ആകര്‍ഷക വിലക്കുറവില്‍ ഒരു കിടിലന്‍ സ്മാര്‍ട്ട് വാച്ചുമായി ലെനോവോ, ഭാരം 42 ഗ്രാം 

ആകര്‍ഷക വിലക്കുറവില്‍ ഒരു കിടിലന്‍ സ്മാര്‍ട്ട് വാച്ചുമായി ലെനോവോ, ഭാരം 42 ഗ്രാം 

ഫോണുകള്‍ എങ്ങനെയൊക്കെ ആകര്‍ഷകമാക്കാം എന്ന് ചിന്തിക്കുന്നതിനോടൊപ്പം ദേഹത്തു ധരിക്കാവുന്ന ആക്‌സസറീസിലും വന്‍ തോതില്‍ ശ്രദ്ധചെലുത്തിക്കൊണ്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. സ്മാര്‍ട്ട്വാച്ചുകളാണ് ഇവയില്‍ പ്രധാനം. ഒരു സ്മാര്‍ട്‌ഫോണില്‍ ചെയ്യാന്‍ കഴിയുന്നവയൊക്കെ വാച്ചില്‍ കൊണ്ടുവരിക എന്നത് ശ്രമകരമായ ദൗത്യം തന്നെയാണ്. പ്രധാന വെല്ലുവിളി സ്‌ക്രീനിന്റെ വലുപ്പമാണ്. സ്‌ക്രീന്‍ സൈസ് പരിധിയില്‍ കൂടിയാലും കുറഞ്ഞാലും അത് വാച്ചിന്റെ സ്വീകാര്യതയെ ബാധിക്കും.

വിലയാണ് മറ്റൊരു പ്രധാന പ്രശ്‌നം. പൊതുവെ സ്മാര്‍ട്ട് വാച്ചുകള്‍ക്ക് വില അല്‍പം കൂടുതലാണ്. എന്നാല്‍ വില കുറച്ചുകൊണ്ട് പ്രധാന സവിശേഷതകള്‍ എല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു സ്മാര്‍ട്ട് വാച്ച് പുറത്തിറക്കിയിരിക്കുകയാണ് ചൈനീസ് നിര്‍മാതാക്കളായ ലെനോവോ. വെറും രണ്ടായിരം രൂപയ്ക്ക് ലെനോവോ സ്മാര്‍ട്ട് വാച്ച്ഈഗോ കഴിഞ്ഞ ദിവസം ഫ്‌ളിപ്പ്കാര്‍ട്ടില്‍ വില്പന ആരംഭിച്ചു.

വാച്ചിന്റെ ബില്‍ഡ് ക്വാളിറ്റി എടുത്തുപറയേണ്ട ഒന്നാണ് തെര്‍മോപ്ലാസ്റ്റിക് പൊളി യൂറിത്തീന്‍ മെറ്റീരിയല്‍ ആണ് സ്ട്രാപ്പുകള്‍ക് ഉപയോഗിച്ചിരിക്കുന്നത്. ഭാരം കുറക്കാനും ഫ്‌ളെക്‌സിബിലിറ്റി കൂട്ടാനും ഇത് സഹായിക്കുന്നു. 1.6 ഇഞ്ച് ആന്റി റിഫ്‌ലെക്ട് മോണോക്രോം ഡിസ്പ്ലേയാണ് വാച്ചിലുള്ളത്. കൂടാതെ ഹാര്‍ട്ട്‌റേറ്റ് സെന്‍സറും ഉള്‍കൊള്ളിച്ചിരിക്കുന്നു.

മാഗ്‌നെറ്റിക് ചാര്‍ജിങ് ആണ് മറ്റൊരു പ്രധാന പ്രത്യേകത. വാച്ചിനുകൂടെ കിട്ടുന്ന മാഗ്‌നെറ്റിവ് ടച്ച് പോയിന്റ് ഉള്ള ചാര്‍ജ് കേബിള്‍ സാധാരണ ചാര്‍ജിങ് യൂ എസ് ബിയില്‍ കണക്ട് ചെയ്യാവുന്നതാണ്. സെന്‌സറുകളുടെ കാര്യം എടുത്താല്‍ ആക്‌സിലെറോമീറ്റര്‍, ഗൈറോസ്‌കോപ്പ് എന്നിവ കൂടെ ഹാര്‍ട്ട്‌റേറ്റ് സെന്‍സറിനു കൂടെയുണ്ട്. ദൂരം, സ്റ്റെപ്്, സ്ലീപ്, കലോറി, പെഡോമീറ്റര്‍ എന്നിവ നിരീക്ഷിക്കാന്‍ കഴിയും.

വെറും 42 ഗ്രാമാണ് വാച്ചിന്റെ ഭാരം എന്നതും വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. വാച്ച് വാട്ടര്‍ റെസിസ്റ്റന്ററാണ് എന്നത് മറ്റൊരു സവിശേഷതയാണ് 50 മീറ്റര്‍ വരെ വെള്ളത്തില്‍ കിടന്നാലും ഒരു കുഴപ്പവും ഉണ്ടാകില്ലെന്ന് കമ്പനി അവകാശപ്പെടുന്നത്. വാച്ചിന്റെ പോരായ്മകള്‍ എന്ന് പറായാവുന്നത് കളര്‍ ഡിസ്പ്‌ളേ ഇല്ല എന്നതും കുറച്ചു വലിപ്പത്തിലുള്ള ബില്‍ഡുമാണ്. എന്നാല്‍ ഇത്ര കുറഞ്ഞ ഒരു വിലയില്‍ ഇത്രയും സവിശേഷതകള്‍ മോശമല്ലെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in