വിവാദങ്ങളില്‍ ഉലയാതെ 'പിണറായി വിജയം'; പാര്‍ട്ടിക്കൊപ്പം ഇനി മുന്നണിയിലും സര്‍വ്വശക്തന്‍

വിവാദങ്ങളില്‍ ഉലയാതെ 'പിണറായി വിജയം'; പാര്‍ട്ടിക്കൊപ്പം ഇനി മുന്നണിയിലും സര്‍വ്വശക്തന്‍

തദ്ദേശ തെരഞ്ഞെടുപ്പിലെ ഇടത് നേട്ടം, സങ്കീര്‍ണമായ രാഷ്ട്രീയ സാഹചര്യത്തിലും ഇടമുറിയാതെത്തിയ വിവാദത്തിലും മുന്നണിയേയും സര്‍ക്കാരിനെയും നയിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ കൂടി വിജയമാണ്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിലും സ്വര്‍ണ്ണക്കടത്ത്- ലൈഫ് മിഷന്‍ വിവാദങ്ങളുയര്‍ത്തിയാണ് പ്രതിപക്ഷവും ബി.ജെ.പിയും സര്‍ക്കാരിനെ നേരിട്ടത്. സര്‍ക്കാരിന്റെ വികസന പദ്ധതികളും ക്ഷേമപ്രവര്‍ത്തനങ്ങളും അക്കമിട്ട് നിരത്തിയാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത്. വോട്ടെടുപ്പിലെ അവസാന ഘട്ടത്തില്‍ കണ്ണൂരില്‍ വോട്ട് ചെയ്തിറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് ഫലം എങ്ങനെയെന്ന ചോദ്യത്തോട് പ്രതികരിച്ചത് ഇടതുമുന്നണി ഐതിഹാസിക വിജയം നേടുമെന്ന മറുപടിക്കൊപ്പമായിരുന്നു. പിണറായി വിജയന്റെ ആത്മവിശ്വാസവും പ്രവചനവും തെറ്റിയില്ലെന്ന് വേണം കരുതാന്‍.

വിവാദങ്ങളില്‍ ഉലയാതെ 'പിണറായി വിജയം'; പാര്‍ട്ടിക്കൊപ്പം ഇനി മുന്നണിയിലും സര്‍വ്വശക്തന്‍
ആന്തൂരില്‍ ഇത്തവണയും എതിരില്ലാതെ ഇടത്

രണ്ട് പ്രളയവും ഓഖിയും നിപയും കൊവിഡും ഫലപ്രദമായി കൈകാര്യം ചെയ്ത സര്‍ക്കാരിന് തുടര്‍ഭരണം ലഭിക്കുമെന്ന ആത്മവിശ്വാസമാണ് തദ്ദേശഫലം ഇടതുക്യാമ്പില്‍ സൃഷ്ടിച്ചിരിക്കുന്നത്. ഭരണത്തുടര്‍ച്ച എളുപ്പമെന്ന് കരുതിയ ഘട്ടത്തിലാണ് ജൂലൈ മാസം മുതല്‍ വിവാദങ്ങളുടെ പരമ്പര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയത്. സ്വര്‍ണക്കടത്ത് കേസ് മുതല്‍ കെ.എസ്.എഫ്. ഇ റെയ്ഡ് വരെയുള്ള വിവാദങ്ങളില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി തെരഞ്ഞെടുപ്പിനെ നേരിട്ട യു.ഡി.എഫിനും ബി.ജെ.പിക്കും വിവാദരാഷ്ട്രീയത്തിലൂടെ കാര്യമായി ഗുണമുണ്ടാക്കാനായില്ല.

ഇടതുമുന്നണിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം സ്വര്‍ണക്കടത്ത് കേസിനെ മുന്‍നിര്‍ത്തി അട്ടിമറിക്കപ്പെടുമോ എന്ന ആശങ്ക ഇടതുപക്ഷത്തുമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനെയും രാഷ്ട്രീയ നേതൃത്വങ്ങളെയും കേസിലേക്ക് ഉള്‍പ്പെടുത്തി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുതല്‍ സി.ബി.ഐ വരെയുള്ള എല്ലാ കേന്ദ്ര ഏജന്‍സികളും അണിനിരന്നു. ആദ്യഘട്ടത്തില്‍ സൗമ്യമായി പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന സര്‍ക്കാരിന് മേല്‍ കേന്ദ്രഏജന്‍സി നടത്തുന്ന ഇടപെടലുകളെ രാഷ്ട്രീയ നീക്കമായി കണ്ട് വിമര്‍ശിച്ചു. നിയമസഭയില്‍ അവിശ്വാസ പ്രമേയത്തെ നേരിട്ടു. പ്രമേയത്തിനൊടുവില്‍ എല്ലാം ജനങ്ങള്‍ക്ക് മുന്നില്‍ വെക്കുകയാണെന്നും അവരോട് വിശദീകരിക്കും, അവരിലേക്ക് ഇറങ്ങുകയാണെന്നും മറുപടി നല്‍കി.

