കെഎസ്ആര്‍ടിസി കട്ടപ്പുറത്തേക്ക്; സാമ്പത്തിക പ്രതിസന്ധി രൂക്ഷം; പണയം വയ്ക്കാന്‍ ഡിപ്പോയുമില്ല 

കെഎസ്ആര്‍ടിസി കട്ടപ്പുറത്തേക്ക്; സാമ്പത്തിക പ്രതിസന്ധി രൂക്ഷം; പണയം വയ്ക്കാന്‍ ഡിപ്പോയുമില്ല 

കെഎസ്ആര്‍ടിസി വീണ്ടും സാമ്പത്തിക പ്രതിസന്ധിയില്‍. നൂറ് കോടി അടിയന്തരസഹായമായി ലഭിച്ചില്ലെങ്കില്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് മാനേജ്‌മെന്റ് സര്‍ക്കാറിനെ അറിയിച്ചു. ബസ് വാങ്ങിയ വകയില്‍ പതിനെട്ടരകോടിയും സ്പയര്‍പാട്‌സ് വാങ്ങിയതില്‍ 22 കോടി രൂപയും കുടിശ്ശികയുണ്ട്. സ്‌പെയര്‍പാട്‌സ് വാങ്ങാന്‍ പണമില്ലാത്തതിനാല്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവക്കുകയാണ്. സ്‌കാനിയ വോള്‍വോ ബസുകളുടെ കേടുപാടുകളും തീര്‍ക്കാന്‍ കഴിയുന്നില്ല. പണം ലഭിക്കാതായതോടെ സ്വകാര്യ കമ്പനി അറ്റകുറ്റപണി ചെയ്യാന്‍ തയ്യാറാവുന്നില്ല. ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്ക് ഇത് തിരിച്ചടിയായി. ഇന്നലെയാണ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയത്.

കെഎസ്ആര്‍ടിസി കട്ടപ്പുറത്തേക്ക്; സാമ്പത്തിക പ്രതിസന്ധി രൂക്ഷം; പണയം വയ്ക്കാന്‍ ഡിപ്പോയുമില്ല 
റദ്ദുചെയ്ത സ്വാതന്ത്ര്യവാഗ്ദാനം: ആര്‍ട്ടിക്കിള്‍ 370ഉം 35എയും കശ്മീരികള്‍ക്ക് എന്തായിരുന്നു

കാലാവധി കഴിഞ്ഞ ബസുകളും ഇപ്പോള്‍ ബാധ്യതയായിരിക്കുകയാണ്. 1300 ബസുകള്‍ ഉപേക്ഷിക്കണം. ഇത്രയും ഓര്‍ഡിനറി ബസുകള്‍ക്ക് പകരം വാങ്ങാന്‍ മാനേജ്‌മെന്റിന്റെ കൈയ്യില്‍ കാശില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇത് വരെ നൂറ്റിയൊന്ന് ബസുകളാണ് വാങ്ങിയിട്ടുള്ളത്. ഇരുപത് വര്‍ഷം പൂര്‍ത്തിയ ബസുകള്‍ ഒഴിവാക്കണമെന്നാണ്. 14 ലക്ഷം കിലോമീറ്ററാണ് പരമാവധി ഒരു ബസ് ഓടിക്കുന്നത്. ഇത് പൂര്‍ത്തിയായാല്‍ ഉപേക്ഷിക്കണം.

കെഎസ്ആര്‍ടിസിയുടെ കൈവശമുള്ള 5567 ബസുകളില്‍ 1300 എണ്ണമാണ് ഒഴിവാക്കുക. 18 സൂപ്പര്‍ ഫാസ്റ്റുകളും 44 സൂപ്പര്‍ ഡീലക്‌സ് എസ്‌ക്പ്രസുകളും അടുത്ത വര്‍ഷം ഒഴിവാക്കണം. പുതിയ ബസുകള്‍ വാങ്ങിയില്ലെങ്കില്‍ അത് സര്‍വ്വീസുകളെ ബാധിക്കും. ആയിരം ബസുകള്‍ ഓരോ വര്‍ഷവും നിരത്തിലിറക്കുമെന്ന വാഗ്ദാനം ഇടത് സര്‍ക്കാറിന് നടപ്പാക്കാനായിട്ടില്ല.

