ഷോക്കടിക്കുന്ന ലോക്കും ജനല്‍പ്പഴുതും, വീട്ടുകാരെ ഭയന്നെന്ന് റഹ്മാനും സജിതയും; കേരളം ഞെട്ടിയ ഒളിവുജീവിതത്തെക്കുറിച്ച് പ്രണയികള്‍

ഷോക്കടിക്കുന്ന ലോക്കും ജനല്‍പ്പഴുതും, വീട്ടുകാരെ ഭയന്നെന്ന് റഹ്മാനും സജിതയും; കേരളം ഞെട്ടിയ ഒളിവുജീവിതത്തെക്കുറിച്ച് പ്രണയികള്‍
Summary

ഇവളെ ഉപേക്ഷിക്കാന്‍ എനിക്കു മനസ്സു വന്നില്ല, എന്നെ വിട്ടുപോകാന്‍ ഇവളും, പത്ത് വര്‍ഷം പ്രണയിനിയെ വീട്ടിനകത്ത് ഒളിച്ചുതാമസിപ്പിച്ച റഹ്മാന്‍, അവിശ്വസനീയമെന്ന് തോന്നുന്ന ജീവിതകഥയെക്കുറിച്ച് റഹ്മാനും സജിതയും പൊലീസും പറയുന്നത്.

അവിശ്വസനീയവും അതിവിചിത്രവുമായ സംഭവം എന്ന നിലക്കാണ് പാലക്കാട് നെന്മാറയിലെ പ്രണയികളുടെ ജീവിതകഥ കുറച്ചു ദിവസങ്ങളിലായി ചര്‍ച്ചയായത്. പ്രണയിച്ച പെണ്‍കുട്ടിയെ പത്ത് വര്‍ഷത്തോളം യുവാവ് വീട്ടില്‍ ഒളിപ്പിച്ചതും ഒരുമിച്ച് താമസിച്ചതുമെല്ലാം വിശ്വാ യോഗ്യമായി തുടക്കം മുതല്‍ പലരും കരുതിയില്ല. തുടക്കത്തില്‍ അവിശ്വസനീയതയായിരുന്നുവെങ്കില്‍ പിന്നീട് സജിതയും റഹ്മാനും ചാനല്‍ ക്യാമറകള്‍ക്ക് മുന്നിലും മാധ്യമങ്ങള്‍ക്ക് മുന്നിലും പത്ത് വര്‍ഷത്തെ ജീവിതം വിശദീകരിച്ചപ്പോള്‍ അതത്രയും ഞെട്ടലായി മാറി.

കേട്ടവര്‍ക്ക് മാത്രമല്ല, വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും പൊലീസിനുമെല്ലാം ദുരൂഹവും അവിശ്വസനീയവുമെന്ന തോന്നലായിരുന്നു തുടക്കത്തില്‍. പാലക്കാട് നെന്മാറ അയിലൂരിലാണ് സംഭവം. ഇലക്ട്രീഷ്യനായ റഹ്മാനാണ് പത്തുവര്‍ഷ കാലം, ഇരുട്ട് മൂടിയ കാല് നീട്ടികിടക്കാന്‍ സ്ഥലമില്ലാത്ത ഒറ്റ മുറിയില്‍ പ്രണയിനിയായ സജിതയെ ഒളിപ്പിച്ചത്. പ്രണയം മറ്റുള്ളവര്‍ അറിഞ്ഞാല്‍ എന്തു സംഭവിക്കുമെന്ന ഭയമായിരുന്നു ഈ ഒളിപ്പിക്കലിന് പ്രേരണയായതെന്ന് ഇരുവരും പറയുന്നു. സംഭവത്തില്‍ ദുരൂഹതകളൊന്നുമില്ലെന്ന് ഒടുവില്‍ പോലീസും വിശദീകരിക്കുന്നു. റഹ്മാനും സാജിതയു പറഞ്ഞ കാര്യങ്ങളെല്ലാം അന്വേഷണ സംഘം പരിശോധിച്ച് ഉറപ്പു വരുത്തിയെന്നും നെന്മാറ എസ്.എച്ച്.ഒ. ദീപുകുമാര്‍.

