റോണോ, ചരിത്രകാലങ്ങളിൽ തിരമുറിക്കുന്ന പോർച്ചുഗീസ് നാവികൻ!

റോണോ, ചരിത്രകാലങ്ങളിൽ തിരമുറിക്കുന്ന പോർച്ചുഗീസ് നാവികൻ!

റോണോയെ കാണുന്ന ഓരോ നേരവും വാസ്കോ ഡി ഗാമ എന്ന അദ്ദേഹത്തിന്റെ പൂർവികനെ ഓർത്തു പോകുന്നു. മലയാളിയുമായുള്ള അയാളുടെ ചരിത്രാതീത ബന്ധം കൊണ്ട് റോണോയുടെ ഓരോ ചുവടുകളും ഓരോ യുദ്ദം പോലെ കൊടുമ്പിരി കൊള്ളുന്നു.

ചരിത്രത്തെ പുനർ നിർമിക്കുമ്പോൾ കോഴിക്കോട്ടെ പുരാതനമായ ഏതോ തെരുവിൽ വെച്ച് നമ്മളയാളുടെ ചോര ചെവിയുള്ള പ്രാപിതമഹാന്മാരുമായി കലഹത്തിലാണ്.

ധനമൂലധനമായിരുന്നു പതിനഞ്ചാം നൂറ്റാണ്ടിലെ സാഹസിക യാത്രകളുടെ മൂലധനം. യൂറോപ്പിലെ സുഗന്ധം വ്യഞ്ജന കച്ചവടത്തിന്റെ വേരിലേക്ക് എത്തിപെടുക എന്നത് കൊളമ്പസിന്റെ മാസ്റ്റർ പ്ലാൻ ആയിരുന്നു. അയാളത് അക്കാലത്തെ മിക്ക രാജാക്കന്മാരോടും പറഞ്ഞു നോക്കി. പോർച്ചുഗീസ് രാജാവ് രണ്ടു തവണ അയാളുടെ കിറുക്കൻ പദ്ദതി നിർദാക്ഷിണ്യം തള്ളി. എന്നാൽ സ്വന്തം നാടായ സ്പെയിനിലെ രാഞ്ജി ഇസബെല്ല കൊളമ്പസിനെ വിശ്വസിച്ചു. തെക്കേ അമേരിക്കയെ, ഇന്ത്യൻസിനെ അയാൾ ആഴക്കടൽ കടഞ്ഞു കണ്ടെടുക്കുകയും സ്പെയിൻ യൂറോപ്പിലെ വൻ സാമ്പത്തിക ശക്തിയാവുകയും ചെയ്തപ്പോഴാണ് യൂറോപ്പിലെ യാഥാസ്തിതിക രാജാക്കന്മാർ പായകപ്പലിൽ ഭാഗദേയം പേറി കടലുതാണ്ടാൻ പണമിറക്കുന്നത്.

ലിസ്ബനിൽ 170 എന്തിനും പോന്ന സർവസാധാരണ തൊഴിലാളികളെയും കൊടും കുറ്റവാളികളെയും കുത്തിനിറച്ച ഗാമ നയിച്ച ആ യാനം പടിഞ്ഞാറാൻ ആഫ്രിക്കയിലെ മാലിണ്ടിയിൽ നങ്കൂരമിടുകയും അവിടെ വെച്ച് പരിചയപ്പെട്ട ഇന്ത്യൻ വ്യാപാരിയുടെ സഹായത്താൽ മലബാറിലെ സ്‌പൈസ് റൂട്ടിൽ എത്തിച്ചേരുകയുമാണ്.

ചരിത്രത്തിന്റെ അപഹാസ്യമായ ഒരു വശം അതിനെ നിർമ്മിക്കുന്നവർ കളത്തിനു പുറത്താക്കപെടുന്നു എന്നതാണ്. ആർക്കും വേണ്ടാത്ത കുറ്റവാളികളിലൊരാൾ കാപ്പാട്ടെ തീരത്തേക്ക് നീന്തി വരികയും ലോകത്തിന്റെ തന്നെ രാഷ്ട്രീയ ഘടന മാറ്റി തീർത്ത അധിനിവേശത്തിനു തുടക്കം കുറിക്കുകയുമായിരുന്നെങ്കിലും ചരിത്രം അവരെ പുറങ്കാല് കൊണ്ട് തട്ടിയകറ്റി.

