പാലത്തായി കേസില്‍ സംഭവിച്ചതെന്ത്?ക്രൈംബ്രാഞ്ചിന്റെ വാദങ്ങളും വിശദീകരണവും; പോക്‌സോ തെളിവുകള്‍ ലഭിച്ചില്ലെന്ന് ഐജി ശ്രീജിത്ത്

പാലത്തായി കേസില്‍ സംഭവിച്ചതെന്ത്?ക്രൈംബ്രാഞ്ചിന്റെ വാദങ്ങളും വിശദീകരണവും; പോക്‌സോ തെളിവുകള്‍ ലഭിച്ചില്ലെന്ന് ഐജി ശ്രീജിത്ത്

കണ്ണൂര്‍ പാലത്തായിയില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതി പദ്മരാജനെതിരെ പോക്‌സോ ചുമത്താനുള്ള തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് െ്രെകം ബ്രാഞ്ച് ഐജി എസ് ശ്രീജിത്ത്. തെളിവ് കിട്ടുമ്പോള്‍ പോക്‌സോ ചുമത്തും. പീഡനം നടന്നിട്ടില്ലെന്ന് ഈ ഘട്ടത്തില്‍ പറയാനാവില്ലെന്നും ഐജി ദ ശ്രീജിത്ത് ദ ക്യു'വിനോട്. ബിജെപി നേതാവ് കൂടിയായ പ്രതിയെ പിടികൂടാനുണ്ടായ കാലതാമസവും, പ്രതിക്കെതിരെ പോക്‌സോ ചുമത്താത്തതും ജാമ്യത്തിന് വഴിയൊരുങ്ങിയതും വ്യാപക വിമര്‍ശനത്തിന് വഴിയൊരുക്കിയിരുന്നു. തുടക്കത്തില്‍ അന്വേഷണം നടത്തിയവര്‍ക്ക് വീഴ്ചയുണ്ടായെന്ന് സ്ഥലം എംഎല്‍എ കൂടിയായ കെ കെ ശൈലജ ആരോപിച്ചിരുന്നു. അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ കേസിന്റെ ചുമതലയുള്ള െ്രെകം ബ്രാഞ്ച് സംഘത്തിന്റെ വാദം. പ്രതി പദ്മരാജന് ജാമ്യം നല്‍കിയ കോടതി വിധി പരിശോധിച്ചതിന് ശേഷം തുടര്‍നടപടികള്‍ ആലോചിക്കുമെന്ന് ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്ത് വ്യക്തമാക്കി.

പാലത്തായി പീഡനക്കേസില്‍ തുടക്കം മുതലുണ്ടായ വീഴ്ചയാണ് പരാതിക്കാരിയായ കുട്ടിയുടെ ബന്ധുക്കളും ആരോപിക്കുന്നത്. പോക്‌സോ ചുമത്താതിരിക്കുന്നത് പ്രതിയെ രക്ഷിക്കാനാണെന്ന് പ്രതിപക്ഷ കക്ഷികളും ആരോപണമായി ഉന്നയിക്കുന്നുണ്ട്. തുടരന്വേഷണം ആവശ്യമാണെന്നും, ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75, 82 പ്രകാരമുള്ള കുറ്റമാണ് പ്രതി പദ്മരാജനെതിരെ ചുമത്തിയിട്ടുള്ളതെന്നുമാണ്ക്രൈംബ്രാഞ്ച് നല്‍കുന്ന വിശദീകരണം.

