‘ചേട്ടാ, ചേട്ടനൊരു നരഭോജിയാണ്’; ഒഴിവാക്കിയ വില്ലന്‍ കഥാപാത്രത്തെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍

മലയാളികള്‍ക്കിടയില്‍ ചോക്ലേറ്റ് ഹീറോ എന്ന ഇമേജ് ഉള്ള താരമാണ് കുഞ്ചാക്കോ ബോബന്‍. ആ ഇമേജില്‍ നിന്ന് മാറി നെഗറ്റീവ് ഷേഡുള്ള വളരെ കുറച്ച് കഥാപാത്രങ്ങളെ താരം ചെയ്തിട്ടുള്ളു. വെറുതെ വില്ലനാകാന്‍ വേണ്ടി മാത്രം അത്തരത്തിലൊരു കഥാപാത്രം ചെയ്യാന്‍ താത്പര്യമില്ലെന്ന് താരം പറയുന്നു. എന്തെങ്കിലും ഒരു ജസ്റ്റിഫിക്കേഷന്‍ ഇല്ലാതെ ഔട്ട് ആന്‍ഡ് ഔട്ട് വില്ലന്‍ കഥാപാത്രം ചെയ്യുന്നതോട് താത്പര്യമില്ല.അല്ലാതെ ഒരു ചലഞ്ചിങ്ങ് റോള്‍ വരുകയാണെങ്കില്‍ അത് സ്വീകരിക്കുമെന്നും താരം ദ ക്യൂ ഷോ ടൈമില്‍ പറഞ്ഞു. മുന്‍പ് തനിക്ക് വന്ന ഒരു വില്ലന്‍ കഥാപാത്രത്തെക്കുറിച്ചുള്ള രസകരമായ ഓര്‍മയും താരം പങ്കുവെച്ചു.

ഒരു റോള്‍ വന്നു പക്ഷേ ഫസ്റ്റ് സീന്‍ കേട്ടപ്പോള്‍ തന്നെ ഞാന്‍ വേണ്ടെന്ന് പറഞ്ഞു. ആരാണെന്ന് ഓര്‍ക്കുന്നില്ല, ഒരാള്‍ വന്ന് ഒരു കഥ പറഞ്ഞു, ഒരു ഇരുട്ട് മുറി, അതില്‍ ബള്‍ബ് മിന്നിക്കത്തുന്നുണ്ട്, ടാപ്പില്‍ നിന്ന് വെള്ളം ഇറ്റു വീഴുന്നു, അതിന്റെ ശബ്ദം, താഴെ രക്തം തളം കെട്ടിക്കിടക്കുന്നു, രക്തം ഫോളോ ചെയ്യുമ്പോള്‍, ഒരു മേശയില്‍ നിന്ന് രക്തം വീഴുന്നു, ക്യാമറ ടില്‍റ്റ് അപ്പ് ഒരു മേശയെത്തുന്നു, മേശപ്പുറത്ത് ഒരു പ്ലേറ്റില്‍ മാംസമുണ്ട്, ഒരാള്‍ അത് കുത്തിയിരുന്നു കഴിക്കുന്നു. അത് ഞാനാണ്. അതേ ചേട്ടനൊരു നരഭോജിയാണ്, ശരി മോനേ വേണ്ട, താത്പര്യമില്ല. അങ്ങനെയൊക്കെ ഒരു ഔട്ട് ഓഫ് ദ ബോക്‌സ് ആയിട്ട് ചിന്തിച്ചു വന്ന ആള്‍ക്കാരൊക്കെയുണ്ട്, പക്ഷേ അത് കേട്ട് ഞാന്‍ പേടിച്ചു പോയിട്ടുണ്ട്.

കുഞ്ചാക്കോ ബോബന്‍

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

No stories found.
The Cue
www.thecue.in