പി.ടി ഉഷയെ പാര്‍ട്ടിയിലെത്തിക്കാന്‍ ബി.ജെ.പി; ഇടപെടുന്നത് കേന്ദ്ര നേതൃത്വം

പി.ടി ഉഷയെ പാര്‍ട്ടിയിലെത്തിക്കാന്‍ ബി.ജെ.പി; ഇടപെടുന്നത് കേന്ദ്ര നേതൃത്വം

കായികതാരം പി.ടി ഉഷയും ബി.ജെ.പിയിലേക്ക്. അംഗത്വമെടുപ്പിക്കാനും നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമാക്കാനും ബി.ജെ.പി നേതൃത്വം ശ്രമം തുടങ്ങി. ഇ.ശ്രീധരന്‍ അംഗത്വമെടുക്കുമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. പൊതുസമ്മതരായവരെ പാര്‍ട്ടിയിലെത്തിച്ച് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണ് നീക്കമെന്ന് ബി.ജെ.പി സംസ്ഥാന നേതാവ് ദ ക്യുവിനോട് പറഞ്ഞു.

പി.ടി ഉഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം ഉറപ്പായിട്ടില്ല.സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയിലായിരിക്കും പി.ടി ഉഷയും അംഗത്വമെടുക്കുകയെന്നാണ് സൂചന.

ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരവുമായി ബന്ധപ്പെട്ട് മറ്റ് രാജ്യങ്ങളിലെ സെലിബ്രിറ്റികള്‍ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാരിനെ അനുകൂലിച്ചുള്ള ക്യാമ്പെയിനില്‍ പി.ടി ഉഷയും പങ്കാളിയായിരുന്നു.

പൊതുസമ്മതരായ വ്യക്തികളുമായി നേതൃത്വം ചര്‍ച്ച നടത്തുന്നുണ്ട്. പാര്‍ട്ടിയില്‍ ചേരാന്‍ സന്നദ്ധരായവരുടെ പട്ടിക തയ്യാറാക്കുകയാണ്. പാര്‍ട്ടിയോട് അടുത്ത് നില്‍ക്കുന്ന വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥനോട് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും താല്‍പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. സംഘപരിവാറിന്റെ ബൗദ്ധിക മേഖലയില്‍ സജീവമാകാമെന്നാണ് അദ്ദേഹം നല്‍കിയ ഉറപ്പെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

Related Stories

No stories found.
The Cue
www.thecue.in