ക്രൈംബ്രാഞ്ചിന്റെ വാദങ്ങളും വിശദീകരണവും

കുട്ടിയുടെ മൊഴി രണ്ട് തവണ മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്ന് പ്രാവശ്യം പൊലീസും എടുത്തിട്ടുണ്ട്. ഇതിന് ശേഷമാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നത്. ആദ്യത്തെ മൊഴിയില്‍ പറയുന്നത് ജനുവരി പതിനഞ്ചിന് മുമ്പ് പീഡിപ്പിച്ചുവെന്നാണ്. സ്‌കൂളിലെ ബാത്ത്‌റൂമില്‍ വെച്ച്. സ്‌കൂളിലെ ഇന്റര്‍വെല്‍ സമയത്ത് ടോയ്‌ലെറ്റില്‍ പോയ കുട്ടിയെ പ്രതി പിന്തുടര്‍ന്നു. മൊബൈലില്‍ കുട്ടിയുടെ നഗ്‌ന ചിത്രമെടുത്തു. ഇത് കുട്ടിയുടെ ഉമ്മയ്ക്ക് അയച്ചു കൊടുത്തു. തുടര്‍ന്ന് കുട്ടിയെ പീഡിപ്പിച്ചു. പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തി ഇറങ്ങിപ്പോയി. ഷാള്‍ കൊണ്ട് കൈകെട്ടിയിട്ടു. ശബ്ദുമുണ്ടാക്കാതിരിക്കാന്‍ മുണ്ട് വായയില്‍ തിരുകി. മുണ്ട് കുട്ടിയുടെ വായയില്‍ തന്നെ വെച്ചാണ് ഇറങ്ങി പോയതെന്നാണ് മൊഴി. പുറത്തുണ്ടായിരുന്ന കുട്ടികളോ അധ്യാപകരോ മുണ്ടില്ലാതെ ഇറങ്ങി പോയ പദ്മരാജനെ കണ്ടിട്ടില്ലെന്നാണ് മൊഴി.

പീഡനം നടന്നുവെന്ന് കുട്ടി പറഞ്ഞ തിയ്യതികളിലും വൈരുദ്ധ്യമുണ്ടെന്ന്ക്രൈംബ്രാഞ്ച്. ജനുവരി നാലാം തിയ്യതി മുതല്‍ പതിനാലാം തിയ്യതി വരെ പദ്മരാജന്‍ അവധിയിലായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലും സ്വന്തം വീട്ടിലും വടകരയിലെ സഹോദരിയുടെ വീട്ടിലുമായിരുന്നു. അയാള്‍ സ്‌കൂളിലെത്തിയിട്ടില്ല. തിയ്യതി മാറിയിട്ടുണ്ടാകാമെന്ന സംശയത്തെയും െ്രെകംബ്രാഞ്ച് തള്ളുകയാണ്. നടന്ന സംഭവങ്ങള്‍ വിശദമായി കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ട്. കോടതിയിലെ രഹസ്യമൊഴിയില്‍ മൂന്ന് തവണ പീഡിപ്പിച്ചതായാണ് പറഞ്ഞിരിക്കുന്നത്. ജനുവരി 15, ജനുവരി 26, ഫെബ്രുവരി 2 എന്നീ ദിവസങ്ങളില്‍ പീഡിപ്പിച്ചു. ആദ്യ ദിവസം ക്ലാസിന്റെ ഇടവേളയിലും മറ്റ് രണ്ട് തവണ അവധി ദിവസങ്ങളില്‍ എല്‍ എസ് എസിന്റെ ക്ലാസിന്റെ പേരില്‍ വിളിച്ചു വരുത്തിയും പീഡിപ്പിച്ചു.

