ആ കുട്ടികള്‍ മാത്രമല്ല വേറെയും ആറ് പെണ്‍കുട്ടികള്‍, വാളയാറിലെ ഞെട്ടിക്കുന്ന ബലാല്‍സംഗ പരമ്പര

ആ കുട്ടികള്‍ മാത്രമല്ല വേറെയും ആറ് പെണ്‍കുട്ടികള്‍, വാളയാറിലെ ഞെട്ടിക്കുന്ന ബലാല്‍സംഗ പരമ്പര

'വലിയ ചേട്ടന്‍മാരൊക്കെ വീടുകളില്‍ വരും. അമ്മയും അച്ഛനും ഇതൊക്കെ അറിഞ്ഞാല്‍ പോലും ഒന്നും പറയില്ല. 'നമുക്ക് ഇവിടെ ജീവിക്കണ്ടേ, ഇതൊക്കെ കണ്ടില്ല കേട്ടില്ലാന്നിരിക്കണമെന്ന്' അച്ഛന്‍ പറയും.' വാളയാര്‍ അട്ടപ്പള്ളത്ത് പീഡിപ്പിക്കപ്പെട്ട ശേഷം ദുരൂഹ സാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ വീടിന് സമീപത്തുളള മറ്റൊരു വിദ്യാര്‍ത്ഥിനിയുടെ വിവരിച്ച അനുഭവം ആണ് ഇത്. ഒരു വര്‍ഷം മുമ്പ് ക്രൂര പീഡനത്തിനിരയായ പതിനാലുവയസുകാരിയുടെ വെളിപ്പെടുത്തല്‍ വാളയാറിലെ സമാന സ്വഭാവമുള്ള ബലാത്സംഗ ഭീകരത വെളിപ്പെടുത്തുന്നവയില്‍ ഒന്ന് മാത്രം.

ആ കുട്ടികള്‍ മാത്രമല്ല വേറെയും ആറ് പെണ്‍കുട്ടികള്‍, വാളയാറിലെ ഞെട്ടിക്കുന്ന ബലാല്‍സംഗ പരമ്പര
ഒമ്പത് വയസുള്ള കുട്ടി ആത്മഹത്യ ചെയ്തതെന്ന് മുഖ്യമന്ത്രിയും; പിണറായിയുടെ നിയമസഭാ പ്രതികരണം പൂര്‍ണ്ണരൂപം

കേസ് ഒന്ന്

അട്ടപ്പള്ളം പ്രദേശത്ത് ഉള്‍പ്പെടെ വാളയാറില്‍ ആറ് പെണ്‍കുട്ടികള്‍ ബലാത്സംഗ പരമ്പരയ്ക്ക് ഇരയായി. എല്ലാവരും 18 വയസില്‍ താഴെ മാത്രം പ്രായമുള്ളവര്‍.

ഒമ്പത് വയസുകാരി മുതല്‍ 14-ാം വയസില്‍ അമ്മയായ കുട്ടി വരെ ഇക്കൂട്ടത്തിലുണ്ട്. 12കാരിയായ വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ ആദ്യം പീഡനത്തിന് ഇരയായത് ഒമ്പതാം വയസിലാണ്. ആദ്യം ബലാത്സംഗം ചെയ്തയാള്‍ക്ക് പിന്നാലെ് അഞ്ച് പേര്‍കൂടി കുട്ടിയെ പലപ്പോഴായി പീഡിപ്പിച്ചു. അമ്മയും മുത്തശ്ശിയും മാത്രമാണ് ഒമ്പതുകാരിക്കുണ്ടായിരുന്നത്. അമ്മ ജോലിക്ക് പോകുമ്പോള്‍ കാഴ്ച്ചയില്ലാത്ത അമ്മമ്മ മാത്രമാണ് വീട്ടിലുണ്ടാകുക. 12 വയസാണ് ഈ കുട്ടിയുടെ ഇപ്പോഴത്തെ പ്രായം.

ബലാത്സംഗത്തിന് ഇരയായ ആറ് പെണ്‍കുട്ടികളില്‍ രണ്ട് പേര്‍ക്കിപ്പോള്‍ പ്രായപൂര്‍ത്തിയായി. ഒരാള്‍ തമിഴ്നാട്ടില്‍ വിവാഹം കഴിച്ച് ജീവിതം തുടരുന്നു. മറ്റൊരാള്‍ മാതാപിതാക്കള്‍ക്കൊപ്പമാണെന്നാണ് ലഭ്യമായ വിവരം.

