്‍ തയ്യാറെടുക്കുകയാണ് ചൈനീസ് കമ്പനിയായ ലെനോവോ. ലെനോവോ തിങ്ക്പാഡ് എക്‌സ് വണ്‍ എന്ന് പേരിട്ടിരിക്കുന്ന ഫോള്‍ഡബിള്‍ സ്‌ക്രീന്‍ ഉള്ള സീരിസിന്റെ ഫേട്ടോകള്‍ കഴിഞ്ഞ ദിവസം കമ്പനി പുറത്തുവിട്ടു. 2020 ല്‍ പുറത്തിറക്കുമെന്നാണ് കമ്പനിയുടെ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍.

നേരത്തെ ലെനോവോ തിങ്ക്ബുക് എന്ന പേരില്‍ കമ്പനി ഒരു ലാപ്‌ടോപ്പ് നിര പരിചയപ്പെടുത്തിയിരുന്നു. അള്‍ട്രാ സ്ലിം ഡിസൈന്‍, ടച്ച് ഫിംഗര്‍പ്രിന്റ് റീഡര്‍, ഫിസിക്കല്‍ തിങ്ക്ഷട്ടര്‍, കാമറ കവര്‍, പ്രീമിയം ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേ, സ്പില്‍ റെസിസ്റ്റന്റ് കീബോര്‍ഡ് എന്നിങ്ങനെ നൂതന സംവിധാനങ്ങളോടെയായിരുന്നു തിങ്ക്ബുക് പുറത്തിറങ്ങിയത്. കൂടാതെ പതിനൊന്ന് മണിക്കൂര്‍ നിലനില്‍ക്കുന്ന ബാറ്ററിയും ഒരു പ്രധാന ആകര്‍ഷണമായിരുന്നു.

എന്നാല്‍ ഇനി പുറത്തിറങ്ങാനിരിക്കു തിങ്ക്പാഡ് ഒരു ഫോണ്‍ പോലെയോ ടാബ്ലറ്റ് പോലെയോ അല്ല, മറിച്ച് മടക്കിവെക്കാന്‍ കഴിയുന്ന ഒരു ഫുള്‍ ഫ്‌ളഡ്ജ്ഡ് ലാപ്‌ടോപ്പ് ആയിരിക്കും എന്നാണ് കമ്പനി പറയുന്നത്. തിങ്ക്പാഡിന് രണ്ടുസ്‌ക്രീനാണുള്ളത് പകുതിമടക്കിയ അവസ്ഥയില്‍ സ്‌ക്രീനിന്റെ ഒരു ഭാഗം ഒരു ടച്ച് സ്‌ക്രീന്‍ കീബോര്‍ഡ് ആയി ഉപയോഗിക്കാം. മുഴുവനായി നിവര്‍ത്തിയാല്‍ ഫുള്‍ ടച്ച് ഉള്ള ഒരു ലാപ്‌ടോപ്പ് സ്‌ക്രീന്‍.

ഉപയോക്താക്കള്‍ക്കു വേണമെങ്കില്‍ ഒരു ഫിസിക്കല്‍ കീബോര്‍ഡ് കണക്ട് ചെയ്യാം. തിങ്ക്പാഡിന്റെ സ്‌ക്രീന്‍ ഫോള്‍ഡിങ് ആംഗിള്‍ ആണ് മറ്റൊരു എടുത്തുപറയേണ്ട കാര്യം. അനേകം ആംഗിളുകളില്‍ സ്‌ക്രീന്‍ പ്രവര്‍ത്തിക്കും. അതായത് എങ്ങനെ മടക്കിയാലും ഉപയോഗിക്കാന്‍ പറ്റുമെന്നര്‍ത്ഥം. ലെനോവോ ഇതുവരെ തിങ്ക്പാഡിന്റെ സ്‌പെസിഫിക്കേഷന്‍ എന്തൊക്കെയാണെ് വെളിപ്പെടുത്തിയിട്ടില്ല.

തിങ്ക്ബൂക് 13 എസ്സ് ഇപ്പോള്‍ യു എസ്സില്‍ വിപണിയിലുണ്ട്. 729 ഡോളറാണ് തിങ്ക്ബുക് 13 എസ്സിന്റെ വില ഏകദേശം 51,300 ഇന്ത്യന്‍ രൂപ. ഇനി പുറത്തിറങ്ങാനിരിക്കു തിങ്ക്ബുക് 14 എസിന് 52,700 രൂപയുമാണ് നിശ്ചയിച്ചിരിക്കു ന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in