‘മൂന്ന് പേര്‍ ചെയ്ത തെറ്റിന് ഞങ്ങളെ എന്തിന് പുറത്ത് നിര്‍ത്തണം’; പോലീസ് കോണ്‍സ്റ്റബിള്‍ ലിസ്റ്റിലെ ഉദ്യോഗാര്‍ത്ഥികള്‍ ചോദിക്കുന്നു 

‘മൂന്ന് പേര്‍ ചെയ്ത തെറ്റിന് ഞങ്ങളെ എന്തിന് പുറത്ത് നിര്‍ത്തണം’; പോലീസ് കോണ്‍സ്റ്റബിള്‍ ലിസ്റ്റിലെ ഉദ്യോഗാര്‍ത്ഥികള്‍ ചോദിക്കുന്നു 

തൃശ്ശൂര്‍ സ്വദേശി അതുല്‍ ശങ്കര്‍ ഇരുപത്തിയഞ്ചുകാരന്‍ പോലീസില്‍ നിയമനം കാത്തിരിക്കാന്‍ തുടങ്ങിയിട്ട് രണ്ട് മാസമായി. അഡൈ്വസ് മെമ്മോ കൈപ്പാറ്റാനിരിക്കുമ്പോഴാണ് യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസ് പ്രതികള്‍ ഉള്‍പ്പെട്ട പരീക്ഷാ തട്ടിപ്പ് പുറത്ത് വരുന്നത്.

അജ്മാനില്‍ സ്വകാര്യ കമ്പനിയില്‍ ജോലി നോക്കിയിരുന്ന അതുല്‍ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ സമയത്താണ് പി എസ് സി പരീക്ഷ എഴുതിയത്. 2018 മെയ് മാസത്തിലായിരുന്നു പരീക്ഷ നിശ്ചയിച്ചിരുന്നതെങ്കിലും നിപ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ മാറ്റിവച്ചു. ജൂലൈയില്‍ പരീക്ഷ നടന്നെങ്കിലും പ്രളയത്തെത്തുടര്‍ന്ന് കായികക്ഷമതാ പരീക്ഷ 2019 ഏപ്രിലാണ് നടന്നത്.

‘മൂന്ന് പേര്‍ ചെയ്ത തെറ്റിന് ഞങ്ങളെ എന്തിന് പുറത്ത് നിര്‍ത്തണം’; പോലീസ് കോണ്‍സ്റ്റബിള്‍ ലിസ്റ്റിലെ ഉദ്യോഗാര്‍ത്ഥികള്‍ ചോദിക്കുന്നു 
ആധാര്‍ ലിങ്ക് ചെയ്യാത്തവര്‍ക്ക് റേഷന്‍ നല്‍കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍; അവസാന തീയ്യതി സെപ്തംബര്‍ 30

ജൂണില്‍ ക്യാമ്പ് തുടങ്ങുമെന്നായിരുന്നു ലിസ്റ്റിലുള്ളവരെ അറിയിച്ചിരുന്നത്. ഇതിനിടെയാണ് തട്ടിപ്പ് പുറത്താവുന്നതും എല്ലാ നിയമനങ്ങളും നിര്‍ത്തിവച്ചതും. തൃശ്ശൂര്‍, പാലക്കാട് ബറ്റാലിയനിലേക്കുള്ള ലിസ്റ്റിലാണ് അതുലുള്ളത്. ഏഴ് ലിസ്റ്റും പി എസ് സി മരവിപ്പച്ചതോടെ നിയമനം നടക്കുമോയെന്ന് പോലും ഉറപ്പില്ലാത്ത സ്ഥിതിയായെന്ന് അതുല്‍ പറയുന്നു.