ആ കുട്ടികള്‍ മാത്രമല്ല വേറെയും ആറ് പെണ്‍കുട്ടികള്‍, വാളയാറിലെ ഞെട്ടിക്കുന്ന ബലാല്‍സംഗ പരമ്പര
‘വ്യവസ്ഥിതിയിലുള്ള വിശ്വാസം നഷ്ടപ്പെടുമ്പോള്‍ വിപ്ലവം ഉണ്ടാകും’; വാളയാര്‍ കേസില്‍ പ്രതികരണവുമായി സിനിമാലോകം 

കേസ് രണ്ട്, മൂന്ന്

രണ്ട് സഹോദരിമാര്‍ ക്രൂരപീഡനത്തിന് ഇരയായ സംഭവവും ഇക്കൂട്ടത്തിലുണ്ട്. പതിനാറ് വയസ്സുള്ള ചേച്ചി ബലാത്സംഗം ചെയ്യപ്പെടുന്നതിന് സാക്ഷിയായ

അനിയത്തിയാണ് പിന്നീട് ബലാല്‍സംഗം ചെയ്യപ്പെട്ടത്. ചേച്ചിയെ സമീപവാസിയാണ് ബലാത്സംഗം ചെയ്തതെങ്കില്‍ ഇളയ സഹോദരിയെ പീഡിപ്പിച്ചത് അച്ഛന്റെ സഹോദരനാണ്. മൂത്ത പെണ്‍കുട്ടി പ്രായപൂര്‍ത്തിയായപ്പോള്‍ മാതാപിതാക്കള്‍ കേസ് ഒത്തുതീര്‍പ്പാക്കി തമിഴ്‌നാട്ടിലേക്ക് വിവാഹം ചെയ്ത് അയച്ചു. പന്ത്രണ്ടുകാരിയായ ഇളയ സഹോദരി സര്‍ക്കാര്‍ സംരക്ഷണത്തിലാണ്.

തന്റെ സഹപാഠികളില്‍ പലര്‍ക്കും സമാന അനുഭവമുണ്ടായതായി ഒരു പെണ്‍കുട്ടി കൗണ്‍സിലിങ്ങിനിടെ പങ്കുവെച്ചു. കടുത്ത മാനസിക സംഘര്‍ഷത്തിലാണ് ഇവരെന്ന് സാമൂഹ്യപ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു.

കേസ് നാല്

തൊഴിലുടമ അച്ഛന്റേയും അമ്മയുടേയും മുന്നില്‍ വെച്ച് ബലാല്‍സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയും ഈ പ്രദേശത്ത് തന്നെയാണ്. അച്ഛനും അമ്മയ്ക്കുമൊപ്പം ജോലി ചെയ്യാനെത്തിയതായിരുന്നു 15കാരിയായ ദളിത് പെണ്‍കുട്ടി. തൊഴിലുടമ ബലം പ്രയോഗിച്ച് ജീപ്പില്‍ കയറ്റി ബലാത്സംഗം ചെയ്തു. 16-ാം വയസില്‍ പെണ്‍കുട്ടി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഒരു വര്‍ഷം മുമ്പ് ഹോമില്‍ നിന്ന് രക്ഷിതാക്കള്‍ കൂട്ടിക്കൊണ്ടു പോയി. തുടര്‍ വിദ്യാഭ്യാസത്തിനായാണ് കൂട്ടിക്കൊണ്ടു പോകുന്നതെന്നാണ് ഹോം അധികൃതരോട് രക്ഷിതാക്കള്‍ അറിയിച്ചത്. കൊഴിഞ്ഞാമ്പാറ പോലീസാണ് കേസ് അന്വേഷിച്ചത്. രാഷ്ട്രീയ ബന്ധമുള്ളയാളാണ് പ്രതിയെന്നാണ് കുട്ടി പറഞ്ഞത്.

ആ കുട്ടികള്‍ മാത്രമല്ല വേറെയും ആറ് പെണ്‍കുട്ടികള്‍, വാളയാറിലെ ഞെട്ടിക്കുന്ന ബലാല്‍സംഗ പരമ്പര
‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഞങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് ഈ നാട്ടില്‍ ജീവിക്കണം’, വാളയാര്‍ കേസില്‍ കാമ്പയിന്‍

കേസ് അഞ്ച്

പതിനാല് വയസ്സുള്ള മറ്റൊരു പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതി 45കാരന്‍. ഇപ്പോള്‍ പതിനാറ് വയസ്സുള്ള പെണ്‍കുട്ടിക്ക് രണ്ട് വയസ്സുള്ള മകളുണ്ട്. കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ പ്രതി ഒളിവിലാണ്. ഇതോടെ കേസ് മുന്നോട്ട് കൊണ്ടു പോകാനും കഴിഞ്ഞില്ല.

കേസ് ആറ്

പീഡിപ്പിക്കപ്പെട്ട മറ്റൊരു പെണ്‍കുട്ടി ഷെല്‍ട്ടര്‍ ഹോമിലെത്തി. വീട്ടിലേക്ക് പോയ കുട്ടി വീണ്ടും പീഡനത്തിന് ഇരയായി ഗര്‍ഭിണിയായാണ് തിരിച്ചെത്തിയത്.

കുറഞ്ഞ സമയം കൊണ്ട് നടത്തിയ അന്വേഷണത്തില്‍ പുറത്തുവന്ന വിവരങ്ങളാണിത്. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികളാണ് ബലാല്‍സംഗത്തിന് ഇരയായവരില്‍ എല്ലാവരും. സമൂഹത്തിന്റെ പ്രതികരണം ഭയന്നും പൊലീസിലും നീതിന്യായ വ്യവസ്ഥയിലും എത്തിച്ചേരാന്‍ കഴിയാതെയും വിശ്വാസമില്ലാത്തതിനാലും വെളിപ്പെടാത്ത എത്ര കേസുകളുണ്ടാകും?

Related Stories

No stories found.
logo
The Cue
www.thecue.in