വിവാദങ്ങളില്‍ ഉലയാതെ 'പിണറായി വിജയം'; പാര്‍ട്ടിക്കൊപ്പം ഇനി മുന്നണിയിലും സര്‍വ്വശക്തന്‍
തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഉറപ്പിച്ച് ഇടതുപക്ഷം; കേവല ഭൂരിപക്ഷം നേടി

കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള പതിവ് വാര്‍ത്താ സമ്മേളനം രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ക്കും വിശദീകരണ വേദിയായി കൂടി മാറുന്നതാണ് പിന്നീട് കണ്ടത്. മുഖ്യമന്ത്രി പിണറായി വിജയനെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും കേന്ദ്രീകരിച്ചായിരുന്നു യു.ഡി.എഫിന്റെയും ബിജെപിയുടെയും പ്രചാരണം. മുഖ്യമന്ത്രിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്ന തെരഞ്ഞെടുപ്പ് ഫലമാകുമെന്ന വാദം ബിജെപിയും കോണ്‍ഗ്രസും ആവര്‍ത്തിച്ചു. ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പാക്കിയതില്‍ വിശ്വാസികളുടെ പ്രതിഷേധം വോട്ടാകുമെന്ന് ബിജെപിയും വാദിച്ചു. ഭരണവിരുദ്ധ വികാരമോ വിവാദപര്‍വ്വമോ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ലെന്ന് മാത്രമല്ല നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കേ യുഡിഎഫ് തകര്‍ച്ചയുടെ ആഴം കൂട്ടുന്നതുമായി തദ്ദേശഫലം.

വിവാദങ്ങളില്‍ ഉലയാതെ 'പിണറായി വിജയം'; പാര്‍ട്ടിക്കൊപ്പം ഇനി മുന്നണിയിലും സര്‍വ്വശക്തന്‍
യു.ഡി.എഫിന്റെ അടിത്തറ ഭദ്രം; ജനവിധി കോണ്‍ഗ്രസിന് എതിരല്ലെന്ന് മുല്ലപ്പള്ളി

സ്വര്‍ണ്ണക്കടത്ത് കേസിലും ലൈഫ് മിഷനിലും സര്‍ക്കാര്‍ പ്രതിരോധത്തിലായപ്പോള്‍ യു.ഡി.എഫ് നേതാക്കള്‍ക്കെതിരെയുള്ള കേസുകളില്‍ അന്വേഷണവും നടപടിയുമായാണ് സര്‍ക്കാര്‍ തിരിച്ചടിച്ചത്. പാലാരിവട്ടം പാലം അഴിമിതിയില്‍ എം.എല്‍.എമാരായ വി.കെ. ഇബ്രാഹിംകുഞ്ഞും ജ്വല്ലറി തട്ടിപ്പില്‍ എം.സി.കമറുദ്ദീനും ജയിലിലായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെയുള്ള ആരോപണങ്ങളിലും കേസും നടപടിക്രമങ്ങളുമുണ്ടായി. വിവാദങ്ങളെ വികസനമാതൃക മുന്നില്‍ വച്ച് പ്രതിരോധിച്ചതും, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ പ്രചരണ രീതികളില്‍ വരെ മുന്നണി ഒറ്റക്കെട്ടായി നീങ്ങിയതുമെല്ലാം എല്‍ഡിഎഫിന് വലിയ തോതില്‍ ഗുണം ചെയ്തു.

ബാര്‍ കോഴയില്‍ ശത്രുപാളയത്തിലുണ്ടായിരുന്ന കെ.എം മാണിയുടെ മകന്‍ ജോസ്.കെ.മാണിയെ,വിമര്‍ശനങ്ങളെ അവഗണിച്ച് ഇടതുമുന്നണിയിലെക്കെത്തിച്ച രാഷ്ട്രീയ തന്ത്രം മധ്യകേരളത്തിലെ യു.ഡി.എഫ് കോട്ടകളില്‍ ഇളക്കമുണ്ടാക്കി. പാലാ നഗരസഭയും പുതുപ്പള്ളി പഞ്ചായത്തും ചുവപ്പണിഞ്ഞു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകള്‍ക്ക് പുറമേ കോഴിക്കോട്, കണ്ണൂര്‍,വയനാട് ജില്ലകളിലും ക്രിസ്ത്യന്‍ വോട്ടുകളിലേക്ക് കടന്നുകയറാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞുവെന്നാണ് ഫലസൂചനകള്‍. പാലാ സീറ്റിന്റെ കാര്യത്തില്‍ മാണി.സി.കാപ്പനും എന്‍.സി.പിക്കുമുള്ള ആശങ്ക തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ച ചെയ്യാമെന്ന തന്ത്രപരമായ നിലപാടും സ്വീകരിച്ചു. ഇത്തരം വിഷയങ്ങളില്‍ പരസ്യമായി അതൃപ്തി രേഖപ്പെടുത്താറുള്ള സി.പി.ഐയെയും കൂടെ നിര്‍ത്താനായെന്നതും മുഖ്യമന്ത്രി പിണറായി വിജയന്റെ വിജയമായി

Related Stories

No stories found.
logo
The Cue
www.thecue.in