20 കോടി വകമാറ്റിയത് ശമ്പളം വൈകാന്‍ കാരണമായത്. മൂന്ന് വര്‍ഷത്തിനകം കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കുമെന്നാണ് ധനമന്ത്രി തോമസ് ഐസക് വാഗ്ദാനം ചെയ്തിരുന്നത്. 2130കോടിയാണ് യുഡിഎഫ് അധികാരത്തില്‍ നിന്ന് പോകുമ്പോഴുള്ള കടം. ഇപ്പോള്‍ അത് 4320 കോടിയായി. പ്രകടനപത്രികയില്‍ കടം ഏറ്റെടുക്കുമെന്ന് പറഞ്ഞവര്‍ മൂന്ന് വര്‍ഷം കൊണ്ട് അത് ഇരട്ടിയാക്കി.

ആര്‍ ശശിധരന്‍, ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫ്രണ്ട്

ശമ്പള ഇനത്തില്‍ ഈ മാസം പതിനാറ് കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. നാല് കോടി രൂപ സര്‍ക്കാര്‍ വകമാറ്റി. എസ്ബിഐ കണ്‍സോഷ്യം രൂപീകരിക്കുമ്പോള്‍ മീഡിയേറ്ററായിരുന്ന കാപ്‌സ് എന്ന കമ്പനിക്ക് നല്‍കാനുള്ള ഒന്നര കോടി നല്‍കി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായുള്ള തര്‍ക്കത്തില്‍ സുപ്രീംകോടതി വിധി പ്രകാരമുള്ള രണ്ടര കോടിയും സര്‍ക്കാര്‍ നേരിട്ട് നല്‍കിയെന്നാണ് കെഎസ്ആര്‍ടിസിയുടെ വിശദീകരണം.

കെഎസ്ആര്‍ടിസി കട്ടപ്പുറത്തേക്ക്; സാമ്പത്തിക പ്രതിസന്ധി രൂക്ഷം; പണയം വയ്ക്കാന്‍ ഡിപ്പോയുമില്ല 
‘സിനിമയെ തകര്‍ക്കാന്‍ മാര്‍വാടി ഗ്രൂപ്പിന്റെ ശ്രമം’; തണ്ണീര്‍ മത്തന്‍ ടെലിക്കാസ്റ്റ് ഉടനില്ല; വ്യാജ പ്രചരണമെന്ന് അണിയറക്കാര്‍

ബാങ്ക് കണ്‍സോഷ്യത്തില്‍ നിന്ന് വായ്പയെടുത്തതിനാല്‍ മറ്റ് ബാങ്കുകളില്‍ നിന്ന് ലോണെടുക്കാന്‍ കഴിയില്ല. നേരത്തെ പല ബാങ്കുകളില്‍ നിന്നായി കെഎസ്ആര്‍ടിസി ലോണെടുത്തിരുന്നു. കുറഞ്ഞ കാലാവധിയുള്ള ഇത്തരം വായ്പകളുടെ പലിശ കൂടുതലായതും സാമ്പത്തിക ബാധ്യതയുടെ കാരണമായി കണ്ടെത്തി. പരിഹാരമായി ബാങ്ക് കണ്‍സോഷ്യം ഉണ്ടാക്കി വായ്പയെടുക്കാന്‍ തീരുമാനിച്ചു. എസ്ബിഐയുടെ നേതൃത്വത്തില്‍ ബാങ്കുകളുടെ ശൃംഖലയുണ്ടാക്കി 3000 കോടി രൂപ കെഎസ്ആര്‍ടിസിക്ക് നല്‍കി. അതുവരെയുള്ള കടങ്ങള്‍ ഈ തുകയ്ക്ക് തീര്‍ത്തു. ദീര്‍ഘകാലത്തേക്കുള്ള വായ്പയുടെ തിരിച്ചടവ് പണയം വച്ച ഡിപ്പോകളുടെ വരുമാനത്തില്‍ നിന്ന് തിരിച്ചടയ്ക്കുകയാണ്. കെഎസ്ആര്‍ടിസി എസ്ബിഐക്കും അവര്‍ മറ്റ് ബാങ്കുകള്‍ക്കും നല്‍കും. കണ്‍സോഷ്യം രൂപീകരിച്ചപ്പോഴുള്ള നിബന്ധന മറ്റ് ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കരുതെന്നായിരുന്നു.

