ഇത് ക്വാറിയോ റോഡോ; മൂന്നാറിന് ഭീഷണിയായി ഗ്യാപ് റോഡ്

മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായിരുന്നു ഗ്യാപ്പ് റോഡ്. എന്നാല്‍ ദേശീയപാത നിര്‍മ്മാണത്തിന്റെ മറവില്‍ മൂന്നാറില്‍ നടന്നത് പാറഖനനം. കൊച്ചി-ധനുഷ്‌കോടി ദേശീയ പാത നിര്‍മ്മാണത്തിന്റെ മറവില്‍ മൂന്നാറിലെ ഗ്യാപ്പ് റോഡില്‍ ഏകദേശം രണ്ടര ലക്ഷം ക്യുബിക് മീറ്റര്‍ പാറ ഖനനം ചെയ്തിട്ടുണ്ടെന്നാണ് കണക്ക്.

അനുവദിച്ചതില്‍ കൂടുതല്‍ പാറപൊട്ടിക്കല്‍ ഇതിനോടകം തന്നെ നടന്നു കഴിഞ്ഞുവെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ മഴക്കാലത്ത് മണ്ണിടിച്ചല്‍ ഉണ്ടായ പ്രദേശമാണിത്. 2018മുതല്‍ എല്ലാ മഴക്കാലത്തും മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ മണ്ണിടിച്ചല്‍ ഉണ്ടാകാറുണ്ട്. 2019 ജൂലൈ 28ന് ലോക്കാട് ഗ്യാപ്പില്‍ വന്‍മല ഇടിഞ്ഞ് റോഡില്‍ പതിച്ചിരുന്നു.

2018 ജൂലൈ 16ന് ആര്‍ട്‌സ് കോളേജ് കെട്ടിടവും തകര്‍ന്നിരുന്നു. മണ്ണിടിച്ചല്‍ കാരണം ഈ പാതയില്‍ ഗതാഗത തടസ്സവും പതിവാണ്. ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ കണക്കിലെടുക്കാതെ ഇപ്പോഴും പാററ ഖനനം ഗ്യാപ്പ് റോഡില്‍ പുരോഗമിക്കുകയാണ്. മഴ ശക്തമാകുമ്പോള്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്‌

The Cue
www.thecue.in