ചെറുവള്ളി എസ്‌റ്റേറ്റ് കെ പി യോഹന്നാന്റേതോ സര്‍ക്കാറിന്റെയോ

ചെറുവള്ളി എസ്‌റ്റേറ്റ് കെ പി യോഹന്നാന്റേതോ സര്‍ക്കാറിന്റെയോ

നിര്‍ദ്ദിഷ്ട ശബരിമല വിമാനത്താവള പദ്ധതിക്കായി കോടതിയില്‍ പണം കെട്ടിവച്ച് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച ഭൂമി വിവാദത്തിലായിരിക്കുകയാണ്. സ്വന്തം ഭൂമി പണം കൊടുത്ത് വാങ്ങുകയാണ് സര്‍ക്കാറെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം ബിലിവേഴ്‌സ് ചര്‍ച്ചിനാണെന്ന് അംഗീകരിക്കണമെന്നാണ് ആ വിഭാഗത്തിന്റെ ആവശ്യം. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ സെക്ഷന്‍ 77 അനുസരിച്ചാണ് കോടതിയില്‍ നഷ്ടപരിഹാരത്തുക കെട്ടിവെക്കുക.

ചെറുവള്ളി എസ്റ്റേറ്റ് തര്‍ക്കഭൂമിയോ

തിരുവല്ല ചെറുവള്ളി എസ്‌റ്റേറ്റിലാണ് വിമാനത്താവളത്തിനായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്. മണിമലയിലും എരുമേലിയിലുമായി കിടക്കുന്ന 2200 ഏക്കര്‍ എസ്‌റ്റേറ്റ് ഹാരിസണ്‍ മലയാളം പ്ലാന്റേഷന് സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയതായിരുന്നു. തേയില, കാപ്പി, കശുമാവ്, കുരുമുളക് എന്നീ കൃഷികളായിരുന്നു ആദ്യകാലത്തെങ്കില്‍ പിന്നീടിത് ഏഷ്യയിലെ പ്രധാന റബ്ബര്‍ എസ്റ്റേറ്റായി മാറി. ഔദ്യോഗിക കണക്ക് പ്രകാരം 2263.18 ഏക്കര്‍ ഭൂമിയാണുള്ളത്. ആര്‍ പി ജി ഗോയങ്കയ്ക്ക് ഹാരിസണ്‍ ഭൂമി കൈമാറി. 2005ല്‍ ബിലീവേഴ്‌സ് ചര്‍ച്ച് എസ്റ്റേറ്റ് വാങ്ങി. കോട്ടയം ജില്ലാ കളക്ടര്‍ ഭൂമിയുടെ പോക്കുവരവ് റദ്ദാക്കിയിരുന്നു.

ചെറുവള്ളി എസ്‌റ്റേറ്റ് കെ പി യോഹന്നാന്റേതോ സര്‍ക്കാറിന്റെയോ
കേരളം നമ്പര്‍ വണ്‍; പോഷകാഹാര സര്‍വേയില്‍ ദേശീയ ശരാശരിയേക്കാള്‍ അഞ്ചിരട്ടി മുന്നില്‍ 

2015 മെയ് 28ന് ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുത്തു. ഭൂമി ഏറ്റെടുക്കുന്നതിനായുള്ള സ്‌പെഷ്യല്‍ ഓഫീസര്‍ എം ജി രാജമാണിക്യമായിരുന്നു ഉത്തരവിറക്കിയത്. 2010 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള ശ്രമം നടത്തുന്നുണ്ടായിരുന്നു. രാജമാണിക്യം 38171 ഏക്കര്‍ ഭൂമി ഏറ്റെടുത്തിരുന്നു. ഹാരിസണ്‍ വിറ്റ ഭൂമികളായ ചെറുവള്ളി എസ്‌റ്റേറ്റ്. ബോയസ്, അമ്പനാട്, റിയ എന്നിവയും ഉള്‍പ്പെടെയാണിത്. വന്‍കിടക്കാരുടെ കൈവശഭൂമി തിരിച്ചുപിടിക്കാന്‍ നിയമനിര്‍മാണം വേണമെന്ന് രാജമാണിക്യം ശുപാര്‍ശ ചെയ്തു. ഇത് സാധിക്കില്ലെന്നായിരുന്നു നിയമ സെക്രട്ടറിയായിരുന്ന ബി ജി ഹരീന്ദ്രനാഥിന്റെ റിപ്പോര്‍ട്ട്.

