'ചെലോല്‍ത് ശരിയാവൂല്ല', അനുമതി വാങ്ങാതെ പരസ്യവാചകമാക്കി മില്‍മ, ഫായിസിനോട് സംസാരിക്കുമെന്ന് എംഡി; റോയല്‍റ്റിക്കായ് സോഷ്യല്‍ മീഡിയ

'ചെലോല്‍ത് ശരിയാവൂല്ല', അനുമതി വാങ്ങാതെ പരസ്യവാചകമാക്കി മില്‍മ, ഫായിസിനോട് സംസാരിക്കുമെന്ന് എംഡി; റോയല്‍റ്റിക്കായ് സോഷ്യല്‍ മീഡിയ

'ചെലോല്‍ത് റെഡി ആകും, ചെലോല്‍ത് റെഡി ആകൂല, റെഡി ആയില്ലെങ്കിലും മ്മക്ക് ഒരു കൊയപ്പല്യാ' മലയാളി രണ്ട് ദിവസമായി ആഘോഷിക്കുന്ന വീഡിയോയും അതിനൊപ്പമുള്ള പഞ്ച് ഡയലോഗുമാണ് ഇത്. മലപ്പുറം സ്വദേശി ഫായിസ് കടലാസ് ഉപയോഗിച്ച് പൂവുണ്ടാക്കുന്നത് വീഡിയോയില്‍ പകര്‍ത്തിയപ്പോഴാണ് ചെറിയ പരാജയമൊന്നും പേടിച്ചോടേണ്ട സംഗതിയല്ലെന്ന അര്‍ത്ഥത്തില്‍ ഈ വാചകം പറഞ്ഞിരുന്നത്. പ്രചോദിത വാചകമെന്ന നിലയില്‍ കവര്‍ ഫോട്ടോയായും പ്രൊഫൈല്‍ പിക്ചറായും പോസ്റ്റുകളായും വിവിധ ഡിസൈനുകളായും ചെലോല്‍ത് റെഡി ആകും മാറി. പിന്നാലെ പലവിധ ട്രോളുകളും മീമും ഇതിനൊപ്പം വന്നു. മലബാര്‍ മില്‍മ ഫായിസിന്റെ മോട്ടിവേഷണല്‍ പഞ്ച് ലൈന്‍ ഫേസ്ബുക്ക് പേജില്‍ പരസ്യവാചകമാക്കിയിരിക്കുകയാണ്.

ഫായിസിന്റെ വാചകം പരസ്യവാചകമാക്കിയ മില്‍മ അനുമതി വാങ്ങിച്ചിരുന്നോ, കുട്ടി പ്രതിഭയ്ക്ക് മൗലികമായ ചിന്തക്കും ഈ വാചകത്തിനും റോയല്‍റ്റിയായി പ്രതിഫലം നല്‍കിയിരുന്നോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയിയല്‍ വൈറലായിരിക്കുന്നത്. പരസ്യകമ്പനികള്‍ക്ക് കാപ്ഷനുകള്‍ക്കും ടാഗ് ലൈനിനും പറഞ്ഞുറപ്പിച്ച് തുക നല്‍കുന്നവര്‍ ഒരു കുട്ടിയുടെ സര്‍ഗാത്മക സംഭാവന മോഷ്ടിച്ചെന്ന നിലയിലേക്കും വിമര്‍ശനമുയരുന്നുണ്ട്. ഫായിസിന് റോയല്‍റ്റി നല്‍കണമെന്നാവശ്യപ്പെട്ട് വലിയ തോതില്‍ കാമ്പയിനും ഫേസ്ബുക്കില്‍ തുടങ്ങിയിട്ടുണ്ട്.

മില്‍മയുടെ പരസ്യത്തില്‍ ഉപയോഗിച്ചത്

ചെലോല്‍ത് ശരിയാവും

ചെലോല്‍ത് ശരിയാവൂല്ല

പക്ഷേങ്കി ചായ എല്ലാര്‍തും ശരിയാവും

പാല്‍ മില്‍മ ആണെങ്കില്‍

മില്‍മയുടെ പരസ്യവും കാമ്പയിനും ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. സര്‍ക്കാരുമായി ബന്ധപ്പെട്ട വിഷയമല്ല. മലബാര്‍ മില്‍മയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. ക്ഷീരവികസനവകുപ്പ് അല്ല. ഫായിസിന്റെ വീഡിയോ കണ്ടതാണ്.

