മൂത്തൂറ്റ് സമരം പൊളിക്കാനും തൊഴിലാളികള്‍ക്കിടയില്‍ ചേരിതിരിവുണ്ടാക്കാനും രഹസ്യ സര്‍ക്കുലര്‍, സമരക്കാര്‍ കോടതിയില്‍ പോകട്ടെയെന്ന് എം.ഡി

മൂത്തൂറ്റ് സമരം പൊളിക്കാനും തൊഴിലാളികള്‍ക്കിടയില്‍ ചേരിതിരിവുണ്ടാക്കാനും രഹസ്യ സര്‍ക്കുലര്‍, സമരക്കാര്‍ കോടതിയില്‍ പോകട്ടെയെന്ന് എം.ഡി

എതിര്‍പ്പുകളുണ്ടായാലും ബ്രാഞ്ചുകള്‍ തുറക്കണമെന്നും സമരക്കാര്‍ തുറക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ റൈറ്റ് ടു വര്‍ക്ക് പ്ലക്കാര്‍ഡുമായി പ്രതിഷേധിക്കണമെന്നും ആവശ്യപ്പെട്ട് മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ക്ക് സര്‍ക്കുലര്‍

മൂത്തൂറ്റ് ഫിനാന്‍സ് പിരിച്ചുവിട്ട 166 പേരെ തിരിച്ചെടുക്കാനുളള സമരത്തോട് മുഖംതിരിച്ച് മാനേജ്‌മെന്റ്. കേരളത്തില്‍ ഇപ്പോള്‍ തന്നെ ജീവനക്കാര്‍ അധികമാണെന്നും പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാനാകില്ലെന്നും മുത്തൂറ്റ് ഫിനാന്‍സ് എം.ഡി ജോര്‍ജ്ജ് അലക്‌സാണ്ടര്‍ പ്രതികരിച്ചു.

മുത്തൂറ്റ് എംഡിയുടെ പേരില്‍ ജീവനക്കാര്‍ക്ക് അയച്ച സര്‍ക്കുലര്‍ 
മുത്തൂറ്റ് എംഡിയുടെ പേരില്‍ ജീവനക്കാര്‍ക്ക് അയച്ച സര്‍ക്കുലര്‍ 

എതിര്‍പ്പുകളുണ്ടായാലും ബ്രാഞ്ചുകള്‍ തുറക്കണമെന്നും സമരക്കാര്‍ തുറക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ റൈറ്റ് ടു വര്‍ക്ക് പ്ലക്കാര്‍ഡുമായി പ്രതിഷേധിക്കണമെന്നും ആവശ്യപ്പെട്ട് മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ക്ക് സര്‍ക്കുലര്‍ അയച്ചിരുന്നു. തൊഴിലാളികള്‍ക്കിടയില്‍ ചേരിതിരിവുണ്ടാക്കാനും സമരം പൊളിക്കാനുമാണ് എംഡി സര്‍ക്കുലര്‍ അയച്ചതെന്ന് മുത്തൂറ്റ് ഫിനാന്‍സ് എംപ്ലോയീസ് യൂണിയന്‍ ആരോപിക്കുന്നു. തിങ്കളാഴ്ച കൊച്ചി ഹെഡ് ഓഫീസില്‍ ജോലിക്കെത്തിയ മാനേജ്‌മെന്റിനെ അനുകൂലിക്കുന്ന ജീവനക്കാരെ സമരക്കാര്‍ തടഞ്ഞത് ചെറുസംഘര്‍ത്തില്‍ കലാശിച്ചു. മാനേജ്‌മെന്റ് സേവന വേതന കരാര്‍ നടപ്പാക്കാത്തതിന് പിന്നാലെയാണ് സിഐടിയുവിന്റെ നേതൃത്വത്തില്‍ വീണ്ടും സമരം തുടങ്ങിയത്.

മൂത്തൂറ്റ് സമരം പൊളിക്കാനും തൊഴിലാളികള്‍ക്കിടയില്‍ ചേരിതിരിവുണ്ടാക്കാനും രഹസ്യ സര്‍ക്കുലര്‍, സമരക്കാര്‍ കോടതിയില്‍ പോകട്ടെയെന്ന് എം.ഡി
പ്രധാനമന്ത്രി വന്ന് പറഞ്ഞാലും യൂണിയന്‍ അനുവദിക്കില്ല; വേണമെങ്കില്‍ എല്ലാ ശാഖകളും പൂട്ടുമെന്നും മുത്തൂറ്റ് ചെയര്‍മാന്‍ 

