നടി പ്രവീണയെ മത്സരിപ്പിക്കാന്‍ ബി.ജെ.പി; രാജസേനനും സീറ്റ് നല്‍കും

നടി പ്രവീണയെ മത്സരിപ്പിക്കാന്‍ ബി.ജെ.പി; രാജസേനനും സീറ്റ് നല്‍കും

നിയമസഭ തെരഞ്ഞെടുപ്പില്‍ സിനിമാ രംഗത്തുള്ളവരെ കൂടുതലായി രംഗത്തിറക്കാന്‍ ബി.ജെ.പിയുടെ നീക്കം. നടി പ്രവീണയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം.തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഏതെങ്കിലും സീറ്റിലായിരിക്കും പ്രവീണയെ പരിഗണിക്കുകയെന്നാണ് സൂചന.

സംവിധായകന്‍ രാജസേനനും ഇത്തവണ സീറ്റ് നല്‍കും. കഴിഞ്ഞ തവണ രാജസേനന്‍ മത്സരിച്ചിരുന്നു. നെടുമങ്ങാട് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്നു രാജസേനന്‍. നടന്‍ കൃഷ്ണകുമാര്‍ മത്സരിക്കുന്നതിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലാണ് കൃഷ്ണകുമാറിനെ പരിഗണിക്കുന്നത്. കൃഷ്ണകുമാറിന് വിജയസാധ്യതയില്ലെന്ന വാദവുമായി പാര്‍ട്ടിയിലെ ഒരുവിഭാഗം രംഗത്തുണ്ട്.

രാജ്യസഭയും നടനുമായി സുരേഷ് ഗോപിയെ മത്സരിപ്പിക്കാന്‍ ബി.ജെ.പി സംസ്ഥാന നേതൃത്വം ശ്രമിച്ചിരുന്നു. മത്സരത്തിനില്ലെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയിട്ടുണ്ട്.

The Cue
www.thecue.in