38000 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നടപടി ഹൈക്കോടതി 2018 ഏപ്രിലില്‍ നിര്‍ത്തിവെപ്പിച്ചു. രാജമാണിക്യം റിപ്പോര്‍ട്ടും റദ്ദാക്കി. തോട്ടത്തില്‍ സി രാധാകൃഷ്ണന്‍, വി പി രാമകൃഷ്ണപ്പിള്ള എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് 2013 ഫെബ്രുവരി 28ന് ഭൂമി ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

ചെറുവള്ളി എസ്‌റ്റേറ്റ് കെ പി യോഹന്നാന്റേതോ സര്‍ക്കാറിന്റെയോ
‘ഒടുക്കം തീവ്രവാദത്തില്‍ എത്താതിരുന്നത് ഭാഗ്യം’; രാഷ്ട്രീയ ബജ്‌റംഗദള്‍ ബന്ധം അവസാനിപ്പിച്ചതായി ഗോപിനാഥന്‍ കൊടുങ്ങല്ലൂര്‍ 

നഷ്ടപരിഹാര തുക നല്‍കി ഭൂമി ഏറ്റെടുക്കുമ്പോള്‍ സര്‍ക്കാര്‍ ഭൂമിക്ക് തന്നെ പണം നല്‍കുകയാണെന്ന് മുന്‍ സ്‌പെഷ്യല്‍ പ്ലീഡര്‍ സുശീല ഭട്ട് വിമര്‍ശിക്കുന്നു.

ഒത്തുകളിയാണ് നടക്കുന്നത്. പാട്ടക്കരാര്‍ ലംഘിച്ച് തുടരുന്ന ഭൂമി സര്‍ക്കാറിലേക്ക് വരേണ്ടതാണ്. ഇത് തുക നല്‍കി വാങ്ങുന്ന രീതിയാണ് നടക്കാന്‍ പോകുന്നത്. സിവില്‍ കേസ് നടത്താന്‍ പോലും തയ്യാറാല്ലെന്ന് സര്‍ക്കാര്‍ സമ്മതിക്കുകയാണ്. വിപണി വില കെട്ടിവെച്ച് ഏറ്റെടുക്കാനുള്ള നീക്കം തര്‍ക്കഭൂമിയാണെന്ന് സമ്മതിക്കുന്നതിന് തുല്യമാകും. ഇത് മറ്റ് ഭൂമി കേസുകളിലും തിരിച്ചടിയാകും.

സുശീല ഭട്ട്

ചെറുവള്ളി എസ്‌റ്റേറ്റ് കെ പി യോഹന്നാന്റേതോ സര്‍ക്കാറിന്റെയോ
‘നാരങ്ങ, പച്ചമുളക്, എന്തൊക്കെയോ കെട്ടിത്തൂക്കി, ആധുനിക കാലത്താണിത്’; തിരുഞ്ഞുകുത്തി മോദിയുടെ മുന്‍ നാരങ്ങാ പ്രസംഗം 

ഏറ്റെടുക്കല്‍ നടപടി നിര്‍ത്തിവെപ്പിച്ച കോടതി ഉടമസ്ഥാവകാശം സ്ഥാപിക്കാന്‍ സര്‍ക്കാറിന് സിവില്‍ കോടതിയെ സമീപിക്കാമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ജൂണില്‍ സിവില്‍ കേസ് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. ഇക്കാര്യം അറിയിച്ച് കൊണ്ടുള്ള കത്ത് തങ്ങള്‍ക്ക് ലഭിച്ചതായി ചെറുവള്ളി എസ്റ്റേറ്റിന് മുന്നില്‍ സമരം നടത്തുന്ന ഭൂസമരമുന്നണി നേതാവ് കെ കെ എസ് ദാസ് പറഞ്ഞു.