കേരളത്തിലെ 568 ശാഖകള്‍ തുറന്നുപ്രവര്‍ത്തിക്കണമെങ്കില്‍ തൊഴിലാളികളുടെ സഹകരണം വേണം. ബ്രാഞ്ച് തുറക്കാനെത്തുമ്പോള്‍ സമരക്കാര്‍ തടഞ്ഞാല്‍ റൈറ്റ് ടു വര്‍ക്ക് പ്ലക്കാര്‍ഡുമായി ഓഫീസിന് മുന്നിലോ പൊതുസ്ഥലത്തോ നില്‍ക്കണം. ഈ ദിവസത്തെ ഹാജറും ശമ്പളവും കൃത്യമായി ലഭിക്കും. സമരക്കാര്‍ ശാഖകള്‍ തുറക്കാന്‍ സമ്മതിക്കുന്നില്ലെങ്കില്‍ ലോക്കല്‍ പൊലീസ് മുതല്‍ എസ് പി വരെയുള്ളവര്‍ക്ക് പരാതി നല്‍കാമെന്നും സര്‍ക്കുലറില്‍ ഉണ്ട്. സമ്മര്‍ദ്ദത്തിലാക്കി ജീവനക്കാരെ തമ്മിലടിപ്പിക്കാനാണ് മാനേജ്‌മെന്റ് സര്‍ക്കുലറിലൂടെ ശ്രമിക്കുന്നതെന്നാണ് സമരം ചെയ്യുന്നവര്‍ ആരോപിക്കുന്നത്. സമരം ചെയ്യുന്നവര്‍ക്കെതിരെ മറ്റ് തൊഴിലാളികളെ തിരിച്ചുവിട്ട് സംഘര്‍ഷത്തിനാണ് മുത്തൂറ്റ് മാനേജ്‌മെന്റ് ശ്രമിക്കുന്നതെന്ന് സിഐടിയു ആരോപിക്കുന്നു.

ശമ്പളപരിഷ്‌കരണം നടത്തുക, പ്രതികാരനടപടികള്‍ അവസാനിപ്പിക്കുക, ലേബര്‍ കമ്മീഷണര്‍ മുമ്പാകെ നേരത്തെയുണ്ടായ ഒത്ത്തീര്‍പ്പ് വ്യവസ്ഥകള്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ 2019 ആഗസ്റ്റ് 20ന് സമരം ആരംഭിച്ചത്. ഹൈക്കോടതി നിര്‍ദ്ദേശിച്ച ഒത്തുതീര്‍പ്പ് വ്യവസ്ഥ ലംഘിച്ച് തൊഴിലാളികള്‍ക്ക് നേരെ പ്രതികാര നടപടി സ്വീകരിച്ച മാനേജ്മെന്റ് നടപടിക്കെതിരെയാണ് സിഐടിയു വീണ്ടും സമരം തുടങ്ങിയത്.

മൂത്തൂറ്റ് സമരം പൊളിക്കാനും തൊഴിലാളികള്‍ക്കിടയില്‍ ചേരിതിരിവുണ്ടാക്കാനും രഹസ്യ സര്‍ക്കുലര്‍, സമരക്കാര്‍ കോടതിയില്‍ പോകട്ടെയെന്ന് എം.ഡി
‘ഹൈക്കോടതിക്കും സര്‍ക്കാരിനും ഒരു വിലയുമില്ലേ?’; മാനേജ്‌മെന്റ് പ്രതികാരനടപടി പിന്‍വലിക്കും വരെ സമരമെന്ന് മുത്തൂറ്റ് ജീവനക്കാര്‍

166 ജീവനക്കാരെ പിരിച്ചുവിടുകയും 43 ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുകയും ചെയ്ത മുത്തൂറ്റ് മാനേജ്മെന്റ് നടപടി ചതിയാണെന്ന് തൊഴിലാളികള്‍ പറയുന്നു. 52 ദിവസം നീണ്ടു നിന്ന പണിമുടക്കിന് ശേഷം കോടതിയുടെ നിര്‍ദ്ദേശവും ട്രേഡ് യൂണിയന്‍ മര്യാദയും പാലിച്ചു കൊണ്ടാണ് പ്രവര്‍ത്തിച്ചത്. പക്ഷെ പ്രതിഷേധിച്ചതിന്റെ പേരില്‍ ജീവനക്കാരെ വഴിയാധാരമാക്കാനാണ് മാനേജ്മെന്റ് തീരുമാനം. നിയമവിരുദ്ധമായി പിരിച്ചു വിട്ടവരെ തിരിച്ചെടുക്കും വരെ സമരം തുടരുമെന്ന് നോണ്‍ ബാങ്കിങ് ആന്റ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) മുത്തൂറ്റ് ഫിനാന്‍സ് യൂണിറ്റ് സംസ്ഥാന സെക്രട്ടറി നിഷ കെ ജയന്‍ നേരത്തെ 'ദി ക്യു'വിനോട് പ്രതികരിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in