സഗൗരവം പ്രതിജ്ഞ ചെയ്ത് കെ.രാധാകൃഷ്ണന്‍, നിറകണ്ണുകളോടെ ടിവിയില്‍ കണ്ട് അമ്മ ചിന്ന

K. Radhakrishnan (politician)
K. Radhakrishnan (politician)

കൊവിഡ് നിയന്ത്രണങ്ങളോടെ ചുരുങ്ങിയ സദസിനൊപ്പം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ തൃശൂര്‍ തോന്നൂര്‍ക്കര വടക്കേവളപ്പിലെ വീട്ടില്‍ ടെലിവിഷന്‍ സത്യപ്രതിജ്ഞ സാകൂതം വീക്ഷിക്കുന്നൊരു അമ്മ. 82കാരി ചിന്ന. കെ.രാധാകൃഷ്ണന്റെ അമ്മ. നിറകണ്ണുകളോടെയാണ് ചിന്ന മകന്‍ ചുമതലയേല്‍ക്കുന്നത് ടിവിയില്‍ കണ്ടത്.

ദേവസ്വം, പിന്നോക്ക വകുപ്പ് മന്ത്രിയായാണ് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും കേന്ദ്രകമ്മിറ്റിയംഗവും കൂടിയായ കെ.രാധാകൃഷ്ണന്‍ ചുമതലയേല്‍ക്കുന്നത്. സ്പീക്കറായും മന്ത്രിയായും മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ആള്‍ കൂടിയാണ് കെ.രാധാകൃഷ്ണന്‍.

ദരിദ്രമായ ജീവിതപശ്ചാത്തലത്തോട് പടവെട്ടി രാഷ്ട്രീയ ജീവിതം നയിച്ച നേതാവ് കൂടിയാണ് കെ.രാധാകൃഷ്ണന്‍. ഇടുക്കി പുള്ളിക്കാനത്ത് തേയിലത്തോട്ടത്തിലായിരുന്നു ചിന്നക്കും ഭര്‍ത്താവ് കൊച്ചുണ്ണിക്കും ജോലി. ഇഎംഎസ് ഉള്ളപ്പോള്‍ കെ.രാധാകൃഷ്ണന്‍ ആദ്യമായി മന്ത്രിയായപ്പോഴാണ് സത്യപ്രതിജ്ഞ കാണാന്‍ തിരുവനന്തപുരത്ത് പോയതെന്ന് ചിന്ന. പിന്നീട് സ്പീക്കറായപ്പോള്‍ ടിവിയിലാണ് കണ്ടത്. ഇക്കുറിയും.

K. Radhakrishnan
K. Radhakrishnan

അവിവാഹിതനാണ് കെ.രാധാകൃഷ്ണന്‍. കെ രാധാകൃഷ്ണന്‍ ഇതുവരെ കല്യാണം കഴിക്കാത്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ രസകരമായ മറുപടിയായിരുന്നു ചിന്ന നല്‍കിയത്. ഞാനും അവന്റെ സഹോദരങ്ങളും അവനോട് കുറേ പറഞ്ഞിട്ടുമുണ്ട്. ഞങ്ങള്‍ മാത്രമല്ല, നായനാരും മുഖ്യമന്ത്രി പിണറായി വിജയന്‍ വരെ അവനോട് കല്ല്യാണം കഴിക്കാന്‍ പറഞ്ഞിട്ടുണ്ടെന്നായിരുന്നു ചിന്നയുടെ മറുപടി.

K. Radhakrishnan (politician)
അടിയുറച്ച കമ്മ്യൂണിസ്റ്റുകാരനും കര്‍ഷകനും; അനുഭവസമ്പത്തിന്റെ തിളക്കവുമായി മന്ത്രിസഭയില്‍ കെ.രാധാകൃഷ്ണന്‍
K. Radhakrishnan
K. Radhakrishnan

ചേലക്കരക്കാര്‍ക്കു കെ. രാധാകൃഷ്ണന്‍ അവരുടെ പ്രിയപ്പെട്ട രാധേട്ടനാണ്. ഏത് വിഷമഘട്ടത്തിലും തങ്ങളോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന, നാടിന്റെ ആവശ്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന നാട്ടുകാരുടെ സ്വന്തം രാധേട്ടന്‍. തൃശൂരിലെ സിപിഎമ്മിലെ മികച്ച സംഘാടകന്‍ കൂടിയാണ് കെ.രാധാകൃഷ്ണന്‍.

1996ല്‍ ആദ്യമായി ചേലക്കരയില്‍ മത്സരിക്കുമ്പോള്‍ അത് കോണ്‍ഗ്രസിനനുകൂലമായ മണ്ഡലമായിരുന്നു. എന്നാല്‍ വന്‍ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട രാധാകൃഷ്ണന്‍, നായനാര്‍ മന്ത്രിസഭയിലെ പട്ടികജാതി വര്‍ഗക്ഷേമമന്ത്രിയായിരുന്നു. 2001,2006,2011 തെരഞ്ഞെടുപ്പുകളിലും ചേലക്കരയില്‍ നിന്നും വന്‍ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു.2001 ല്‍ പ്രതിപക്ഷത്തിന്റെ ചീഫ് വിപ്പായി.

Related Stories

No stories found.
logo
The Cue
www.thecue.in