പത്ത് വീടകലത്തില്‍ വീട്ടുകാരറിയാതെ പത്ത് വര്‍ഷം

2010ലാണ് സജിത വീട് വിടുന്നത്. പിതൃസഹോദരിയുടെ വീട്ടിലേക്ക് പോയ സജിതയെ പിന്നീടാരും കണ്ടില്ല. വീട്ടുകാരുടെ പരാതിയില്‍ നെന്മാറ പൊലീസ് സജിതക്കായ് അന്വേഷണം നടത്തിയിരുന്നു. അന്വേഷണം എങ്ങുമെത്തിയില്ല. നാല് ജോഡി ഡ്രസുമായി വീടുവിട്ടിറങ്ങിയ സജിത കാമുകനായ റഹ്മാന്റെ അടുത്തെത്തി. സജിതയുടെ വീട്ടില്‍ നിന്ന് പത്ത് വീടകലെയാണ് അയിലൂര്‍ കാരക്കാട്ട് പറമ്പില്‍ റഹ്മാന്റെ വീട്. രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു ഇരുവരും. രണ്ട് സമുദായത്തിലായതിനാല്‍ വിവാഹത്തിന് ഇരുവീട്ടുകാരും സമ്മതിക്കില്ലെന്ന് മനസിലാക്കിയതു കൊണ്ടാണ് വീട് വിട്ടതെന്ന് സജിത. വീട്ടുകാരോ നാട്ടുകാരോ അറിയാതെ പരിമിതമായ സൗകര്യങ്ങളുള്ള ഓടിട്ട ചെറിയ വീട്ടിലെ മുറിക്കകത്ത് റഹ്മാന്‍ സജിതയെ ഒളിച്ചു താമസിപ്പിച്ചു. റഹ്മാന്‍ വീട്ടിലും നാട്ടിലും ഉള്ളതിനാല്‍ സജിതയുടെ തിരോധാനത്തില്‍ സംശയവും അന്വേഷണവും റഹ്മാനിലേക്ക് എത്തിയതുമില്ല.

മൂന്ന് മാസം മുമ്പ് റഹ്മാനെ നെന്മാറ ടൗണില്‍ നിന്ന് സഹോദരന്‍ കണ്ടതോടെയാണ് ഇപ്പോഴത്തെ സംഭവങ്ങളിലേക്ക് കാര്യങ്ങളെത്തിച്ചേര്‍ന്നത്. മൂന്ന് മാസത്തോളമായി റഹ്മാനെ വീട്ടില്‍ നിന്ന് കാണാതായിരുന്നു. മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് വീട്ടുകാര്‍ സംശയിച്ചിരുന്ന സാഹചര്യത്തില്‍ റഹ്മാനെ കണ്ടയുടന്‍ സഹോദരന്‍ പൊലീസില്‍ അറിയിച്ചു. തുടര്‍ന്നുള്ള ചോദ്യംചെയ്യലിലാണ് സ്വന്തം വീട്ടില്‍ പത്തുവര്‍ഷക്കാലം സജിതയെ ഒളിപ്പിച്ച് താമസിപ്പിച്ച വിവരം പൊലീസിനോട് പറയുന്നത്. ഇപ്പോള്‍ താനും സജിതയും വാടകവീടെടുത്ത് കഴിയുകയാണെന്നും റഹ്മാന്‍ പറഞ്ഞു.

