അണ്ടര്‍ 19 ക്രിക്കറ്റ്: കേരളത്തിന് കരുത്തേകാന്‍ 'ട്രാവന്‍കൂര്‍ ഗേള്‍സ്'

അണ്ടര്‍ 19 ക്രിക്കറ്റ്: കേരളത്തിന് കരുത്തേകാന്‍ 'ട്രാവന്‍കൂര്‍ ഗേള്‍സ്'

പെണ്‍കുട്ടികളുടെ അണ്ടര്‍ 19 കേരള ക്രിക്കറ്റ് ടീമിന് കരുത്തേകാന്‍ തിരുവന്തപുരത്തു നിന്ന് നാല് മിടുക്കികള്‍. ദിയ ഗിരീഷ്, കെസിയ മിറിയം സബിന്‍, സൗപര്‍ണിക ബി, സരസ്വതി ഉണ്ണി അമിത് എന്നിവരാണ് ഈ മാസം അവസാനത്തില്‍ വിശാഖപട്ടണത്ത് നടക്കുന്ന അന്തര്‍ സംസ്ഥാന ടൂര്‍ണമെന്റില്‍ കേരളത്തിന്റെ കുപ്പായം അണിയുക.

കേരളത്തിലെ ആദ്യത്തെ പെണ്‍കുട്ടികളുടെ ക്ലബ്ബായ 'ട്രാവന്‍കൂര്‍ ഗേള്‍സി'ലെ അംഗങ്ങളായിരുന്ന ഈ നാലുപേരില്‍ ദിയയും കെസിയയും ബാംഗ്ലൂരില്‍ പദുകോണ്‍-ദ്രാവിഡ് സ്‌പോര്‍ട്‌സ് സെന്ററിലും, സരസ്വതിയും, സൗപര്‍ണികയും തിരുവനന്തപുരത്തുമാണ് ഇപ്പോള്‍ പ്രാക്റ്റീസ് ചെയ്യുന്നത്. ദിയ കഴിഞ്ഞ വര്‍ഷത്തെ അണ്ടര്‍ 19 ടീമില്‍ അംഗമായിരുന്നു.

പത്തു ദിവസം നീണ്ടുനിന്ന ക്യാമ്പില്‍ നിന്നാണ് ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടത്.

ഈ മാസം 7-നു വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടക്കുന്ന ക്യാമ്പിന് ശേഷം കേരളം ടീം വിശാഖപട്ടണത്തേക്ക് തിരിക്കും. കേരള ക്രിക്കറ്റ് അസോസിയേഷന്റെ മുഖ്യ പരിശീലകനായ രാജഗോപാല്‍, ജസ്റ്റിന്‍ ഫെര്‍ണാണ്ടസ്, അനു അശോക്, ദീപ്തി എന്നിവരാണ് ടീമിനെ പരിശീലിപ്പിക്കുന്നത്.

Related Stories

No stories found.
The Cue
www.thecue.in