ഐയാം എക്‌സ്‌പെക്റ്റിംഗ് സംതിംഗ് വെരി ബിഗ്, ബറോസിനെക്കുറിച്ച് പ്രിയദര്‍ശന്‍

മോഹന്‍ലാല്‍ സംവിധായകനാകുന്ന ബറോസ് എന്ന സിനിമയില്‍ വളരെ വലിയ പ്രതീക്ഷയാണുള്ളതെന്ന് പ്രിയദര്‍ശന്‍. നാനൂറോളം സിനിമകളുടെ അനുഭവ സമ്പത്തുമായാണ് മോഹന്‍ലാല്‍ ഈ സിനിമ ഒരുക്കുന്നത്. സിനിമയിലെ എല്ലാ മേഖലയെക്കുറിച്ചും ബോധ്യമുള്ള ആളാണ് മോഹന്‍ലാല്‍. ദ ക്യു അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ ഇക്കാര്യം പറഞ്ഞത്.

ബറോസിനെക്കുറിച്ച് പ്രിയദര്‍ശന്‍

മൊബൈല്‍ ഫോണില്‍ ഷോര്‍ട്ട് ഫിലിമെടുത്ത് ഉടനെ തന്നെ അടുത്ത സിനിമ സംവിധാനം ചെയ്യുന്നവരുണ്ട്. കല്യാണ വീഡിയോ എടുത്ത ശേഷം സിനിമയിലേക്ക് വരുന്നവരുമുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ പത്ത് നാനൂറ് സിനിമകളുടെ അനുഭവ സമ്പത്തുള്ള മോഹന്‍ലാലില്‍ നിന്ന് വലുതായിട്ടാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഒരു പാട് മികച്ച സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചതിന്റെ അനുഭവ പരിചയം മോഹന്‍ലാലിനുണ്ട്. സിനിമയിലെ എല്ലാ മേഖലയെക്കുറിച്ച് തികഞ്ഞ ബോധ്യം മോഹന്‍ലാലിനുണ്ട്. അത്യാവശ്യം എഴുതും. ക്യാമറ സെന്‍സുണ്ട്. കുഴപ്പമില്ലാതെ പാടും, അങ്ങനെ പലതും ചെയ്യും. ഇന്ത്യയിലെ തന്നെ മികച്ച നടന്‍മാരില്‍ ഒരാളുമാണ്. സിനിമ ചെയ്യുമ്പോള്‍ സ്‌ക്രിപ്റ്റിലുള്‍പ്പെടെ പലപ്പോഴും മോഹന്‍ലാലിന്റെ നിര്‍ദേശങ്ങള്‍ വരാറുണ്ട്. നമ്മുക്ക് വേണമെങ്കില്‍ സ്വീകരിക്കാമെന്ന മട്ടിലാണ് പറയാറുള്ളത്. അയാം എക്‌സ്‌പെക്റ്റിംഗ് സംതിംഗ് ബിഗ്.

priyadarshan interview Mohanlal's directorial debut Barroz
priyadarshan interview Mohanlal's directorial debut Barroz

ബറോസ് കൊച്ചിയില്‍ പുരോഗമിക്കുന്നു

ഫോര്‍ട്ട് കൊച്ചിയിലും എറണാകുളത്തുമായി ബറോസ് ചിത്രീകരണം പുരോഗമിക്കുകയാണ്. മോഹന്‍ലാല്‍ ഉള്‍പ്പെടാത്ത രംഗങ്ങളാണ് ഇപ്പോള്‍ ഷൂട്ട് ചെയ്യുന്നത്. പൃഥ്വിരാജ് സുകുമാരന്‍ സിനിമയില്‍ ജോയിന്‍ ചെയ്തു. ജിജോ പുന്നൂസ് ആണ് ടെക്‌നിക്കല്‍ ഡയറക്ടര്‍. ജിജോയുടെതാണ് തിരക്കഥയും.

പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.

മോഹന്‍ലാല്‍ തന്നെയാണ് നായകകഥാപാത്രമായ ബറോസിന്റെ വേഷം അവതരിപ്പിക്കുന്നആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന്‍ റാഫേല്‍ അമര്‍ഗോ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി സിനിമയിലുണ്ടാകും. വാസ്‌കോ ഡ ഗാമയുടെ റോളിലാണ് റഫേല്‍ അമര്‍ഗോ അഭിനയിക്കുന്നത്. വാസ്‌കോ ഡ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ.

No stories found.
The Cue
www.thecue.in