‘തോല്‍പിച്ച് പ്രതികാരം ചെയ്‌തെന്ന് തെളിഞ്ഞിട്ടും നടപടിയില്ല’; കുഹാസ് സെനറ്റ് കൃഷ്ണദാസിനൊപ്പമാണെന്ന് നെഹ്‌റു കോളേജ് മുന്‍ വിദ്യാര്‍ത്ഥി

‘തോല്‍പിച്ച് പ്രതികാരം ചെയ്‌തെന്ന് തെളിഞ്ഞിട്ടും നടപടിയില്ല’; കുഹാസ് സെനറ്റ് കൃഷ്ണദാസിനൊപ്പമാണെന്ന് നെഹ്‌റു കോളേജ് മുന്‍ വിദ്യാര്‍ത്ഥി

ജിഷ്ണു പ്രണോയ്‌യുടെ മരണത്തത്തേത്തുടര്‍ന്ന് സമരം ചെയ്തതിന്റെ പേരില്‍ പാമ്പാടി നെഹ്‌റു കോളേജ് മാനേജ്‌മെന്റ് പരീക്ഷയില്‍ തോല്‍പിച്ചെന്ന് വ്യക്തമായിട്ടും ആരോഗ്യ സര്‍വ്വകലാശാല സെനറ്റ് നടപടിയെടുക്കുന്നില്ലെന്ന് പ്രതികാര നീക്കത്തിന് ഇരയായ വിദ്യാര്‍ത്ഥി. സെനറ്റ് നിയോഗിച്ച അന്വേഷണ കമ്മീഷന്‍ തെളിവുകള്‍ സഹിതം ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ശുപാര്‍ശയുണ്ടായില്ലെന്ന് സമരത്തിന് നേതൃത്വം കൊടുത്തവരില്‍ ഒരാളായ അതുല്‍ ജോസ് പ്രതികരിച്ചു. നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് മുന്‍ ചെയര്‍മാന്‍ പി കൃഷ്ണദാസ് കുഹാസ് സെനറ്റംഗമാണ്. കൃഷ്ണദാസിന്റെ മുന്നില്‍ റിപ്പോര്‍ട്ട് വെച്ചപ്പോള്‍ സെനറ്റംഗങ്ങളില്‍ മിക്കവരും മൗനം പാലിക്കുകയാണുണ്ടായത്. വിദ്യാര്‍ത്ഥികളെ മാര്‍ക്ക് തിരുത്തി തോല്‍പിച്ച അനൂപ് സെബാസ്റ്റ്യന്‍, ശ്രീകാന്ത് എം സി, ഡോ. സുധാകര്‍ എന്നീ അദ്ധ്യാപകര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം നെഹ്‌റു കോളേജ് മാനേജ്‌മെന്റ് ഒരു പറ്റം വിദ്യാര്‍ത്ഥികളുടെ ഭാവി ഇല്ലാതാക്കുമെന്നും മുന്‍ എസ്എഫ്‌ഐ നേതാവ് ചൂണ്ടിക്കാട്ടി.

കോപ്പിയടിക്കുന്ന വിദ്യാര്‍ത്ഥികളെ ഒന്നോ രണ്ടോ വര്‍ഷത്തേക്കാണ് ഡീബാര്‍ ചെയ്യുന്നത്. അതിനേക്കാള്‍ എത്രയോ വലിയ ക്രൈമാണ് അദ്ധ്യാപകര്‍ ചെയ്തത്? അവരെ കുറേ നാളത്തേക്കെങ്കിലും അദ്ധ്യാപനത്തില്‍ നിന്ന് മാറ്റി നിര്‍ത്തണം. ഞങ്ങള്‍ക്ക് പിന്നാലെ സമരത്തിനിറങ്ങിയ കുറേ വിദ്യാര്‍ത്ഥികളുണ്ട്. മാതൃകാപരമായ നടപടിയെടുത്തില്ലെങ്കില്‍ ഇനി അവരേയും ടാര്‍ജറ്റ് ചെയ്യും. അവരുടെ ഭാവിയും ഇല്ലാതാക്കും.