ജനുവരി 15

ആദ്യത്തെ തവണ പീഡിപ്പിച്ച ദിവസം എങ്ങനെയാണ് ഓര്‍ത്തെടുക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ ആര്‍ത്തവം തുടങ്ങിയ ദിവസമായിരുന്നുവെന്നാണ്. സ്‌കൂളിലെ അധ്യാപിക സാനിറ്ററി നാപ്കിന്‍ മാറ്റിത്തന്നു. ക്ഷീണമുണ്ടെന്ന് കണ്ട് അധ്യാപകന്‍ ഉമ്മയെ അന്ന് മൊബൈലില്‍ വിളിച്ചു വരുത്തിയിരുന്നു. ഉച്ചയ്ക്ക് വീട്ടിലേക്ക് മടങ്ങി പോയി. പദ്മരാജന്‍ മാസ്റ്ററുടെ ക്ലാസ് ഏത് സമയത്താണെന്നും കുട്ടി വിശദീകരിച്ചിരുന്നു. കുട്ടി പറഞ്ഞ അധ്യാപിക ആ ദിവസം സ്‌കൂളില്‍ എത്തിയിട്ടില്ലെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. മട്ടന്നൂരില്‍ അറബിക് അധ്യാപകരുടെ സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു. ആ മാസം പതിമൂന്നിനാണ് അധ്യാപിക കുട്ടിക്ക് പാഡ് മാറ്റി നല്‍കിയത്. അന്ന് പദ്മരാജന്‍ സ്‌കൂളില്‍ ഹാജരായിട്ടില്ല. അന്ന് കുട്ടിക്ക് പദ്മരാജന്‍ മാസ്റ്ററുടെ ക്ലാസ് ഇല്ല. ചൊവ്വാഴ്ചയാണ് ക്ലാസുണ്ടായിരുന്നത്. പീഡനം നടന്നുവെന്ന് കുട്ടി പറയുന്ന ദിവസം ചൊവ്വാഴ്ചയല്ല. കുട്ടിയുടെ നഗ്‌ന ചിത്രം എടുത്ത ഫോണിലും അയച്ചു കൊടുത്ത ഫോണില്‍ നിന്നും തെളിവ് കിട്ടിയില്ല. അങ്ങനെയൊരു സംഭവമില്ലെന്നാണ് െ്രെകംബ്രാഞ്ച് പറയുന്നത്.

ജനുവരി 26

ജനുവരി 26ന് എല്‍ എസ് എസിന്റെ ക്ലാസിന് വിളിച്ചു വരുത്തിയെന്നാണ് കുട്ടിയുടെ മൊഴി. എന്നാല്‍ ഫെബ്രുവരി മൂന്നിനാണ് എല്‍ എസ് എസ് ക്ലാസ് സ്‌കൂളില്‍ തുടങ്ങുന്നത്. ജനുവരി 26ന്റെ എല്‍ എസ് എസ് ക്ലാസില്‍ ഇരട്ടക്കുട്ടികളും ഉണ്ടായിരുന്നുവെന്നും അവരെ കളിക്കാന്‍ പറഞ്ഞുവിട്ടിട്ടാണ് പദ്മരാജന്‍ പീഡിപ്പിച്ചതെന്നാണ് കുട്ടിയുടെ മൊഴി.

എല്‍ എസ് എസിന്റെ ക്ലാസില്‍ ഇരട്ടക്കുട്ടികളില്ലെന്നാണ് െ്രെകംബ്രാഞ്ചിന്റെ കണ്ടെത്തല്‍. പദ്മരാജന്‍ അന്ന് സ്‌കൂളില്‍ എത്തിയിട്ടില്ലെന്നും എട്ട് കിലോമീറ്റര്‍ അപ്പുറത്തുള്ള സ്വന്തം വീട്ടിലാണെന്നുമാണ് വിശദീകരണം. അന്ന് സ്‌കൂളിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളോ അധ്യാപകരോ പദ്മരാജനെ കണ്ടിട്ടില്ല. ജനുവരി 26ന്റെ പതാക ഉയര്‍ത്തലിനും ഇയാള്‍ എത്തിയിട്ടില്ല. അന്ന് സ്‌കൂളില്‍ നടന്ന ക്വിസ് പ്രോഗ്രാമിന്റെ ഫോട്ടേയിലും വീഡിയോയിലും കുട്ടിയുണ്ട്. അതില്‍ പങ്കെടുത്ത കുട്ടികളും പദ്മരാജനെ കണ്ടിട്ടില്ല.