കെ രാജു, ക്ഷീരവികസനവകുപ്പ് മന്ത്രി

അനുമതി വാങ്ങിയില്ല, ഫായിസിനോട് സംസാരിക്കുമെന്ന് മില്‍മ എംഡി

മലബാര്‍ മില്‍മയുടെ ഫേസ്ബുക്ക് പേജിലുള്ള പോസ്റ്ററിനായാണ് വാചകം ഉപയോഗിച്ചതെന്നും ഇത് പരസ്യമെന്ന നിലക്കുള്ള ഉപയോഗമല്ലെന്നും മില്‍മ എംഡി ദ ക്യു'വിനോട് പ്രതികരിച്ചു. മലപ്പുറം ഭാഗത്ത് സാധാരണ പറയുന്ന വാക്കുകളാണ് ഇത്. ഫായിസുമായി സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ട്. കുട്ടിയുമായും ബന്ധുക്കളുമായും സംസാരിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. വീഡിയോയില്‍ കാണുന്ന കുട്ടിയുടെ നിഷ്‌കളങ്കതയാണ് അത് ശ്രദ്ധേയമാക്കിയത്. ആ പരസ്യം ഒരു സ്‌ക്രിപ്റ്റ് എഴുതി ഉണ്ടാക്കിയതൊന്നുമല്ല. ആളുകള്‍ ഏറ്റെടുത്ത സാധാരണ പറയുന്ന വാചകം എന്ന നിലയിലാണ് അത് ഉപയോഗിച്ചത്. കുട്ടിയുടെ നിഷ്‌കളങ്കതയാണ് അത് ശ്രദ്ധിക്കാന്‍ കാരണം. അതാണ് പറയാന്‍ ശ്രമിച്ചതും. തമാശ തമാശ രൂപത്തില്‍ ആസ്വദിക്കണം. കുട്ടിയുമായി സംസാരിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.

കെ രാജു, ക്ഷീരവികസനവകുപ്പ് മന്ത്രി ദ ക്യുവിനോട്

മില്‍മയുടെ പരസ്യവും കാമ്പയിനും ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. സര്‍ക്കാരുമായി ബന്ധപ്പെട്ട വിഷയമല്ല. മലബാര്‍ മില്‍മയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. ക്ഷീരവികസനവകുപ്പ് അല്ല. ഫായിസിന്റെ വീഡിയോ കണ്ടതാണ്.

കുട്ടിയുടെ നിഷ്‌കളങ്കതയാണ് അത് ശ്രദ്ധിക്കാന്‍ കാരണം. അതാണ് പരസ്യത്തിലൂടെ പറയാന്‍ ശ്രമിച്ചതും. തമാശ തമാശ രൂപത്തില്‍ ആസ്വദിക്കണം. കുട്ടിയുമായി സംസാരിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.

വിജയകുമാരന്‍ എംഡി, മലബാര്‍ മില്‍മ

പൊതുമേഖലാ സ്ഥാപനമായ മില്‍മയടക്കം നിരവധി സ്ഥാപനങ്ങള്‍ ആ കുട്ടിയുടെ മൗലികമായ ചിന്തകളെ അനുവാദമില്ലാതെ കച്ചവട പരസ്യങ്ങളില്‍ ഉപയോഗിക്കുന്നത് ബൗദ്ധിക സ്വത്തവകാശം, പേറ്റന്റ് നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ കെ എ ഷാജി ദ ക്യു'വിനോട് പറഞ്ഞു. കുട്ടികളുടെ അവകാശങ്ങളോടുള്ള അവഹേളനം കൂടിയാണിത്. ഈ വിഷയത്തില്‍ സാമൂഹിക നീതി വകുപ്പും കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട ഏജന്‍സികളുമിടപെടണം. കുട്ടിക്ക് മാനദണ്ഡങ്ങളനുസരിച്ച് റോയല്‍റ്റി കിട്ടുന്നത് ഉറപ്പാക്കണം. പകര്‍പ്പവകാശം സംബന്ധിച്ച മലയാളികളുടെ ഗീര്‍വാണങ്ങളിലെ ആത്മാര്‍ത്ഥത തെളിയിക്കാനുള്ള അവസരം കൂടിയാണിത്

Related Stories

No stories found.
logo
The Cue
www.thecue.in