കൂടുതല്‍ പേര്‍ തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ലിസ്റ്റ് റദ്ദാക്കും. ഇല്ലെങ്കില്‍ അന്വേഷണം പൂര്‍ത്തിയായാല്‍ നിയമന നടപടികള്‍ ആരംഭിക്കുമെന്നാണ് സര്‍ക്കാറും പി എസ് സിയും അറിയിച്ചിട്ടുള്ളത്. അന്വേഷണം എത്രകാലം നീളുമെന്നാണ് ആശങ്ക. ജൂലൈ ഒന്നിന് നിലവില്‍ വന്ന ലിസ്റ്റാണ്. ഒരു വര്‍ഷമാണ് കാലാവധി. രണ്ട് മാസം നഷ്ടപ്പെട്ടു. നിലവിലുള്ള ലിസ്റ്റിലുള്ളവര്‍ക്ക് ജോലി ലഭിക്കാനുള്ള ഒഴിവ് ഇപ്പോള്‍ ഉണ്ട്. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാണ് ഞങ്ങളുടെ അഭ്യര്‍ത്ഥന.

അതുല്‍ 

പി എസ് സി സിവില്‍ പോലീസ് ഓഫീസര്‍ ലിസ്റ്റില്‍ നിന്നുള്ള നിയമനം അനിശ്ചിതത്വത്തിലായതോടെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് അതുല്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗാര്‍ത്ഥികള്‍. അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ നിയമന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളുവെന്ന നിലപാടിലാണ് പി എസ് സിയും സര്‍ക്കാറും. കാസര്‍കോട് ജില്ലയിലെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് മറ്റ് ആറ് ബറ്റാലിയന്‍ റാങ്ക് പട്ടികകളും മരവിപ്പിച്ചു. അഡൈ്വസ് മെമ്മോ തയ്യാറാക്കിയിരുന്നെങ്കിലും വിതരണം ചെയ്തിരുന്നില്ല.

‘മൂന്ന് പേര്‍ ചെയ്ത തെറ്റിന് ഞങ്ങളെ എന്തിന് പുറത്ത് നിര്‍ത്തണം’; പോലീസ് കോണ്‍സ്റ്റബിള്‍ ലിസ്റ്റിലെ ഉദ്യോഗാര്‍ത്ഥികള്‍ ചോദിക്കുന്നു 
ആമസോണ്‍ നഷ്ടപ്പെടുന്നത് എന്നെന്നേക്കുമായി, വീണ്ടെടുക്കല്‍ അസാധ്യം

കത്തിക്കുത്ത് കേസിലെ പ്രതി ശിവരഞ്ജിത്ത് ഒന്നാം റാങ്ക് നേടിയതാണ് തട്ടിപ്പ് പുറത്ത് വരാന്‍ ഇടയാക്കിയത്. രണ്ടാം റാങ്കുകാരനായ പ്രണവിനും ചോദ്യപേപ്പര്‍ ചോര്‍ന്ന് കിട്ടിയതായി തെളിഞ്ഞിട്ടുണ്ട്. പട്ടികയിലെ മറ്റാരും കോപ്പിയടിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിരീക്ഷണം. അതുകൊണ്ട് തന്നെ പട്ടികകള്‍ റദ്ദാക്കിയേക്കില്ലെന്നും ഉദ്യോഗാര്‍ത്ഥികള്‍ പ്രതീക്ഷിക്കുന്നു.

തട്ടിപ്പ് നടത്തിയവര്‍ക്ക് ജോലി ലഭിച്ചാലും പുറത്താക്കാന്‍ അധികാരം പി എസ് സിക്ക് ഉണ്ട്. അന്വേഷണം തുടങ്ങി രണ്ട് വര്‍ഷത്തിനുള്ളിലാണ് അവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത്. ഞങ്ങളുടെ ലിസ്റ്റിന്റെ കാലാവധി പോയി കൊണ്ടിരിക്കുകയാണ്. കുറ്റം ചെയ്തവരെ മാറ്റി നിര്‍ത്തി ബാക്കിയുള്ളവരെ നിയമിക്കണം. 

അനീഷ് എസ് 

ഉടന്‍ നിയമനം നടത്തേണ്ട 2778 ഒഴിവുകളാണ് പോലീസിലുള്ളത്. പട്ടികയിലുള്ള 10940 പേരുണ്ട്. ഇതില്‍ ഭൂരിഭാഗം പേര്‍ക്കും നിയമനം കിട്ടുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. കേസ് ക്രൈബ്രാഞ്ച് അന്വേഷിക്കുകയാണ്. ഇത് നീണ്ടാല്‍ നിയമനം പ്രതിസന്ധിയിലാകും

Related Stories

No stories found.
logo
The Cue
www.thecue.in