അതുല്‍ ജോസ്

അന്വേഷണ കമ്മീഷന്‍ കണ്ടെത്തലുകള്‍ 
അന്വേഷണ കമ്മീഷന്‍ കണ്ടെത്തലുകള്‍ 

അതുല്‍ ജോസിന്റെ പ്രതികരണം

മരിക്കുന്ന സമയത്ത് പാമ്പാടി നെഹ്‌റു കോളേജില്‍ ഒന്നാം വര്‍ഷ കംപൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്നു ജിഷ്ണു പ്രണോയ്. ഞാന്‍ നാലാം വര്‍ഷ ഫാം ഡി വിദ്യാര്‍ത്ഥിയും. മുഹമ്മദ് ആഷിഖ്, വസീം ഷാ, (അതുല്‍ ജോസ്) എന്നിങ്ങനെ ഞങ്ങള്‍ മൂന്ന് പേരുടെ രണ്ട് വര്‍ഷം വീതമാണ് മാനേജ്‌മെന്റ് നഷ്ടപ്പെടുത്തിയത്. സമരത്തിന് ശേഷം നടത്തിയ എട്ട് പ്രാക്ടിക്കല്‍ പരീക്ഷകളിലും ഞങ്ങളെ തോല്‍പിച്ചു. ഞങ്ങളില്‍ മൂന്നുപേരില്‍ ഒരാള്‍ പോലും ഒറ്റത്തവണ പോലും പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് തോറ്റിരുന്നില്ല. സര്‍വ്വകലാശാല പരീക്ഷയാണെങ്കിലും കോളേജില്‍ തന്നെയാണ് പ്രാക്ടിക്കല്‍ പരീക്ഷ നടത്തുന്നത്. വിവരാവകാശം വഴി പരീക്ഷാപേപ്പറിന്റെ പകര്‍പ്പ് എടുത്തപ്പോഴാണ് ചതി മനസിലായത്. എക്‌സ്റ്റേണല്‍ അദ്ധ്യാപകര്‍ നോക്കി പാസാക്കിയ മാര്‍ക്ക് വെട്ടിത്തിരുത്തിയാണ് അവര്‍ തോല്‍പിച്ചിരിക്കുന്നത്. ഈ തെളിവുകള്‍ ചൂണ്ടിക്കാട്ടിയാണ് സെനറ്റില്‍ പരാതി കൊടുത്തത്. സെനറ്റ് നിയോഗിച്ച ആര്‍ രാജേഷ് എംഎല്‍എയുടെ നേതൃത്വത്തിലുള്ള കമ്മീഷന്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജിഷ്ണുവിന്റെ മരണത്തേത്തുടര്‍ന്ന് മാനേജ്‌മെന്റിനെതിരെ സമരം ചെയ്തതുകൊണ്ട് മാത്രമാണ് ഞങ്ങളെ തോല്‍പിച്ചതെന്ന് അതില്‍ വ്യക്തമായി എഴുതിയിട്ടുണ്ട്. മാനേജ്‌മെന്റ് സമ്മര്‍ദ്ദം ചെലുത്തി അദ്ധ്യാപകരേക്കൊണ്ട് അത് ചെയ്യിച്ചതാണെന്നും അന്വേഷണകമ്മീഷണന്‍ കണ്ടെത്തി.

സര്‍വ്വകലാശാലയില്‍ റിപ്പോര്‍ട്ട് സബ്മിറ്റ് ചെയ്തിട്ട് രണ്ട് മാസമായി. ഇന്നാണ് സെനറ്റ് അംഗീകരിച്ചത്. തോല്‍പിച്ച അദ്ധ്യാപകര്‍ക്കെതിരെ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മാറ്റി നിര്‍ത്തുക പോലും ചെയ്തിട്ടില്ല. സെനറ്റില്‍ നടപടിയേക്കുറിച്ച് ചര്‍ച്ച പോലുമുണ്ടായില്ല.

അതുല്‍ ജോസ്

‘തോല്‍പിച്ച് പ്രതികാരം ചെയ്‌തെന്ന് തെളിഞ്ഞിട്ടും നടപടിയില്ല’; കുഹാസ് സെനറ്റ് കൃഷ്ണദാസിനൊപ്പമാണെന്ന് നെഹ്‌റു കോളേജ് മുന്‍ വിദ്യാര്‍ത്ഥി
‘എന്റെ മകന്റെ മരണത്തിന് പിന്നില്‍ കൃഷ്ണദാസാണ്’; സിബിഐ കുറ്റപത്രത്തില്‍ ഗൂഢാലോചന വ്യക്തമല്ലെന്ന് ജിഷ്ണുവിന്റെ അമ്മ
ജിഷ്ണു പ്രണോയ്  
ജിഷ്ണു പ്രണോയ്  