കെഎസ്ആര്‍ടിസി കട്ടപ്പുറത്തേക്ക്; സാമ്പത്തിക പ്രതിസന്ധി രൂക്ഷം; പണയം വയ്ക്കാന്‍ ഡിപ്പോയുമില്ല 
ഡാം ആണോ വരള്‍ച്ചയ്ക്ക് സുസ്ഥിര പരിഹാരം?; ‘കേവല’ പരിസ്ഥിതിവാദത്തിനും ശാസ്ത്രത്തിനും ഇടയില്‍ വയനാട് എന്ത് ചെയ്യണം

കിഫ്ബി മാത്രമാണ് കെഎസ്ആര്‍ടിസിക്ക് മുന്നിലുള്ള വഴി. കിഫ്ബിയിലെ വായ്പ ലഭിക്കാന്‍ ഇപ്പോള്‍ കൈവശമുള്ള ഡിപ്പോകള്‍ പണയം വയ്ക്കണം. അത് കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിയിടുമെന്നതാണ് കെഎസ്ആര്‍ടിസിയുടെ വാദം. ഇവയിലെ വരുമാനം നിലച്ചാല്‍ ദൈന്യദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതിനാല്‍ സര്‍ക്കാര്‍ സഹായം തേടിയിരിക്കുന്നത്. നൂറ് കോടിയാണ് അടിയന്തര ആവശ്യം. കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്തുന്നതിനായാണ് സര്‍ക്കാര്‍ ബജറ്റില്‍ ആയിരം കോടി നീക്കി വയ്ക്കുന്നത്. ഇതില്‍ നിന്നാണ് പെന്‍ഷന്‍ കൊടുക്കുന്നത്. ഓരോ മാസവും 20 കോടി രൂപയാണ് ശമ്പളം നല്‍കാനായി സര്‍ക്കാര്‍ നല്‍കുന്നത്. ഈ മാസം ശമ്പളം വൈകിയിരുന്നു.

നഷ്ടം കുറയ്ക്കാനുള്ള പദ്ധതികളുടെ ഭാഗമായി എപാനലുകാരെ പിരിച്ചുവിട്ടു. സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകള്‍ പുനക്രമീകരിച്ചും വരുമാനം കൂട്ടാന്‍ ശ്രമിച്ചു. പ്രതിമാനം അഞ്ച് കോടി ലാഭിക്കാമെന്ന കണക്കുകൂട്ടലാണ് ദീര്‍ഘദൂര ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ കഴിഞ്ഞ ദിവസം നിര്‍ത്തിയത്. പകരം മൂന്ന് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചെയിന്‍ സര്‍വ്വീസുകള്‍ ആരംഭിച്ചു. തൃശ്ശൂര്‍ വരെയാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കിയത്. 180 ബസുകള്‍ ലാഭിക്കാമെന്നും 72000 കിലോമീറ്റര്‍ ദിവസവും കുറയുമെന്നതുമാണ് നേട്ടമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നഷ്ടം കുറയ്ക്കാനും കഴിയുമെന്ന് വാദിക്കുന്നു. യാത്ര ചിലവ് കൂടുന്നുവെന്നാണ് ഉയരുന്ന പരാതി.

പരിഷ്‌കാരം നടപ്പാക്കിയിട്ട് രണ്ട് ദിവസമായിട്ടെയുള്ളുവെങ്കിലും 180 ബസുകള്‍ പിന്‍വലിച്ചു. ചെയിന്‍ സര്‍വ്വീസുകളുടെ എണ്ണം കുറവാണ്. ഇത് തുടരുകയാണെങ്കില്‍ യാത്രക്കാര്‍ മറ്റ് വഴികള്‍ തേടും.

എം ജി രാഹുല്‍, ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍

Related Stories

No stories found.
logo
The Cue
www.thecue.in