'മറ്റേ ബന്ധമെന്ന് പരിഹസിക്കുന്നതെന്തിന്; ഞങ്ങളും പ്രണയിക്കുകയാണ്'

ലെസ്ബിയന്‍ കപിള്‍സ് സിന്ധ്യയും വിദ്യയും പ്രണയം പറയുന്നു
'മറ്റേ ബന്ധമെന്ന് പരിഹസിക്കുന്നതെന്തിന്; ഞങ്ങളും പ്രണയിക്കുകയാണ്'

പ്രതിസന്ധികളെ മറികടന്ന് ഒന്നിച്ച് ജീവിക്കുകയാണ് കൊല്ലം സ്വദേശിനി വിദ്യയും തിരുവനന്തപുരംകാരി സിന്ധ്യയും. നാല് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം ഒരുമിച്ച് താമസിക്കാന്‍ തുടങ്ങി. വിദ്യയുടെ വീട്ടുകാര്‍ എതിര്‍ത്തു. വീട്ടുതടങ്കലിലാക്കി. വീടുവിട്ടിറങ്ങിയ വിദ്യയെ സിന്ധ്യയുടെ വീട്ടുകാര്‍ സ്വീകരിച്ചു. ഇരുവരെയും പഠനം തുടരാന്‍ സഹായിക്കുന്നതും സിന്ധ്യയുടെ വീട്ടുകാരാണ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'മറ്റേ ബന്ധമെന്ന് പരിഹസിക്കുന്നതെന്തിന്; ഞങ്ങളും പ്രണയിക്കുകയാണ്'
‘കസബ’യില്‍ ആക്രമണം ഞാനെന്ന വ്യക്തിക്ക് നേരെയല്ല, സത്യം വിളിച്ചുപറയുന്ന സ്ത്രീയ്ക്ക് നേരെയായിരുന്നുവെന്ന് പാര്‍വതി 

നാല് വര്‍ഷം മുമ്പ് സ്‌പോര്‍ട്‌സ് മീറ്റിനിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. സൗഹൃദം പ്രണയമായി മാറി. രണ്ട് പെണ്‍കുട്ടികളുടെ പ്രണയത്തെ സമൂഹം പരിഹാസത്തോടെയാണ് നോക്കിയതെന്ന് ഇരുവരും പറയുന്നു. എതിര്‍പ്പുകളെയും പരിഹാസങ്ങളെയും അവഗണിച്ച് തീരുമാനത്തില്‍ ഇരുവരും ഉറച്ചു നില്‍ക്കുകയാണ്.

'മറ്റേ ബന്ധമെന്ന് പരിഹസിക്കുന്നതെന്തിന്; ഞങ്ങളും പ്രണയിക്കുകയാണ്'
പോര് മുറുകിയപ്പോള്‍ കേന്ദ്രം നിര്‍ദേശിച്ചത് ശോഭാ സുരേന്ദ്രനെ; ഒടുവില്‍ നറുക്ക് വീണത് സുരേന്ദ്രന്

പുരുഷനും സ്ത്രീക്കും മാത്രമല്ല രണ്ട് സ്ത്രീകള്‍ക്കും സ്‌നേഹത്തോടെയും കരുതലോടെയും സന്തോഷത്തോടെയും ജീവിക്കാനാവുമെന്ന് തങ്ങള്‍ തെളിയിക്കുമെന്ന് വിദ്യയും സിന്ധ്യയും പറയുന്നു.

'മറ്റേ ബന്ധമെന്ന് പരിഹസിക്കുന്നതെന്തിന്; ഞങ്ങളും പ്രണയിക്കുകയാണ്'
‘പൗരത്വ നിയമത്തെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളെന്ന് വിളിക്കാനാകില്ല’;  പ്രതിഷേധങ്ങള്‍ പാടില്ലെന്ന ഉത്തരവ് തള്ളി ബോംബെ ഹൈക്കോടതി

ഒരുമാസത്തിനപ്പുറത്തേക്ക് ഈ ബന്ധം പോകില്ലെന്നാണ് പലരും നേരിട്ട് പറഞ്ഞതെന്ന് സിന്ധ്യ പറയുന്നു. ജീവിച്ച് തുടങ്ങുമ്പോള്‍ മടുക്കും. അതുകഴിഞ്ഞാല്‍ വേറെ ബന്ധങ്ങളിലേക്ക് പോകുമെന്ന് മുന്നറിയിപ്പ് തന്നവരുണ്ട്.

