വോയ്‌സ് കോള്‍ വഴി ഫോണ്‍ ഹാക്കിംഗ്, സുരക്ഷാ വീഴ്ച സ്ഥിരീകരിച്ച് വാട്‌സാപ്പ്; എത്ര പേരെ ബാധിച്ചുവെന്ന് അറിയില്ല

വോയ്‌സ് കോള്‍ വഴി ഫോണ്‍ ഹാക്കിംഗ്, സുരക്ഷാ വീഴ്ച സ്ഥിരീകരിച്ച് വാട്‌സാപ്പ്; എത്ര പേരെ ബാധിച്ചുവെന്ന് അറിയില്ല

ഫേസ്ബുക് അധീനതയിലുള്ള ഇന്‍സ്റ്റന്റ് മെസ്സേജിങ് അപ്ലിക്കേഷന്‍ ആയ വാട്‌സാപ്പില്‍ അപകടകരമായ സുരക്ഷാവീഴ്ച. വാട്ട്‌സ് ആപ്പ് ഉപയോഗിക്കുന്ന ഫോണുകളില്‍ നിരീക്ഷണ സോഫ്റ്റ് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കുന്നുവെന്നാണ് കണ്ടെത്തല്‍. മെയ് മാസം ആദ്യത്തോടെയാണ് ടെക്‌നോളജി വിദഗ്ദ്ധര്‍ ഈ സുരക്ഷാപ്രശ്‌നം കണ്ടെത്തിയത്. അതിനൂതനമായ ഒരു മാല്‍വെയര്‍ എണ്ണം കണക്കാക്കിയിട്ടില്ലാത്തത്ര ഉപയോക്താക്കളെ ബാധിച്ചിട്ടുണ്ടെന്ന് വാട്‌സാപ്പ് സ്ഥിരീകരിച്ചു. വോയ്‌സ്‌കോള്‍ വഴിയാണ് ഹാക്കിംഗ് നടക്കുന്നത്.

ഫോണുകളിലേക്ക് വോയ്‌സ്‌കോള്‍ വഴി നുഴഞ്ഞുകയറ്റം നടന്നുവെന്ന് സ്ഥിരീകരിച്ച വാട്‌സ്ആപ്പ് പ്രശ്‌നം കണ്ടുപിടിച്ച ഉടനെ തന്നെ മാല്‍വെയര്‍ പടരുന്നത് തടയാനുള്ള എല്ലാ സജ്ജീകരണങ്ങളും എടുത്തുകഴിഞ്ഞുവെന്നും റിപ്പോര്‍ട്ട് ചെയ്തു.

വാട്‌സാപ്പ് വോയിസ് കോളിലൂടെയാണ് ഈ മാല്‍വെയര്‍ പടരുന്നതെന്ന് ഇസ്രായേലി സുരക്ഷാ ഏജന്‍സിയായ എന്‍.എസ്.ഒ ആണ് കണ്ടെത്തിയത്. റിമോട്ട് കോഡ് എക്‌സിക്യൂഷന്‍ എന്ന സാങ്കേതിക വിദ്യ വഴിയാണ് ഹാക്കര്‍മാര്‍ ഇത് നടത്തിയതെന്നും ഐ പി അഡ്രസ് വഴിയുള്ള ഫോണ്‍ കോളുകളാണ് ഈ രീതിക്ക് സഹായകമായതെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.

കോള്‍ എടുത്താലും ഇല്ലെങ്കിലും ഹാക്കര്‍മാര്‍ക്ക് ഈ മാല്‍വെയര്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയും, അതുവഴി ഫോണ്‍ അവരുടെ നിരീക്ഷണത്തിലാക്കാം. ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം വോയിസ് കോള്‍ വരുന്നത് ഉപയോക്താക്കള്‍ക്കു കാണാന്‍ പറ്റുകയില്ല എന്നും പറയുന്നു.

ആന്‍ഡ്രോയിഡ് പ്രയര്‍ വേര്‍ഷന്‍ 2.19.134, വാട്‌സാപ്പ് ബിസിനസ് ആന്‍ഡ്രോയിഡ് പ്രയര്‍ വേര്‍ഷന്‍ 2.19.44 എന്നിവയിലും ഐ ഫോണില്‍ വേര്‍ഷന്‍ 2.19.51 , ബിസിനസ് പ്രയര്‍ വേര്‍ഷന്‍ 2.19.51 എന്നിവയിലുമാണ് മാല്‍വെയര്‍ ബാധിച്ചിട്ടുണ്ടാവുക എന്നാണ് വാട്‌സാപ്പിന്റെ നിരീക്ഷണം. വാട്‌സാപ്പ് ഫോര്‍ വിന്‍ഡോസ് പ്രയര്‍ വേര്‍ഷന്‍ 2.18.348, ടിസെന്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ വേര്‍ഷന്‍ 2.18.15 എന്നിവ എത്രയും പെട്ടന്ന് അപ്‌ഡേറ്റ് ചെയ്യാനും ഇതോടെ വാട്‌സാപ്പ് നിര്‍ദ്ദേശിച്ചു.V

Related Stories

No stories found.
logo
The Cue
www.thecue.in