ഗോമതി മാരിമുത്തുവിന് വിജയ് സേതുപതിയുടെ സമ്മാനം, അഞ്ച് ലക്ഷം സമ്മാനിച്ച് താരം 

ഗോമതി മാരിമുത്തുവിന് വിജയ് സേതുപതിയുടെ സമ്മാനം, അഞ്ച് ലക്ഷം സമ്മാനിച്ച് താരം 

ഗോമതി മാരിമുത്തുവിനു അഞ്ചു ലക്ഷം നല്കി വിജയ് സേതുപതി. ദോഹയില്‍ വെച്ച് നടന്ന ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ ഷിപ്പില്‍ 800 മീറ്ററില്‍ സ്വര്‍ണ്ണം നേടിയ ഗോമതി മാരിമുത്തുവിനു പാരിതോഷികമായാണ് വിജയ് സേതുപതി തുക നല്‍കിയത്. വിജയ് സേതുപതിയുടെ ഫാന്‍സ് ക്ലബ് അംഗങ്ങള്‍ ഗോമതിയുടെ വീട് സന്ദര്‍ശിക്കുകയും നടന്‍ കൊടുത്തുവിട്ട അഞ്ചുലക്ഷം രൂപയുടെ ചെക്ക് കൈമാറുകയുമാണ് ചെയ്തത്. രാജപാളയത്തുള്ള ഷൂട്ടിംഗ് തിരക്കില്‍ ആയിരുന്നതിനാല്‍ വിജയ് സേതുപതിയ്ക്ക് നേരിട്ട് എത്താന്‍ കഴിഞ്ഞില്ല. ഫിലിം ട്രേഡ് അനലിസ്റ്റും പ്രമോട്ടറുമായ രമേഷ് ബാലയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

നടനും സംഗീത സംവിധായകനുമായ ജീ വീ പ്രകാശ് കുമാര്‍ ഗോമതി മാരിമുത്തുവിനെ നേരില്‍ കണ്ട് അത്‌ലറ്റിക് ഷൂ സമ്മാനമായി നല്‍കിയിരുന്നു. നടന്‍ റോബോ ശങ്കര്‍ ഗോമതിയ്ക്ക് പാരിതോഷികമായി ഒരു ലക്ഷം രൂപ നല്‍കിയെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. മിഴ്നാട് കോണ്ഗ്രസ് കമ്മിറ്റി അഞ്ച് ലക്ഷം രൂപയും ഡി എം കെ പാര്‍ട്ടി തലവന്‍ സ്റ്റാലിന്‍ പത്ത് ലക്ഷം രൂപയും ഗോമതിയ്ക്ക് നല്‍കുകയുണ്ടായി. നരത്തെ തമിഴ്നാട് സര്‍ക്കാര്‍ ഗോമതിയ്ക്ക് 15 ലക്ഷം പ്രഖ്യാപിച്ചിരുന്നു.

ദാരിദ്രത്തോട് പടവെട്ടിയാണ് ഗോമതി മാരിമുത്തു ട്രാക്കില്‍ അഭിമാനമായി മാറിയ താരമായി മാറിയത്. തമിഴ്നാട്ടിലെ തൃച്ചിയിലെ ഒരു പാവപ്പെട്ട കുടുംബത്തില്‍ നിന്നും അന്തര്‍ ദേശീയ തലത്തിലേക്ക് ഉയര്‍ന്ന അത്ലറ്റാണ് ഗോമതി. ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിവന്ന തന്നോട് ത്രയും പ്രായമായില്ലേ, കല്യാണം കഴിക്കാറായില്ലേ എന്നാണ് കൂടുതല്‍ പേരും ചോദിച്ചതെന്ന് ഗോമതി പറഞ്ഞത് വലിയ ചര്‍ച്ചായിരുന്നു. ഈ ചോദ്യമുന്നയിച്ചവരുടെ ഗോമതിയുടെ മറുപടി ഇതായിരുന്നു. എനിക്ക് ഇനിയും നേടാനുണ്ട്, എന്റെ ലക്ഷ്യം നേടാനുള്ളതെല്ലാം നേടുകയെന്നതാണ്. എന്റെ താല്‍പര്യം സ്പോര്‍ട്സാണ്, ആ എന്നോട് പോയി കല്യാണം കഴിക്കൂ എന്ന് പറയുന്നത് എന്തൊരു തെറ്റാണ്. ഈ രീതിയില്‍ ഒരാളും ഒരു പെണ്ണിനേയും നിരുല്‍സാഹപ്പെടുത്താന്‍ ശ്രമിക്കരുത്. എല്ലാവരേയും അവരുടെ സ്വപ്നങ്ങള്‍ പിന്തുടരാന്‍ അനുവദിക്കണം

Related Stories

No stories found.
The Cue
www.thecue.in