'മറ്റേ ബന്ധമെന്ന് പരിഹസിക്കുന്നതെന്തിന്; ഞങ്ങളും പ്രണയിക്കുകയാണ്'
അനൂപ് സത്യന്‍ അഭിമുഖം: കാരക്ടര്‍ റോളില്‍ ദുല്‍ഖര്‍ തയ്യാറായി, മറ്റ് ഓപ്ഷനുകളില്ലാത്ത കാസ്റ്റിംഗാണ് സുരേഷ് ഗോപിയുടേത്

ഒരു സ്ത്രീയെ കൊണ്ട് തന്നെ സര്‍വൈവ് ചെയ്യാന്‍ പറ്റില്ല. ലൈംഗിക ജീവിതത്തില്‍ സംതൃപ്തിയുണ്ടാകില്ലെന്ന് നേരിട്ട് പറഞ്ഞവരുണ്ട്. അവരെ മറുപടിയിലൂടെ തൃപ്തരാക്കാന്‍ പറ്റില്ല. ജീവിച്ച് കാണിച്ച് കൊടുക്കാനെ പറ്റുകയുള്ളു

സിന്ധ്യ

സിന്ധ്യയുമായുള്ള ബന്ധത്തിന്റെ പേരില്‍ വിദ്യയെ ശാരീരികമായി ഉപദ്രവിച്ചു വീട്ടുകാര്‍. പരാതിയുമായി സമീപിച്ചപ്പോള്‍ കഞ്ചാവടിക്കുമോയെന്നാണ് പൊലീസ് ചോദിച്ചത്. ഇത്തരം ബന്ധങ്ങളുള്ളവര്‍ ഇത്തരം ലഹരി ഉപയോഗിക്കുമെന്നും പറഞ്ഞ് കൈ പിടിച്ച് മണത്ത് നോക്കി. സിന്ധ്യ ഉപയോഗിക്കുമോയെന്നും ചോദിച്ചു. അമ്മയെ വിളിപ്പിച്ചു. ഇവള്‍ക്ക് ആണുമായിട്ടല്ല പൊണ്ണുമായിട്ടാണ് ബന്ധമെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. അപ്പോള്‍ പൊലീസ് പറഞ്ഞു ഇത് മറ്റേ കേസാണെന്ന്. എന്തിനാണ് മറ്റേ കേസ് എന്ന് പറയുന്നത്. തങ്ങളുടെ ബന്ധത്തിന് വലിയ മൂല്യം കൊടുക്കുന്നുണ്ട്. അതിനെ എന്തിനാണ് ഇങ്ങനെ അപഹസിക്കുന്നതെന്ന് വിദ്യ ചോദിക്കുന്നു.

'മറ്റേ ബന്ധമെന്ന് പരിഹസിക്കുന്നതെന്തിന്; ഞങ്ങളും പ്രണയിക്കുകയാണ്'
ഞാനും കറുത്തതാണ്, കറുത്തവരോട് എനിക്കെന്ത് വിരോധം: ആക്ഷന്‍ ഹീറോ വിമര്‍ശനങ്ങളില്‍ എബ്രിഡ് ഷൈന്‍

ആണും ആണും തമ്മിലുള്ള ഇഷ്ടമായാലും പെണ്ണും പെണ്ണും തമ്മിലുള്ള ബന്ധമായാലും യാതൊരു വ്യത്യാസവുമില്ല. സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധം പോലെ തന്നെയാണത്.

വിദ്യ

സ്‌പോര്‍ട് താരമായ വിദ്യയ്ക്ക് കോളേജില്‍ നിന്നും അവഗണന നേരിടേണ്ടി വരുന്നതായി ഇവര്‍ പറയുന്നു. സെലക്ഷന്‍ സമയത്ത് ഇക്കാരണത്താല്‍ തഴയുന്നു. സംസാരിക്കാന്‍ പോലും ആരും തയ്യാറാകുന്നില്ല.മറ്റേ പിള്ളേരാണെന്ന് പറഞ്ഞ് അവഗണിക്കുന്നു. ആണ്‍കുട്ടികളെ പ്രണയിക്കാനോ ഒപ്പം ജീവിക്കാനോ ഒരിക്കലും കഴിയില്ലെന്ന് തിരിച്ചറിഞ്ഞതായും വിദ്യ പറയുന്നു. കല്യാണം കഴിക്കാനും പറ്റില്ല. ജീവിതാവസാനം വരെ ഒന്നിച്ച് ജീവിക്കാന്‍ കഴിയുമെന്ന് ഉറപ്പുണ്ട്. ബന്ധത്തില്‍ ആരാണ് പെണ്ണ് ആരാണ് ആണ് എന്നാണ് എല്ലാവരും ചോദിക്കുന്നത്. ഞങ്ങള്‍ക്കിടയില്‍ അങ്ങനെയില്ല. രണ്ടാളും ഒരുമിച്ചാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. ഞങ്ങളുടെ ബന്ധത്തില്‍ സംതൃപ്തരാണ്.

'മറ്റേ ബന്ധമെന്ന് പരിഹസിക്കുന്നതെന്തിന്; ഞങ്ങളും പ്രണയിക്കുകയാണ്'
‘ചെയ്യാന്‍ ആഗ്രഹിച്ചിരുന്നതെല്ലാം ത്രില്ലറുകളാണ്’; കരിയറിലെ രണ്ടാം ഘട്ടത്തെക്കുറിച്ച് മിഥുന്‍ മാനുവല്‍ തോമസ്

Related Stories

No stories found.
logo
The Cue
www.thecue.in