നിവിനും അജുവും മലര്‍വാടിക്കൂട്ടവും, മലര്‍വാടി ഓഡിഷനെക്കുറിച്ചും കാസ്റ്റിംഗിനെക്കുറിച്ചും വിനീത് ശ്രീനിവാസന്‍

നിവിന്‍ അജുവും മലര്‍വാടിക്കൂട്ടവും, മലര്‍വാടി ഓഡിഷനെക്കുറിച്ചും കാസ്റ്റിംഗിനെക്കുറിച്ചും വിനീത് ശ്രീനിവാസന്‍

മനസില്‍ വരുന്ന കഥകളെല്ലാം ചെറുപ്പക്കാരുടേതായിരിക്കുമെന്ന് വിനീത് ശ്രീനിവാസന്‍. നാല്‍പ്പതോ അമ്പതോ വയസുള്ള ഒരാളെക്കുറിച്ചുള്ള കഥ മനസിലേക്ക് വന്നിട്ടില്ല. താരകേന്ദ്രീകൃതമായി സിനിമ ചെയ്യാന്‍ പറ്റാതിരുന്നത് അതുകൊണ്ടാണ്. ദ ക്യു അഭിമുഖത്തിലാണ് വിനീത് ശ്രീനിവാസന്‍ ഇക്കാര്യം പറഞ്ഞത്.

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബില്‍ താടി വച്ച് പരുക്കനായ ആംഗ്രി യംഗ്മാന്‍ ആയാണ് നിവിന്‍ പോളിയെ പ്രേക്ഷകര്‍ കണ്ടിട്ടുള്ളത്. അതിന് ശേഷം നിവിന്‍ അഭിനയിച്ച ഒന്നുരണ്ട് സിനിമകളിലും അങ്ങനെയായിരുന്നു. നിവിനുമായി സിനിമക്ക് പുറത്ത് ഇന്ററാക്ട് ചെയ്യുമ്പോള്‍ ഇതൊന്നുമല്ല നിവിന്‍ എന്ന് മനസിലാകും. ഓഡിയന്‍സ് അത് കണ്ടിട്ടില്ല. ആ സാധ്യതയാണ് മലര്‍വാടിയില്‍ ഉപയോഗിച്ചത്.

നിവിനുമായി ഓള്‍റെഡി സിങ്കുണ്ടായി. അവന്റെ ഹ്യൂമര്‍ ടൈമിംഗ് രസമാണ്. നിവിന്‍ സ്‌ക്രീനില്‍ ചിരിക്കുമ്പോള്‍ നമ്മളറിയാതെ ചിരിക്കും. അത്തരമൊരു ഇംപാക്ട് പെര്‍ഫോര്‍മന്‍സിലുണ്ട്.

മലര്‍വാടി എഴുതാന്‍ ഇരിക്കുമ്പോള്‍ ആ സിനിമ എഴുതി പൂര്‍ത്തിയായി പ്രൊഡ്യൂസര്‍ അപ്രൂവ് ചെയ്യുന്നത് വരെ സ്റ്റേജ് ഷോ ചെയ്യില്ല, പാട്ട് റെക്കോര്‍ഡിംഗിന് പോകില്ല എന്നീ കടുത്ത തീരുമാനമെടുത്തിരുന്നു. രണ്ട് മാസം കൊണ്ട് എഴുതി തീരും, എഴുതിയത് അതുപോലെ പ്രൊഡ്യൂസര്‍ അപ്രൂവ് ചെയ്യുമെന്ന് ഐഡിയല്‍ ആയി ചിന്തിക്കുകയായിരുന്നു. അന്ന് 9 മാസമാണ് കടുത്ത തീരുമാനത്തിന്റെ പേരില്‍ എഴുത്തിന് വേണ്ടി മാറ്റിവച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in