സാമ്പത്തിക മായിരുന്നു എല്ലാ അധിനിവേശങ്ങളുടെയും പ്രാഥമിക ചോദന.കുറെയേറെ നാടകങ്ങൾക്ക് ശേഷം ഗാമയ്ക്ക് കോഴിക്കോട് വ്യാപാരം നടത്താൻ അനുമതി ലഭിച്ചെങ്കിലും അയാളുടെ വിലപേശൽ വിലപോയില്ല. അത്യാർഥിയും കുടിലതയും മുഖമുദ്രയായുള്ള ചോര ചെവിയന്മാരെ വിശ്വാസത്തിലെടുക്കാൻ തദ്ദേശിയർ തയ്യാറായില്ല. അവർ ചൈനീസ്, അറബി വ്യാപാരികൾക്ക് തന്നെ ചരക്ക് വില്പന തുടർന്നത് ഗാമയെ ചൊടിപ്പിച്ചു.അറബി വ്യാപാരികളെ ആക്രമിച്ചു സമുദ്ര വ്യാപരത്തിന്റെ കുത്തക കൈക്കലാക്കുകയും ഒടുവിൽ സമൂതിരിക്ക് തന്നെ ഭീഷണിയായി തീരുകയും ചെയ്തു.

റോണോയുടെ കളി, അയാളിൽ മൂലധനം നിക്ഷേപിക്കാൻ തുടങ്ങിയ കാലം മുതൽ വ്യക്തി കേന്ദ്രീകൃതമാവുകയും ഷോ ആയി തീരുകയും ചെയ്തു. ആയതിനാൽ അയാളുടെ ലോക കാണികൾക്ക് കൊടുക്കാൻ ഏത് വിധേനയും ഗോളുകൾ നേടുക എന്നതായിരുന്നു അയാൾ കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടയിൽ അനുഭവിച്ച ടാസ്ക്.
Cristiano Ronaldo
Cristiano Ronaldo
റോണോ, ചരിത്രകാലങ്ങളിൽ തിരമുറിക്കുന്ന പോർച്ചുഗീസ് നാവികൻ!
നേപ്പിൾസിന്റെ ദൈവമെന്ന നിലയിൽ മറഡോണയുടെ രണ്ടാം വരവ് എങ്ങനെയായിരിക്കുമെന്ന് ആർക്കറിയാം?

യൂറോപ്യൻ വെറിയുടെ ആധുനിക തനിയാവർത്തനങ്ങൾ ഗാമയെയും കൊളമ്പസിനെയും അനുദിനം ഓർമിപ്പിക്കുന്നുണ്ട്. മൂന്നാം ലോകത്ത് കയ്യിട്ടു വാരുക അല്ലെങ്കിൽ പിടിച്ചെടുക്കുക എന്നത് തന്നെയാണ് ഇപ്പോഴും ഗാമമാരുടെ പിന്മുറക്കാരുടെ ശൈലി. ആത്യന്തികമായി വ്യക്തി കേന്ദ്രീകൃതമായ ഈ ദുര യൂറോപ്പിലെ സോക്കർ മൈതാനത്തേക്ക് കൂടി പടരുന്നു എന്നത് ഈ പകർച്ച വ്യാധിയുടെ ഭീകരത വർദ്ദിപ്പിക്കുന്നു.

ഇത്രയും ആമുഖമായി പറഞ്ഞത് 2016ലെ യൂറോ ഫൈനൽ ഓർമിപ്പിക്കാനാണ്. റൊണാൾഡോ നയിച്ച പോർച്ചുഗൽ ഫൈനലിൽ ഫ്രാൻസിനെ നേരിടുമ്പോൾ നാനി സെഡ്രിക് സഞ്ചേസ് കാർവെല്ലോ പെപെ ഫോന്റെ... തുടങ്ങിയ എണ്ണം പറഞ്ഞ, മികച്ച ഫോമിലുള്ള കളിക്കാർ പോർച്ചുഗീസിൽ അണിനിരന്നിരുന്നു. 24ആം മിനുട്ടിൽ ഫ്രാൻസിന്റെ പയേറ്റിന്റെ പരുക്കൻ കളി മൂലം റോണോയുടെ കാൽകുഴയ്ക്ക് പരിക്കേൽക്കുകയും ഗത്യന്തരമില്ലാതെ പുറത്തിരിക്കേണ്ടി വരികയും ചെയ്തു. എന്നാൽ ഫ്രാൻസിന്റെ ലോകോത്തര നിരയുടെ നിരന്തരമായ ആക്രമണത്തിൽ ആടിയുലയാതെ അധിക സമയ കളിയിൽ 107ആം മിനുട്ടിൽ പകരക്കാരൻ ഇഡർ സഞ്ചേസിന്റെ ലോങ്ങ്‌ റേഞ്ചിലൂടെ പോർച്ചുഗൽ വിജയിക്കുകയും കപ്പുയർത്തുകയും ചെയ്യുമ്പോൾ പോർച്ചുഗൽ ഒരു ടീമെന്ന അർത്ഥത്തിൽ തോറ്റു പോവുകയാണ്.പിൽകാലത്ത് ഗാമയുടെ സഹയാത്രികരായ സാധാരണ മനുഷ്യർക്ക് സംഭവിച്ചത് തന്നെയാണ് പെപെ ഉൾപെടെയുള്ള പോരാളികൾക്ക് സംഭവിച്ചത്.