ലോക്ക് ഘടിപ്പിച്ച മുറിയും വിചിത്രമായ പെരുമാറ്റവും കാരണം വീട്ടുകാര്‍ ഇടപെട്ടുമില്ല. വീട്ടുകാര്‍ തന്നെ മാനസിക രോഗിയാക്കിയെന്നും വീട്ടുകാരെ പേടിയാണെന്നും റഹ്മാന്‍.
റഹ്മാനും സജിതയും താമസിച്ച വീട്
റഹ്മാനും സജിതയും താമസിച്ച വീട്

തൊട്ടാല്‍ ഷോക്കേല്‍ക്കുന്ന മുറി, ലോക്കിംഗ് സിസ്റ്റം

സജിതയെ വീട്ടുകാര്‍ കാണാതിരിക്കാന്‍ ചില സംവിധാനങ്ങളൊരുക്കിയിരുന്നുവെന്ന് റഹ്മാന്‍. സജിത കിടക്കുന്ന മുറിയുടെ ഓടാമ്പലില്‍ ആരെങ്കിലും തൊട്ടാല്‍ ഷോക്കടിക്കും . വാതില്‍ പുറത്ത് നിന്ന് പൂട്ടുമ്പോള്‍ അകത്തുള്ള ഓടാമ്പലും താനേ അടയുന്ന ലോക്കിങ് സിസ്റ്റമായിരുന്നു റഹ്മാന്‍ ഒരുക്കിയത്. ഇലക്ട്രീഷ്യനായിരുന്നു റഹ്മാന്‍. റഹ്മാന്‍ ജോലിക്കുപോകുമ്പോഴും വീട്ടിലുള്ളവര്‍ പേടിച്ച് വാതിലില്‍ തൊടില്ല. പ്രാഥമിക കൃത്യനിര്‍വഹണങ്ങള്‍ക്ക് രാത്രിമാത്രമാണ് സജിത പുറത്തേക്കിറങ്ങുക. ഇതിനായി മുറിയിലുള്ള ചെറിയ ജനലിലെ അഴികള്‍ എടുത്തുമാറ്റി.ഭക്ഷണവും വെള്ളവുമല്ലാം യഥാസമയം വീട്ടുകാരറിയാതെ റഹ്മാന്‍ നല്‍കിയിരുന്നുവെന്നാണ് സജിത പൊലീസിനോട് പറഞ്ഞത്.

ജനലിന്റെ അഴി കട്ട് ചെയ്ത് ഇളക്കി മാറ്റി പകരം ഇളക്കിമാറ്റാവുന്ന തടികൊണ്ടുള്ള അഴി വച്ചു.ഈ ജനലിലൂടെ ഇറങ്ങിയാണ് വീട്ടിലെ ടോയ്‌ല്റ്റും കുളിമുറിയും ഇങ്ങനെയാണ് സജിത ഉപയോഗിച്ചതെന്ന് റഹ്മാന്‍. വാതിലിനു പുറകിലായി ടീപ്പോയ് വച്ചു. റഹ്മാന്‍ ഭക്ഷണവുമായി മുറിയിലെത്തും. പ്ലേറ്റില്‍ വിളമ്പി മുറിയില്‍ കൊണ്ടുചെന്ന് സജിതക്കൊപ്പം കഴിക്കും.മകന് മാനസിക വിഭ്രാന്തിയാണെന്നായിരുന്നു മാതാപിതാക്കളുടെ വിശ്വാസം. ലോക്ക് ഘടിപ്പിച്ച മുറിയും വിചിത്രമായ പെരുമാറ്റവും കാരണം വീട്ടുകാര്‍ ഇടപെട്ടുമില്ല. വീട്ടുകാര്‍ തന്നെ മാനസിക രോഗിയാക്കിയെന്നും വീട്ടുകാരെ പേടിയാണെന്നും റഹ്മാന്‍. ടിവിയുടെ സൗണ്ട് കൂട്ടിവച്ചാണ് വീട്ടുകാരില്‍ നിന്ന് സജിതയുമായുള്ള സംസാരം മറച്ചുവച്ചത്. ഇവളെ എന്റെ വീട്ടുകാരെ തീരെ ഇഷ്ടമല്ല. കൊറോണ ആയപ്പോള്‍ പണിക്ക് പോകാനായില്ല. അപ്പോള്‍ വീട്ടിലെ ഭക്ഷണമൊക്കെ കമ്മിയായി.

