പേരാമ്പ്രയില്‍ കണ്ണ് വെച്ച് മുല്ലപ്പള്ളിയും അഭിജിത്തും സിദ്ദീഖും; സീറ്റ് ആവശ്യപ്പെടാന്‍ ലീഗും

പേരാമ്പ്രയില്‍ കണ്ണ് വെച്ച് മുല്ലപ്പള്ളിയും അഭിജിത്തും സിദ്ദീഖും; സീറ്റ് ആവശ്യപ്പെടാന്‍ ലീഗും

കേരള കോണ്‍ഗ്രസ് എം ഇടതുപക്ഷത്തേക്ക് പോയതോടെ ഒഴിവ് വന്ന പേരാമ്പ്ര സീറ്റില്‍ അവകാശവാദമുന്നയിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍. 33 വര്‍ഷമായി കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നാണ് സൂചന. മുല്ലപ്പള്ളി രാമചന്ദ്രന് പുറമേ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്, ടി. സിദ്ദീഖ് എന്നിവരാണ് പേരാമ്പ്ര സീറ്റിന് വേണ്ടി രംഗത്തുള്ളത്. പേരാമ്പ്ര സീറ്റിന് വേണ്ടി മുസ്ലിം ലീഗും രംഗത്തെത്തിയിട്ടുണ്ട്.

വടകര എം.പിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന് രണ്ട് ലോകസഭ തെരഞ്ഞെടുപ്പിലും പേരാമ്പ്ര മണ്ഡലത്തില്‍ ലീഡ് ലഭിച്ചിരുന്നത്. ഇതാണ് മുല്ലപ്പള്ളി രാമചന്ദ്രന് സീറ്റ് അവകാശവാദം ഉന്നയിക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കെ.എം അഭിജിത്തിനെ മത്സരിപ്പിക്കണമെന്ന് പാര്‍ട്ടിയിലെ ഒരുവിഭാഗം ശക്തമായി ആവശ്യപ്പെടുന്നുണ്ട്. പേരാമ്പ്ര മണ്ഡലം 1970 ന് ശേഷം കോണ്‍ഗ്രസ് മത്സരിച്ചിട്ടില്ല.

ജോസ്. കെ. മാണിയെ യു.ഡി.എഫില്‍ നിന്നും പുറത്താക്കിയപ്പോള്‍ തന്നെ പേരാമ്പ്ര സീറ്റ് ആവശ്യപ്പെടണമെന്ന് മുസ്ലിം ലീഗ് നേതൃത്വം തീരുമാനിച്ചിരുന്നു. മലബാറിൽ ഒരു സീറ്റ് അധികം വേണമെന്നാണ് മുസ്ലീം ലീഗിന് ആവശ്യം. പേരാമ്പ്രയില്‍ കെ ജി അടിയോടി അവസാനമായി ജയിച്ചത്. യുഡിഎഫ് സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ട് നല്‍കിയതിന് ശേഷം 1977ല്‍ കെ.സി. ജോസഫ് വിജയിച്ചതിന് ശേഷം മണ്ഡലം ഇടതുപക്ഷത്തോടൊപ്പമാണ് നില്‍ക്കുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുള്ള മണ്ഡലമായാണ് പേരാമ്പ്രയെ കണക്കാക്കാറുള്ളത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിനാണ് മണ്ഡലത്തില്‍ ലീഡ് ലഭിക്കുന്നത്. കെ മുരളീധരന്‍ എം.പി.ക്ക്് പേരാമ്പ്ര മണ്ഡലത്തില്‍ 13204 വോട്ടിന്റെ ലീഡ് ലഭിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ മണ്ഡലം തിരിച്ചു പിടിക്കാനാകുമെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in