സുരേഷ് ഗോപി നിയമസഭയിലേക്ക് മത്സരിച്ചേക്കും; അഞ്ച് സീറ്റ് പിടിക്കണമെന്ന് ബിജെപിയോട് കേന്ദ്ര നേതൃത്വം

സുരേഷ് ഗോപി നിയമസഭയിലേക്ക് മത്സരിച്ചേക്കും; അഞ്ച് സീറ്റ് പിടിക്കണമെന്ന് ബിജെപിയോട് കേന്ദ്ര നേതൃത്വം

നിയമസഭ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി എംപി മത്സരിച്ചേക്കും. സുരേഷ് ഗോപിയെ തിരുവനന്തപുരം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാനാണ് ബിജെപി ആലോചിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളെങ്കിലും നേടണമെന്ന് കേന്ദ്ര നേതൃത്വം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കോന്നിയില്‍ സ്ഥാനാര്‍ത്ഥിയാവണമെന്നാണ് പാര്‍ട്ടിയില്‍ നിന്നുള്ള നിര്‍ദേശം.

തിരുവനന്തപുരം, നേമം, വട്ടിയൂര്‍ക്കാവ്, കോന്നി എന്നീ മണ്ഡലങ്ങളില്‍ വിജയിക്കാന്‍ സാധ്യതയുണ്ടെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. കുമ്മനം രാജശേഖരനെ നേമത്ത് സ്ഥാനാര്‍ത്ഥിയാക്കാനാണ് ആലോചിക്കുന്നത്. വട്ടിയൂര്‍ക്കാവില്‍ യുവനേതാക്കളെ പരീക്ഷിക്കാനാണ് സാധ്യത. സിപിഎം വി കെ പ്രശാന്തിനെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ കോണ്‍ഗ്രസ് യുവ വനിതാ നേതാക്കളെയാണ് പരഗണിക്കുന്നതെന്നാണ് സൂചന. കടുത്ത മത്സരം ഉണ്ടാകുകയാണെങ്കില്‍ വിജയ സാധ്യതയുണ്ടെന്ന് ബിജെപി കണക്ക് കൂട്ടുന്നു.

പത്ത് സീറ്റുകളില്‍ കടുത്ത മത്സരമുണ്ടാക്കണമെന്നും കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. മഞ്ചേശ്വരവും നേമവും വട്ടിയൂര്‍ക്കാവും മുന്‍നിര്‍ത്തിയായിരുന്നു നേരത്തെ ബിജെപി നിയമസഭ തെരഞ്ഞെടുപ്പുകളില്‍ വിജയസാധ്യത കണക്ക് കൂട്ടിയിരുന്നത്. മഞ്ചേശ്വരത്ത് സാധ്യത മങ്ങിയിരിക്കുകയാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

Related Stories

No stories found.
logo
The Cue
www.thecue.in