മുറിയിലെ ലോക്കും ഇലക്ട്രിക് ക്രമീകരണവും
മുറിയിലെ ലോക്കും ഇലക്ട്രിക് ക്രമീകരണവും

ഇവളെ ഉപേക്ഷിക്കാന്‍ എനിക്കു മനസ്സു വന്നില്ല, എന്നെ വിട്ടുപോകാന്‍ ഇവളും

ഇവളെ ഉപേക്ഷിക്കാന്‍ എനിക്കു മനസ്സു വന്നില്ല, എന്നെ വിട്ടുപോകാന്‍ ഇവളും തയ്യാറായില്ല.' ഇതായിരുന്നു കഴിഞ്ഞ പത്തു വര്‍ഷം എന്തിനാണ് ഇങ്ങനെ താമസിച്ചതെന്ന ചോദ്യത്തിന് റഹ്മാന്‍ നല്‍കിയ മറുപടി. റഹ്മാന്‍ പറയുന്നത് ഇങ്ങനെ:- 'ഈയടുത്ത് വീട്ടില്‍നിന്ന് മര്യാദയ്ക്ക് ഭക്ഷണംപോലും കിട്ടാതായതോടെയാണ് വീട് വിട്ട് വാടകവീട്ടിലേക്ക് മാറിയത്. നേരത്തെ ഞാന്‍ ജോലിക്ക് പോകുന്നതിനിടെ ഭക്ഷണം വാങ്ങി കൊണ്ടുവന്നാണ് ഇവള്‍ക്ക് നല്‍കിയിരുന്നത്. എന്നാല്‍ അടുത്ത കാലത്തായി ചോറ് മാത്രം കഴിച്ചാണ് ജീവിച്ചത്. വീട്ടുകാര്‍ എനിക്ക് കറികളൊന്നും തന്നിരുന്നില്ല. വാതിലില്‍ ചെറിയ മോട്ടോര്‍ വെച്ചതൊക്കെ ഏത് കുട്ടികളും ചെയ്യുന്ന കാര്യമാണ്. അതൊരു തെറ്റാണോ? ആരെയും ഷോക്കടിപ്പിക്കാനൊന്നും ഉദ്ദേശിച്ചിട്ടില്ല. ടോയ് കാറുകളിലുള്ള മിനിമോട്ടോര്‍ എല്ലാ കടകളിലും കിട്ടും. ഞാന്‍ ഇങ്ങനെ പല ഇലക്ട്രോണിക് സാധനങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. അതില്‍ കുറേയൊക്കെ വീട്ടുകാര്‍ നശിപ്പിച്ചിട്ടുണ്ട്. ചുമരിലെ വിടവ് ഉണ്ടാക്കിയത് കാറ്റും വെളിച്ചവും കിട്ടാന്‍ വേണ്ടിയാണ്. ദൈവം സഹായിച്ച് ഇതുവരെ വലിയ അസുഖങ്ങളൊന്നും ഉണ്ടായിട്ടില്ല. തലവേദനയും മറ്റുമൊക്കെ ഉണ്ടായിരുന്നു. അതിനുള്ള ചെറിയ മരുന്നുകളെല്ലാം വാങ്ങിവെച്ചിരുന്നു. ഇനി സമാധാനമായി ജീവിക്കണമെന്നാണ് ആഗ്രഹം. പോലീസുകാരുടെ ഭാഗത്തുനിന്ന് നല്ല പിന്തുണയുണ്ട്. ഇനി ഒരുപ്രശ്‌നവും ഉണ്ടാകില്ലെന്ന് പോലീസ് ഉറപ്പു നല്‍കിയിട്ടുണ്ട്. എന്നാലും എന്റെ വീട്ടുകാരെ എനിക്ക് പേടിയുണ്ട്. അവര്‍ എന്നെ പുറത്താക്കിയിരിക്കുകയാണ്

വീട്ടില്‍നിന്ന് മര്യാദയ്ക്ക് ഭക്ഷണംപോലും കിട്ടാതായതോടെയാണ് വീട് വിട്ട് വാടകവീട്ടിലേക്ക് മാറിയതെന്ന് റഹ്മാന്‍. നേരത്തെ ഞാന്‍ ജോലിക്ക് പോകുന്നതിനിടെ ഭക്ഷണം വാങ്ങി കൊണ്ടുവന്നാണ് ഇവള്‍ക്ക് നല്‍കിയിരുന്നത്. എന്നാല്‍ അടുത്ത കാലത്തായി ചോറ് മാത്രം കഴിച്ചാണ് ജീവിച്ചത്.