ഫ്രാൻസിന്റെ വലയിൽ ഗോൾ എത്തിയ നിമിഷം മുതൽ ടച് ലൈനിലേക്ക് കടന്ന് വന്നു കോച്ച് സന്റോസിനെ ഓവർ ലാപ്പ് ചെയ്യുന്ന റോണോയെ നിങ്ങൾക്ക് കാണാൻ കഴിയും. സ്‌പൈസ് റൂട്ടിലെത്തിയ ഗാമായുടെ അതെ രക്ത ചോദന അപ്പോൾ അയാളിൽ ത്രസിച്ചു നിൽക്കുന്നത് കാണാം.

കളിയിൽ നിന്ന് ഗോട്ട് കളെ സൃഷ്ടിക്കേണ്ടത് ധനമൂലധനത്തിന്റെ ആവശ്യമാണ്. കളിക്കളത്തിൽ നിന്ന് മികച്ചതിനെ തിരഞ്ഞെടുത്ത്‌ വിൽക്കുക എന്നതാണ് അതിന്റെ വിപണന തന്ത്രം.

മാനേജ്മെന്റ് വിഷയങ്ങൾ പഠിക്കുന്ന/പഠിപ്പിക്കുന്നവർക്ക് വിഷയമായി മാറേണ്ട കരിയർ ആണ് റോണോയുടേത് എന്ന് നിസംശയം പറയാം.പക്ഷേ ഫുട്ബോൾ പതിനൊന്നു പേരുടെ കളിയാണെന്നു നമ്മൾ മറന്നു കൂടാ..

റോണോയുടെ കളി, അയാളിൽ മൂലധനം നിക്ഷേപിക്കാൻ തുടങ്ങിയ കാലം മുതൽ വ്യക്തി കേന്ദ്രീകൃതമാവുകയും ഷോ ആയി തീരുകയും ചെയ്തു. ആയതിനാൽ അയാളുടെ ലോക കാണികൾക്ക് കൊടുക്കാൻ ഏത് വിധേനയും ഗോളുകൾ നേടുക എന്നതായിരുന്നു അയാൾ കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടയിൽ അനുഭവിച്ച ടാസ്ക്. അത് ഏത് മൾട്ടിനാഷണൽ കുത്തക കമ്പനികൾ കൊടുക്കുന്ന വർക്ക് പ്രഷറിനെക്കാളും പതിൻമടങ്ങു അധികവുമാണ്. അയാളതിൽ ഇന്നലെവരെ ലക്ഷ്യം കണ്ടെന്നതാണ് യാഥാർഥ്യം. മാനേജ്മെന്റ് വിഷയങ്ങൾ പഠിക്കുന്ന/പഠിപ്പിക്കുന്നവർക്ക് വിഷയമായി മാറേണ്ട കരിയർ ആണ് റോണോയുടേത് എന്ന് നിസംശയം പറയാം.പക്ഷേ ഫുട്ബോൾ പതിനൊന്നു പേരുടെ കളിയാണെന്നു നമ്മൾ മറന്നു കൂടാ..

നന്ദി, പ്രിയ റൊണാൾഡോ..

മികച്ച നീക്കങ്ങൾക്ക്. ഫുട്ബോൾ ഉള്ള കാലത്തോളം നിങ്ങളും ഓർമ്മിക്കപ്പെടും.

Related Stories

No stories found.
logo
The Cue
www.thecue.in