ഹൈക്കോടതി ഉത്തരവ് പ്രകാരം സിവില്‍ കേസിന് പോകുന്നുവെന്നാണ് ഞങ്ങള്‍ക്ക് ലഭിച്ച ഉത്തരവിലുള്ളത്. അതിനിടെ ഇത്തരമൊരു നീക്കം നടത്തുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല.

ദാസ്

ചെറുവള്ളി എസ്റ്റോറ്റ് ഭൂമി തങ്ങളുടെതാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ബിലിവേഴ്‌സ് ചര്‍ച്ച്. വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുന്ന കാര്യം ഔദ്യോഗികമായി സര്‍ക്കാര്‍ അറിയിച്ചിട്ടില്ല. ഭൂമി സംബന്ധിച്ച കേസ് നിലവിലില്ല. വികസന പദ്ധതിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതില്‍ സഭ എതിരല്ല. സര്‍ക്കാര്‍ ഭൂമിക്കായി സമീപിച്ചാല്‍ കൗണ്‍സില്‍ ചേര്‍ന്ന് തീരുമാനമെടുക്കുമെന്നും ബിലിവേഴ്‌സ് ചര്‍ച്ച് പ്രതിനിധി ഫാദര്‍ സിജോ പന്തപ്പള്ളില്‍ ദ ക്യൂവിനോട് പറഞ്ഞു.

തര്‍ക്കഭൂമിയാണെന്ന വാദം അംഗീകരിക്കാനാവില്ല. നിലവില്‍ ഒരു കോടതിയിലും കേസില്ല. രാജമാണിക്യത്തിന്റെ ഉത്തരവാണ് അവസാനം വന്നത്. സര്‍ക്കാര്‍ ഭൂമിയാണെന്ന ആ റിപ്പോര്‍ട്ട് ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയതാണ്. നിലവില്‍ ഭൂമി ഞങ്ങളുടെതാണ്. സര്‍ക്കാറിന് സിവില്‍ കോടതിയെ സമീപിക്കാമെന്ന ഹൈക്കോടതി ഉത്തരവിലുള്ളത. അതിന് ഇതുവരെ പോകാത്തതിനാല്‍ ഈ ഭൂമിയുടെ മേല്‍ തര്‍ക്കമില്ല. ഞങ്ങളുടെതാണ്.

ഫാദര്‍ സിജോ പന്തപ്പള്ളില്‍

ചെറുവള്ളി എസ്‌റ്റേറ്റ് കെ പി യോഹന്നാന്റേതോ സര്‍ക്കാറിന്റെയോ
‘ജല്ലിക്കട്ട്’ പോലെ കൂത്താട്ടുകുളത്ത് കശാപ്പിനെത്തിച്ച പോത്ത് കയറുപൊട്ടിച്ചോടി ; പിന്നാലെ ഫയര്‍ഫോഴ്‌സും നാട്ടുകാരും 

തര്‍ക്കഭൂമി ഏറ്റെടുക്കുന്നതിനുള്ള നിയമപരമായ മാര്‍ഗങ്ങള്‍ തേടാനാണ് സര്‍ക്കാറിന്റെ തീരുമാനം. കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉള്‍പ്പെടെ അനുമതി ലഭിച്ചാല്‍ മാത്രമാണ് പദ്ധതി ആരംഭിക്കാന്‍ കഴിയുക. ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. 1000 ഏക്കറാണ് വിമാനത്താവളത്തിന് വേണ്ടത്. രാജ്യാന്തര വിമാനത്താവളമാക്കി തന്നെ നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പണം കെട്ടിവെച്ചുള്ള ഭൂമി ഏറ്റെടുക്കലിനെതിരെ ഉയര്‍ന്ന എതിര്‍പ്പുകളും വിമര്‍ശനങ്ങളും സര്‍ക്കാര്‍ എങ്ങനെ നേരിടുമെന്നതും ഇതില്‍ പ്രധാനമാണ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in