. മാസ്‌ക് വെച്ച് സമീപത്തെ ബസ് സ്റ്റോപ്പില്‍നിന്ന് ബസില്‍ കയറി പോവുകയായിരുന്നു. ബസിലുണ്ടായിരുന്നവര്‍ക്കോ, നാട്ടുകാര്‍ക്കോ അവരെ സജിതയെ മനസിലായില്ല.
Palakkad rahman sajitha
Palakkad rahman sajitha

എന്റെ വീട്ടുകാര്‍ വിളിക്കുന്നും സംസാരിക്കുന്നുമുണ്ട്

സമയം പോകാന്‍ ടി.വി കണ്ടുകൊണ്ടിരിക്കും. ഇറങ്ങിവരണമെന്ന് തോന്നിയിരുന്നില്ല. ഭക്ഷണമെല്ലാം കിട്ടിയിരുന്നു. ഇക്കയില്ലാതെ വീട്ടില്‍നിന്ന് ഇറങ്ങില്ലെന്ന് തീരുമാനിച്ചിരുന്നു. ഇപ്പോള്‍ ഹാപ്പിയായിട്ടാണ് ജീവിക്കുന്നത്. എന്നാലും ഇക്കയുടെ വീട്ടുകാരെ പേടിയുണ്ട്, എന്റെ വീട്ടുകാരെ പേടിയില്ല. സാഹര്യം കൊണ്ടാണ് അങ്ങനെ ചെയ്തത്. ഇക്കക്കിട്ട് കിട്ടുന്ന പാതി എനിക്ക് തരുമായിരുന്നു. ഇക്കയുടെ വീട്ടുകാര്‍ ഓരോന്ന് പറഞ്ഞതിന്റെ വിഷമം മാത്രമേ ഉള്ളൂ. കയ്യില്‍ പൈസ ഇല്ലാത്തത് കൊണ്ടാണ് ഇക്കയുടെ വീട്ടിലെ മുറിയില്‍ തന്നെ കഴിഞ്ഞത്. മറ്റൊരു വീട്ടിലേക്ക് വാടകക്ക് മാറണമെന്ന് ആയിരുന്നു ആഗ്രഹം.

ഇപ്പോള്‍ ഞങ്ങള്‍ സന്തോഷത്തിലാണ് കഴിയുന്നത്. എന്റെ വീട്ടുകാര്‍ വിളിക്കുന്നും സംസാരിക്കുന്നുമുണ്ട്. സുഖമായിരിക്കണമെന്ന് അവര്‍ പറയുന്നുണ്ട്.

മൂന്ന് മാസം മുമ്പ് വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് ഉച്ചയോടെ സജിത റഹ്മാന്റെ വീട്ടിലെ ഒളിമുറി വിട്ട് പുറത്തിറങ്ങിയത്. മാസ്‌ക് വെച്ച് സമീപത്തെ ബസ് സ്റ്റോപ്പില്‍നിന്ന് ബസില്‍ കയറി പോവുകയായിരുന്നു. ബസിലുണ്ടായിരുന്നവര്‍ക്കോ, നാട്ടുകാര്‍ക്കോ അവരെ സജിതയെ മനസിലായില്ല.

18 വയസ്സുള്ളപ്പോഴാണ് സജിത റഹ്മാനൊപ്പം ജീവിതം ആരംഭിച്ചതെന്ന് നെന്മാറ പൊലീസ്. ഇരുവരും പ്രണയത്തിലാണെന്ന കാര്യം ആര്‍ക്കും വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ അറിയുമായിരുന്നില്ല. ഒളിച്ചോടി പോയതാണെന്നായിരുന്നു സജിതയുടെ വീട്ടുകാരുടെ സംശയം. പക്ഷേ ആ സംശയം റഹ്മാനിലേക്ക് എത്തിയിരുന്നില്ല. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നതിനാല്‍ ആ നിലക്കും അന്വേഷണം നടന്നില്ല.