കുഹാസിന്റെ സെനറ്റ് കമ്മിറ്റിയില്‍ പി കൃഷ്ണദാസുണ്ട്. കൃഷ്ണദാസിന്റെ മുന്നിലും കൂടിയാണ് ഈ റിപ്പോര്‍ട്ട് കൊണ്ടുവച്ചത്. അയാള്‍ എന്നിട്ടും മാനേജ്‌മെന്റിനെ ന്യായീകരിച്ചു. കൃഷ്ണദാസിനോട് വിധേയത്വവും ഭയവുമുള്ള സെനറ്റ് അംഗങ്ങളുണ്ട്. ഇന്നലെ വരെ വിദ്യാര്‍ത്ഥികളെ അനുകൂലിച്ച് സംസാരിച്ചവരില്‍ പലരും സെനറ്റില്‍ കൃഷ്ണദാസിനെ കണ്ടപ്പോള്‍ മിണ്ടാതായി. സെനറ്റ് വെച്ച അന്വേഷണ കമ്മീഷന്‍, എംഎല്‍എയുടെ നേതൃത്വത്തിലുള്ള സമിതി, ഒരു വര്‍ഷത്തിനിടെ 3-4 സിറ്റിങ്ങുകള്‍ നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ വസ്തുതകള്‍, എല്ലാ തെളിവുകളോടും കൂടി മുന്നില്‍ വന്നിട്ടും കുറ്റം ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഒരു ശുപാര്‍ശ പോലും സെനറ്റില്‍ നിന്നുണ്ടായില്ല. നടപടിയുണ്ടായില്ലെങ്കില്‍, ഇത്രയൊക്കെ ചെയ്തിട്ടും സമരം ചെയ്യുന്നവരുടെ അവസ്ഥ ഇതാണെന്ന് കാട്ടി വിദ്യാര്‍ത്ഥികളെ ഭയപ്പെടുത്താനും ആത്മവിശ്വാസം തകര്‍ക്കാനുമാകും മാനേജ്‌മെന്റ് ഈ നീതികേട് ഉപയോഗിക്കുക.

‘തോല്‍പിച്ച് പ്രതികാരം ചെയ്‌തെന്ന് തെളിഞ്ഞിട്ടും നടപടിയില്ല’; കുഹാസ് സെനറ്റ് കൃഷ്ണദാസിനൊപ്പമാണെന്ന് നെഹ്‌റു കോളേജ് മുന്‍ വിദ്യാര്‍ത്ഥി
വെല്‍കം കാര്‍ഡില്‍ ജിഷ്ണുവിന്റെ ചിത്രം; നെഹ്‌റു കോളേജില്‍ അഞ്ച്‌ വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

അഞ്ചാം വര്‍ഷ വിദ്യാര്‍ത്ഥിയായി ഞാന്‍ അടുത്തയാഴ്ച്ച പരിയാരം മെഡിക്കല്‍ കോളേജില്‍ ജോയിന്‍ ചെയ്യുകയാണ്. തുടര്‍ച്ചയായി പ്രതികാരനടപടികളേത്തുടര്‍ന്നാണ് മാറേണ്ടി വന്നത്. ഞങ്ങള്‍ മൂന്ന് പേരുടെ രണ്ട് വര്‍ഷമാണ് ഇല്ലാതാക്കിയത്. ഞങ്ങളുടെ സഹപാഠികളെല്ലാം പഠിച്ചിറങ്ങി.

അതുല്‍ ജോസ്

മാപ്പു പറഞ്ഞ് സമരം ഉപേക്ഷിച്ചിരുന്നെങ്കില്‍ മാനേജ്‌മെന്റ് എല്ലാം ചെയ്തു തന്നേനെ. പക്ഷെ ഞങ്ങള്‍ സമരം ചെയ്യാന്‍ ഒരു കാരണമുണ്ട്. ഞങ്ങള്‍ക്കൊപ്പം ഇറങ്ങിയ കുറേ വിദ്യാര്‍ത്ഥികളുണ്ട്. അവരെ ചതിക്കാന്‍ കഴിയില്ലല്ലോ?

‘തോല്‍പിച്ച് പ്രതികാരം ചെയ്‌തെന്ന് തെളിഞ്ഞിട്ടും നടപടിയില്ല’; കുഹാസ് സെനറ്റ് കൃഷ്ണദാസിനൊപ്പമാണെന്ന് നെഹ്‌റു കോളേജ് മുന്‍ വിദ്യാര്‍ത്ഥി
‘ഹിറ്റ്‌ലറും മുസ്ലോളിനിയും പറഞ്ഞ ദേശീയതയാണോ നിങ്ങളുടേത്?’; ആര്‍എസ്എസിനെതിരെ ആഞ്ഞടിച്ച് ഛത്തീസ്ഗഢ് മുഖ്യമന്ത്രി

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

‘തോല്‍പിച്ച് പ്രതികാരം ചെയ്‌തെന്ന് തെളിഞ്ഞിട്ടും നടപടിയില്ല’; കുഹാസ് സെനറ്റ് കൃഷ്ണദാസിനൊപ്പമാണെന്ന് നെഹ്‌റു കോളേജ് മുന്‍ വിദ്യാര്‍ത്ഥി
പെരിയാറിനെ പിന്തുടരുന്ന അസുരന്‍ 

Related Stories

No stories found.
logo
The Cue
www.thecue.in