മുന്നണികളുടെ അഭിമാന പോരാട്ടത്തിന് നേമം, അട്ടിമറി ലക്ഷ്യമിട്ട് കോണ്ഗ്രസ്

മുന്നണികളുടെ അഭിമാന പോരാട്ടത്തിന് നേമം, അട്ടിമറി ലക്ഷ്യമിട്ട് കോണ്ഗ്രസ്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ നേമം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായതോടെ രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ ഹൈ ലൈറ്റ് മണ്ഡലത്തിലെ അനിശ്‌ചിതത്വം അവസാനിക്കുകയാണ്. ബിജെപിയുടെ ഉരുക്കു കോട്ടയെന്ന് പാർട്ടി തന്നെ വിശേഷിപ്പിക്കുന്ന മണ്ഡലത്തിൽ മുതിർന്ന നേതാവ് കുമ്മനം രാജശേഖരനാണ് ബിജെപി സ്ഥാനാർഥി. വി ശിവൻകുട്ടിയാണ് എൽഡിഎഫ് സ്ഥാനാർഥി.

രണ്ട് സീറ്റില്‍ മത്സരിക്കില്ലെന്നും പുതുപ്പള്ളിയില്‍ തന്നെ മല്‍സരിക്കണമെന്നും ഉമ്മന്‍ചാണ്ടി നേതൃത്വത്തെ അറിയിച്ചതിന് പിന്നാലെയാണ് കെ.മുരളീധരനെ ഹൈക്കമാന്‍ഡ് നേമത്ത് നിര്‍ദേശിച്ചത്. നേമത്തിന്റെ കാര്യത്തില്‍ എം.പി മാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന വ്യവസ്ഥയില്‍ ഹൈക്കമാന്‍ഡ് ഇളവ് വരുത്തിയിരുന്നു. ആ മണ്ഡലത്തില്‍ എന്തോ അത്ഭുതം നടന്നെന്ന മട്ടില്‍ പ്രചരിപ്പിക്കേണ്ട ആവശ്യമില്ലെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണെങ്കില്‍ അവിടെ നിശ്ചയമായും ജയിക്കുമെന്നും കെ.മുരളീധരന്‍ പറഞ്ഞിരുന്നു. നിലവില്‍ വടകരയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ് കെ.മുരളീധരന്‍.

മുന്നണികളുടെ അഭിമാന പോരാട്ടത്തിന് നേമം, അട്ടിമറി ലക്ഷ്യമിട്ട് കോണ്ഗ്രസ്
കോൺഗ്രസ്സ് സ്ഥാനാർഥി പട്ടിക; നേമത്ത് കെ മുരളീധരൻ; നടൻ ധർമജൻ ബാലുശേരിയിൽ; ആറ് മണ്ഡലങ്ങളിലെ പ്രഖ്യാപനം പിന്നീട്

കഴിഞ്ഞ നിയസഭ തിരെഞ്ഞെടുപ്പിൽ ഒ രാജഗോപാല്‍ 8671 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു നേമം മണ്ഡലത്തിൽ നേടിയത്. ഒ രാജഗോപാലിന് രാഷ്ട്രീയ ഭേദമന്യേ പിന്തുണ ലഭിച്ചിരുന്നു. എന്നാല്‍ കുമ്മനം രാജശേഖരന് ബിജെപിക്കപ്പുറത്തുള്ള വോട്ടുകളെ സ്വാംശീകരിക്കാന്‍ കഴിയുമോ എന്ന ചോദ്യം പാര്‍ട്ടി വൃത്തങ്ങളിൽത്തന്നെയുണ്ട്. നേമത്ത് വിജയം ഉറപ്പാണെന്നും കേരളത്തിലെ ജനങ്ങൾ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും കുമ്മനം രാജശേഖരൻ മാധമപ്രവർത്തകരോട് പറഞ്ഞു.

മുന്നണികളുടെ അഭിമാന പോരാട്ടത്തിന് നേമം, അട്ടിമറി ലക്ഷ്യമിട്ട് കോണ്ഗ്രസ്
ബിജെപി സ്ഥാനാർത്ഥി പട്ടിക; മഞ്ചേശ്വരത്തും കോന്നിയിലും സുരേന്ദ്രൻ, നേമത്ത് കുമ്മനം, ഇ.ശ്രീധരൻ പാലക്കാട്ട്, സുരേഷ് ഗോപി തൃശൂർ

2016 ൽ നേമത്ത് എൽഡിഎഫ് പരാജയപ്പെടാൻ കാരണം യുഡിഎഫ്-ബിജെപി വോട്ട് കച്ചവടമെന്ന ആരോപണവുമായി നേമത്തെ ഇടതു സ്ഥാനാർത്ഥി വി ശിവൻകുട്ടി രംഗത്ത് എത്തിയിരുന്നു. പ്രമുഖരായ നേതാക്കൾ മത്സരരം​ഗത്ത് വരുമ്പോഴെങ്കിലും വോട്ടുകച്ചവടം നടത്തരുത്. ആര് യുഡിഎഫ് സ്ഥാനാർത്ഥിയായാലും നേമത്ത് എൽഡിഎഫ് ജയിക്കുമെന്നും വി ശിവൻകുട്ടി ഉറപ്പിച്ചു പറഞ്ഞു.

ഒ രാജഗോപാല്‍ മത്സരിക്കുമ്പോള്‍ ജെഡിയുവിന്റെ സുരേന്ദ്രന്‍പിള്ളയായിരുന്നു യുഡിഎഫ് സ്ഥാനാർഥി. 13860 വോട്ട് മാത്രമാണ് സുരേന്ദ്രന്‍പിള്ളക്ക് മണ്ഡലത്തിൽ നേടാന്‍ കഴിഞ്ഞത്. ഇക്കുറി കെ മുരളീധരൻ കളത്തിലിറങ്ങുമ്പോൾ അരയും തലയും മുറുക്കിയായിരിക്കും ബിജെപി നേമം പിടിക്കുവാൻ ഇറങ്ങുക.

Related Stories

No stories found.
logo
The Cue
www.thecue.in