അവര്‍ പണിത ബാല്‍ക്കണികളില്‍ ഇറങ്ങി അവര്‍ക്ക് വേണ്ടി പാത്രമോ കയ്യോ കൊട്ടാന്‍ പോലും ആരുമില്ലേ?

അവര്‍ പണിത ബാല്‍ക്കണികളില്‍ ഇറങ്ങി അവര്‍ക്ക് വേണ്ടി പാത്രമോ കയ്യോ കൊട്ടാന്‍ പോലും ആരുമില്ലേ?

Summary

കൊവിഡ് സമൂഹ വ്യാപനം തടയാന്‍ രാജ്യം ഏപ്രില്‍ 21വരെ ലോക്ക് ഡൗണിലായപ്പോള്‍ സമ്പൂര്‍ണ ദുരിതത്തിലായത് അതിഥിതൊഴിലാളികളും തെരുവില്‍ യാചകരായും ഉപജീവനം നടത്തിയും ജീവിക്കുന്ന കിടപ്പാടമില്ലാത്ത മനുഷ്യരുമാണ്. എഴുത്തുകാരി കെ ആര്‍ മീര എഴുതിയത് വായിക്കാം

അവര്‍ പണിതുയര്‍ത്തിയ അംബരചുംബികള്‍ക്കു മുമ്പിലൂടെ,

അവരുടെ വിയര്‍പ്പു വീണുരുകിയ ടാറിട്ട റോഡുകളിലൂടെ,

ഉറങ്ങിപ്പോയ കുഞ്ഞുങ്ങളെയും തലയിലേറ്റി അവര്‍ നടന്നു തുടങ്ങിയിരിക്കുന്നു.

അവര്‍ക്കു ഭക്ഷണവും വെള്ളവും കൊടുക്കാന്‍,

വേണ്ട, തിരിച്ചു പോകാന്‍ യാത്രാസൗകര്യമെങ്കിലും ഏര്‍പ്പെടുത്താന്‍,

അവര്‍ പുറപ്പെട്ടിടത്തോ ചെന്നു ചേരേണ്ടിടത്തോ ഗവണ്‍മെന്റുകളില്ലേ?

അവരെ സഹായിക്കാന്‍ സാധിക്കുന്ന ഒരാളും ഐ.എ.എസിലോ ഐ.പി.എസിലോ ഇല്ലേ?

വേണ്ട, അവര്‍ പണിതതും തൂത്തു തുടച്ചതുമായ ബാല്‍ക്കണികളില്‍ ഇറങ്ങി നിന്ന് അവര്‍ക്കു വേണ്ടി പാത്രമോ കയ്യോ കൊട്ടാന്‍ പോലും ആരുമില്ലേ?

സത്യത്തില്‍ ഭാരതം ആരുടെ രാജ്യമാണ്?

അതിഥിതൊഴിലാളികള്‍ കേരളത്തില്‍

കേരളത്തില്‍ അതിഥി തൊഴിലാളികള്‍ക്കായി 4603 ക്യാമ്പുകള്‍ തുറന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. ഭക്ഷണവും മെഡിക്കല്‍ സൗകര്യങ്ങളും ഉള്‍പ്പെടെയാണ് ക്രമീകരണം. 1,44,145 അതിഥി തൊഴിലാളികളാണ് ഈ ക്യാമ്പുകളില്‍ താമസിക്കുക. വാടകക്ക് കഴിയുന്ന ഇതരസംസ്ഥാന തൊഴിലാളികളെ ഇറക്കിവിടരുതെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഉത്തരേന്ത്യയില്‍ പലായനം

രാജ്യം ലോക്ക് ഡൗണിലായപ്പോള്‍ ഉപജീവനം നഷ്ടപ്പെട്ട് സ്വന്തം നാടുകളിലേക്ക് പലായനം നടത്തുന്നവരുടെ ചിത്രങ്ങളും ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വന്നിരുന്നു. മുംബൈയില്‍ നിന്ന് ഗുജറാത്തിലേക്ക് കാല്‍നടയായി സഞ്ചരിച്ച തൊഴിലാളികള്‍ക്കിടയിലേക്ക് ലോറി കയറി അപടകമുണ്ടായിരുന്നു. ഹരിയാനയിലും മുംബൈയിലുമായി റോഡുകളിലൂടെ നിരവധി പേരാണ് കാല്‍നടയായി നാട്ടിലേക്ക് പലായനം നടത്തുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in