സജിത മരിച്ചെന്ന് കരുതിയെന്ന് മാതാപിതാക്കള്‍

മകളെ കണ്ടെത്തിയതില്‍ സന്തോഷമുണ്ട്. മരിച്ചെന്നാണ് കരുതിയത്. മറുജന്മവുമായി വന്നത് പോലെ. എല്ലാവര്‍ക്കും അല്‍ഭുതമായിരുന്നു. പൊലീസ് സ്റ്റേഷനില്‍ പോയി അവളോട് സംസാരിച്ചു. ഞങ്ങളോട് ക്ഷമിക്ക് തെറ്റുപറ്റിപ്പോയെന്നാണ് രണ്ട് പേരും പറഞ്ഞത്. അവര്‍ക്ക് പേടിയായിട്ടാണ് ഒളിച്ച് കഴിഞ്ഞതെന്ന് പറഞ്ഞു. ഞങ്ങള്‍ക്ക് എതിര്‍പ്പൊന്നുമില്ലായിരുന്നു. അവള്‍ ഏതെങ്കിലും നാട്ടിലുണ്ടാകുമെന്നാണ് വിചാരിച്ചത്. പത്ത് കൊല്ലം ആയപ്പോള്‍ എവിടെയും ജീവിച്ചിരിപ്പില്ലെന്നാണ് വിശ്വസിച്ചിരുന്നത്. ഞങ്ങളെയൊക്കെ കാണാറുണ്ടായിരുന്നുവെന്നാണ് അവള്‍ പറഞ്ഞത്. വീട്ടിലേക്ക് വരാന്‍ വിളിച്ചിരുന്നു. ഇപ്പോള്‍ വരുന്നില്ലെന്നാണ് പറഞ്ഞത്.

സജിത പുറത്തുകടന്നിരുന്ന ജനല്‍പ്പഴുത്
സജിത പുറത്തുകടന്നിരുന്ന ജനല്‍പ്പഴുത് ADMIN

ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അയിലൂര്‍ കാരക്കാട്ട് പറമ്പിലെ വീട്ടിലെത്തിയാണ് യുവതിയെ ഒളിപ്പിച്ച സ്ഥലവും അതിനുവേണ്ടിയൊരുക്കിയ സംവിധാനങ്ങളും കണ്ടെത്തിയത് . കഴിഞ്ഞ ദിവസം ഇവരുടെ കഥ പുറത്തറിഞ്ഞതോടെ ഒട്ടേറേ പേരാണ് സംഭവം അറിയുവാനായി അയിലൂരിലെ വീട്ടിലേക്ക് വരുന്നത്. വിവരമറിഞ്ഞ് ആലത്തൂര്‍ എം.പി. രമ്യ ഹരിദാസും ഇരുവരെയും നേരിട്ട് കാണാനെത്തി. പെണ്‍കുട്ടിക്ക് വലിയ അസുഖങ്ങളൊന്നും ഇക്കാലയളവിലുണ്ടായിട്ടില്ലെന്നാണ് പൊലീസ് ഭാഷ്യം. അതേ വീട്ടില്‍ കഴിഞ്ഞിരുന്നതായി യുവതിയും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇരുവരും പറഞ്ഞ സജ്ജീകരണങ്ങള്‍ ഇവരുടെ മുറിയില്‍ ഉണ്ടായിരുന്നതായി നെന്മാറ പൊലീസും പറയുന്നു. മൂന്നുമാസം മുമ്പ് യുവാവ് , രഹസ്യമായി പെണ്‍കുട്ടിയെയും കൂട്ടി വിത്തനശ്ശേരിയിലെ വാടക വീട്ടിലേക്ക് മാറി യുവാവുമൊത്ത് കഴിയാനുള്ള താല്‍പര്യം അറിയിച്ചതോടെ പൊലീസ് കേസ് തീര്‍പ്പാക്കി.

The Cue
www.thecue.in