തൃശൂരില്‍ തന്നെ നില്‍ക്കണമെന്ന് പറഞ്ഞത് നരേന്ദ്രമോഡി, വിജയസാധ്യതയല്ല മല്‍സരസാധ്യതയെന്ന് സുരേഷ് ഗോപി

തൃശൂരില്‍ തന്നെ നില്‍ക്കണമെന്ന് പറഞ്ഞത് നരേന്ദ്രമോഡി, വിജയസാധ്യതയല്ല മല്‍സരസാധ്യതയെന്ന് സുരേഷ് ഗോപി

തൃശൂരില്‍ വിജയസാധ്യതയല്ല മത്സരസാധ്യതയാണ് ഉള്ളതെന്ന് സുരേഷ് ഗോപി. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നുള്ള ചികില്‍സക്ക് ശേഷം സുരേഷ് ഗോപി ആശുപത്രി വിട്ടു. മത്സരിക്കേണ്ടെന്നായിരുന്നു ഇപ്പോഴും നിലപാടെന്നും പാര്‍ട്ടി നേതൃത്വം നിര്‍ബന്ധിച്ചതുകൊണ്ടാണ് മത്സരിക്കുന്നതെന്നും രാജ്യസഭാംഗം കൂടിയായ സുരേഷ് ഗോപി. പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് താന്‍ തൃശൂരില്‍ മത്സരിക്കുന്നതായിരുന്നു താല്‍പ്പര്യമെന്നും സുരേഷ് ഗോപി.

സുരേഷ് ഗോപി മാധ്യമങ്ങളോട്

കൊവിഡ് വാക്‌സിനേഷന്‍ എടുത്ത് മാത്രമേ ഇനി പ്രചരണത്തിന് പോകാനാകൂ, ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന പ്രകാരം വാക്‌സിനേഷന്‍ എടുത്തേ പോകാന്‍ ഒക്കൂ. എന്നിട്ട് മാത്രമേ തൃശൂര്‍ പോകാനാകൂ. ഇപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങളില്ല. തൃശൂര്‍ മണ്ഡലത്തിന് വാഗ്ദാനങ്ങളല്ല, ആ മണ്ഡലത്തിന് വേണ്ടി പരിശ്രമിക്കും എന്നാണ് നിലപാട്. എന്റെ നേതാക്കള്‍ നിര്‍ബന്ധിച്ചത് കൊണ്ടാണ് മത്സരിക്കുന്നത്. പാര്‍ട്ടിയാണ് നാല് മണ്ഡലങ്ങള്‍ നിര്‍ദേശിച്ചത്. അതില്‍ നിന്നാണ് തൃശൂര്‍ ഞാന്‍ തെരഞ്ഞെടുത്തത്. പ്രധാനമന്ത്രി തൃശൂരില്‍ നില്‍ക്കുന്നതാണ് താല്‍പ്പര്യമെന്ന് അറിയിച്ചിരുന്നു.

തൃശൂര്‍ നിയമസഭയില്‍ നിന്നുള്ള മത്സരം പുതിയ തുടക്കമാണെന്നും സുരേഷ് ഗോപി. സിനിമാ ചിത്രീകരണ തിരക്കുണ്ടെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നും സുരേഷ് ഗോപി ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. സംസ്ഥാന നേതൃത്വവും കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയും സുരേഷ് ഗോപി മത്സരിക്കണമെന്ന നിര്‍ബന്ധവുമായി എത്തി.

Related Stories

No stories found.
logo
The Cue
www.thecue.in