ലിംഗമാറ്റശസ്ത്രക്രിയയില്‍ കുത്തകകള്‍ മാത്രമാകുമ്പോള്‍ പ്രശ്‌നങ്ങള്‍ തുറന്നു പറയാനാകില്ല

ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സമൂഹത്തില്‍ ചര്‍ച്ചയാകുകയാണ്.

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഗുണപരമാകുന്ന നിയമ സംവിധാനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും നിലവിലുണ്ടോ, അവയുടെ അപര്യാപ്തതകള്‍ എന്തെല്ലാമാണ് എന്നത് വിശദമാക്കുകയാണ് അഭിഭാഷകയും സാമൂഹിക പ്രവര്‍ത്തകയും, ട്രാന്‍സ്‌ജെന്‍ഡര്‍ വിഷയത്തില്‍ സജീവമായി ഇടപെടുകയും ചെയ്യുന്ന അഡ്വ.മായാ കൃഷ്ണന്‍.

സമൂഹത്തില്‍ ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഉള്‍ക്കൊള്ളലിലൂടെ മാത്രമേ പരിഹാരം കാണാനാകൂ. ഇപ്പോഴും ഒരു കുട്ടി ജനിക്കുമ്പോള്‍ ബൈനറിയിലൂടെ മാത്രമാണ് നമ്മള്‍ കാര്യങ്ങള്‍ കാണുന്നത്. വളരെ പുരോഗമനം പറയുന്നവര്‍ പോലും കുട്ടി ജനിച്ച ഉടന്‍ ആണ്‍കുട്ടി ജനിച്ചു, പെണ്‍കുട്ടി ജനിച്ചുവെന്ന സ്റ്റാറ്റസുകളാണ് ഇടുന്നത്.

ബൈനറിക്ക് അപ്പുറത്തേക്ക് നിന്ന് കാര്യങ്ങളെ നോക്കി കാണാനോ ചിന്തിക്കാനോ പൊതു സമൂഹം ഇപ്പോഴും തയ്യാറല്ല. എല്ലാ മേഖലകളിലും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ കൂടി പ്രാധാന്യമുറപ്പിക്കേണ്ടതുണ്ട്. സംവരണം ഉള്‍പ്പെടെയുള്ളത് അവരുടെ അവകാശമാണ്.

ലിംഗമാറ്റ ശസ്ത്രക്രിയയില്‍ സര്‍ക്കാര്‍ സംവിധാനം കൊണ്ടു വരുന്നതുമായി ബന്ധപ്പെട്ട് പഠനങ്ങള്‍ നടത്തുമെന്ന തീരുമാനം സ്വാഗതാര്‍ഹമാണ്. ലിംഗമാറ്റശസ്ത്രക്രിയയില്‍ കുത്തകകള്‍ മാത്രമാകുമ്പോള്‍ പ്രശ്‌നങ്ങള്‍ തുറന്നു പറയാനാകില്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണ്ടാകുമ്പോള്‍ കാര്യങ്ങള്‍ കുറേക്കൂടി നിയന്ത്രിതമാകും. ഇപ്പോള്‍ പല ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളും ഇതേ ഹോസ്പിറ്റലില്‍ തന്നെ ഭാവി ചികിത്സയ്ക്കുള്‍പ്പെടെ പോകേണ്ടി വരുമെന്ന ഭയത്തില്‍ കാര്യങ്ങള്‍ തുറന്നു പറയുന്നില്ല. നാളെ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇതേ ഹോസ്പിറ്റലിനെ തന്നെ ആശ്രയിക്കേണ്ടി വരില്ലേ എന്നതാണ് അവരുടെ പേടി. കുത്തകകള്‍ തകരുമ്പോള്‍ അത്തരം പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ ഇല്ലാതാകും.

Related Stories

No stories found.
logo
The Cue
www.thecue.in