സി.എം.രവീന്ദ്രനെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും; ഊരാളുങ്കലിലെ ഇഡി റെയ്ഡ് മുന്നോടി

സി.എം.രവീന്ദ്രനെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും; ഊരാളുങ്കലിലെ ഇഡി റെയ്ഡ് മുന്നോടി

മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ അറസ്റ്റ് ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം. ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചതിന് ശേഷം അറസ്റ്റ് ചെയ്യാനാണ് ഇഡി തയ്യാറെടുക്കുന്നത്. ഇതിന് മുന്നോടിയായാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ ഓഫീസില്‍ പരിശോധന നടത്തുന്നത്. ഇഡിയുടെ കോഴിക്കോട് യൂണിറ്റ് കൊച്ചിയിലെ അന്വേഷണസംഘത്തിന് ഇന്ന് റിപ്പോര്‍ട്ട് നല്‍കും. അതിന് ശേഷമായിരിക്കും തുടര്‍നടപടികളുണ്ടാകുക. തദ്ദേശ തെരഞ്ഞടുപ്പിന് തൊട്ട് മുമ്പായി സി.എം. രവീന്ദ്രനെ അറസ്റ്റ് ചെയ്യാനാണ് നീക്കം. കസ്റ്റംസും സി.എം. രവീന്ദ്രന്റെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

സര്‍ക്കാരിന്റെ പൊതുമരാമത്ത് ജോലികളുടെ പ്രധാന കരാറുകാരായ ഊരാളുങ്കലില്‍ സി.എം. രവീന്ദ്രന് സ്വാധീനമുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് ലഭിച്ച വിവരം. സി.എം.രവീന്ദ്രന് ബന്ധമുള്ള സ്ഥാപനങ്ങളുടെ വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശേഖരിക്കുകയും കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു.

ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനായി സി.എം. രവീന്ദ്രന് ഇഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും കൊവിഡും തുടര്‍ചികിത്സയുമായി ബന്ധപ്പെട്ട് ഹാജരായിരുന്നില്ല. വടകരയിലെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന നടത്തി. കൊവിഡാനാന്തര ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സി.എം.രവീന്ദ്രന്‍ ഇതിന് പിന്നാലെ ആശുപത്രി വിട്ടിരുന്നു. സ്ഥാപനങ്ങളിലെ റെയ്ഡ് നടത്തിയത് കൊണ്ടാണ് സി.എം.രവീന്ദ്രന്‍ ആശുപത്രി വിട്ടതെന്നാണ് ഇഡി അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സി.എം.രവീന്ദ്രനെ ചോദ്യം ചെയ്തതിന് ശേഷം ഊരാളുങ്കലിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനായിരുന്നു അന്വേഷണസംഘത്തിന്റെ പദ്ധതി. സി.പി.എമ്മുമായി ബന്ധമുള്ള ഊരാളുങ്കലിലൂടെ നേതൃത്വത്തിലേക്കും എത്താനാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ നീക്കമെന്നാണ് സൂചന.എസ്.ശിവശങ്കറിനെതിരെയുള്ള അന്വേഷണം ആരംഭിച്ചപ്പോള്‍ തന്നെ സി.എം.രവീന്ദ്രനിലേക്കും എത്തുമെന്ന് ബി.ജെ.പി നേതാക്കള്‍ പറഞ്ഞിരുന്നു.

Related Stories

The Cue
www.thecue.in