ഫെബ്രുവരി 2

എല്‍ എസ് എസ് ക്ലാസ് നടക്കുന്നതിനിടെ 11.30 കുട്ടിയെ ബൈക്കില്‍ കൂട്ടി കൊണ്ടുപോയി. ഒലിവ് ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ ആവശ്യപ്പെട്ടിട്ട് പദ്മരാജന്‍ പുറത്ത് കാത്ത് നിന്നു. അരമണിക്കൂറിന് ശേഷം ഏലങ്കോട് എന്ന സ്ഥലത്ത് കൊണ്ടുപോയി കടയില്‍ നിന്നും മിഠായി വാങ്ങി നല്‍കി. പന്ത്രണ്ടര മണിയോടെ സമീപത്തുള്ള അമ്പലത്തില്‍ കൊണ്ടു പോയി. പൂജാരിയില്‍ നിന്നും കുട്ടി അനുഗ്രഹം വാങ്ങിച്ചു. പദ്മരാജന്റെ സുഹൃത്തിന്റെ വീട്ടില്‍ കൊണ്ടുപോയി. അവിടെ വെച്ച് രണ്ട് പേരും കുട്ടിയെ പീഡിപ്പിച്ചു. സുഹൃത്ത് കുട്ടിയെ വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചു. പദ്മരാദനാണ് രക്ഷിച്ചതെന്നാണ് കുട്ടിയുടെ മൊഴി.

അന്ന് സ്‌കൂളിലുണ്ടായിരുന്ന അധ്യാപകന്‍ 2.30 വരെ ഉണ്ടായിരുന്നു. അയാള്‍ മാത്രമാണ് അധ്യാപകനായി അവിടെ ഉണ്ടായിരുന്നത്. പദ്മരാജന്‍ സ്‌കൂളിലെത്തുകയോ കുട്ടിയെ കൂട്ടി കൊണ്ടുപോകുകയോ ചെയ്തിട്ടില്ലെന്നാണ് ഇയാളുടെ മൊഴി. ഒലീവ് ഹോട്ടലിലെയും മിഠായി വാങ്ങിയ കടയിലെയും സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചിരുന്നു. ഇതില്‍ കുട്ടിയോ പദ്മരാജനോ ഇല്ല. പന്ത്രണ്ട് മണിക്ക് തുറന്നിരിക്കുന്ന അമ്പലം ആ പ്രദേശത്തില്ല. പദ്മരാജനും സുഹൃത്തും ഒരുമിച്ച് മൊബൈല്‍ ടവര്‍ ലൊക്കോഷന്‍ വരുന്ന സന്ദര്‍ഭവും ഈ ദിവസമില്ല.

കുട്ടി കളവ് പറയുന്നില്ലെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. എന്നാല്‍ മൊഴി നല്‍കുന്നതില്‍ തെറ്റ് സംഭവിക്കുന്നുണ്ട്. ഇപ്പോഴത്തെ മൊഴികളും സാഹചര്യത്തെളിവുകളും വെച്ച് പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്താനാവില്ലെന്നാണ് വാദം.

മെഡിക്കല്‍ പരിശോധന

ജനുവരി 18ന് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ വീട്ടുകാര്‍ ഡോക്ടറെ കാണിച്ചിരുന്നു. പരാതി ലഭിക്കുന്നതിന് മുമ്പാണിത്. ഡോക്ടര്‍ വിശദമായി കുട്ടിയെ പരിശോധിച്ചിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. മാര്‍ച്ച് 17നാണ് കേസ് എടുക്കുന്നത്. ജനുവരി 18ന് നടന്ന മെഡിക്കല്‍ പരിശോധനയില്‍ ശാരീരികാതിക്രമം നടന്നതിന്റെ തെളിവ് ലഭിക്കേണ്ടതാണെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു. പൊലീസ് കേസെടുത്തതിന് ശേഷം നടത്തിയ ശാരീരിക പരിശോധനയില്‍ രഹസ്യഭാഗത്ത് ക്ഷതങ്ങളേറ്റിറ്റുണ്ട്. ശാരീരികാതിക്രമം നടന്നതിന്റെതാകാം എന്ന് മാത്രമാണ് ഡോക്ടറുടെ നിഗമനം. കുട്ടിക്ക് ഫംഗല്‍ ഇന്‍ഫെക്ഷനും പൈല്‍സുമുണ്ട്. സൈക്കോളജിസ്റ്റും മൂന്ന് കൗണ്‍സിലര്‍മാരും കുട്ടിക്കൊപ്പമുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in