തിരുവമ്പാടി നിലനിര്‍ത്താന്‍ കോഴിക്കോട് മേയറെ പരിഗണിച്ച് സി.പി.എം; കേരള കോണ്‍ഗ്രസിനെ മയപ്പെടുത്തുകയും ലക്ഷ്യം

തിരുവമ്പാടി നിലനിര്‍ത്താന്‍ കോഴിക്കോട് മേയറെ പരിഗണിച്ച് സി.പി.എം; കേരള കോണ്‍ഗ്രസിനെ മയപ്പെടുത്തുകയും ലക്ഷ്യം

തിരുവമ്പാടി മണ്ഡലം നിലനിര്‍ത്താന്‍ കോഴിക്കോട് മേയര്‍ ഡോ.ബീന ഫിലിപ്പിനെ സി.പി.എം പരിഗണിക്കുന്നതായി സൂചന. നിലവിലെ എം.എല്‍.എ ജോര്‍ജ്ജ്.എം.തോമസ് ഇത്തവണ മത്സരിക്കില്ലെന്ന് ഉറപ്പായതോടെയാണ് ചര്‍ച്ചകളില്‍ സി.പി.എം ഡോ.ബീന ഫിലിപ്പിന്റെ പേര് പരിഗണിക്കുന്നത്.കേരള കോണ്‍ഗ്രസിനെ ഡോ.ബീന ഫിലിപ്പിനെ സ്ഥാനാര്‍ത്ഥിയാക്കി മയപ്പെടുത്തുകയും സി.പി.എം ലക്ഷ്യമിടുന്നുണ്ട്.

കോഴിക്കോട് ജില്ലയില്‍ രണ്ട് സീറ്റാണ് കേരള കോണ്‍ഗ്രസ് എം ആവശ്യപ്പെട്ടിരിക്കുന്നത്. തിരുവമ്പാടിയും യു.ഡി.എഫിനൊപ്പം നിന്നപ്പോള്‍ കേരള കോണ്‍ഗ്രസ് മത്സരിച്ച പേരാമ്പ്ര സീറ്റും വേണമെന്നാണ് ആവശ്യം. തിരുവമ്പാടിയില്‍ ബീന ഫിലിപ്പിനെ മത്സരിപ്പിക്കുന്നതിലൂടെ ആ ആവശ്യം ഒരു സീറ്റിലേക്ക് ഒതുക്കാന്‍ കഴിയുമെന്നാണ് സി.പി.എമ്മിന്റെ പ്രതീക്ഷ.

യു.ഡി.എഫ് കോഴിക്കോട് ജില്ലയില്‍ പ്രതീക്ഷ വെയ്ക്കുന്ന സീറ്റുകളിലൊന്നാണ് തിരുവമ്പാടി. യു.ഡി.എഫ് തുടര്‍ച്ചയായി വിജയിച്ച് വന്ന സീറ്റ് സി.പി.എമ്മിലെ മത്തായി ചാക്കോ 2006ല്‍ പിടിച്ചെടുക്കുകയായിരുന്നു. മത്തായി ചാക്കോയുടെ മരണത്തെത്തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജോര്‍ജ്.എം.തോമസ് വിജയിച്ചു. 2011ല്‍ മുസ്ലിം ലീഗിലെ സി.മോയിന്‍ കുട്ടിയായിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 2016ല്‍ സി.പി.എം വീണ്ടും തിരുവമ്പാടി പിടിക്കുയായിരുന്നു. വയനാട്ടിലേക്കുള്ള തുരങ്കപാതയുള്‍പ്പെടെ തെരഞ്ഞെടുപ്പിന് മുമ്പായി പ്രഖ്യാപിച്ച് സീറ്റ് നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് സി.പി.എം.

AD
No stories found.
The Cue
www.thecue.in