സേഫ് സോണ്‍ ആക്ടര്‍ എന്ന വിളി സുഖകരമല്ല, കണ്‍വിന്‍സിംഗുമല്ല, നിവിന്‍ പോളി അഭിമുഖം

സേഫ് സോണ്‍ ബ്രേക്ക് ചെയ്യാതെ സിനിമ ചെയ്യുന്നുവെന്ന് പറയുന്നത് എന്താണെന്ന് ഇതുവരെ മനസിലായിട്ടില്ലെന്ന് നിവിന്‍ പോളി. ഓരോ സിനിമ ചെയ്യുമ്പോഴും പഠിച്ച് മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നതെന്നും നിവിന്‍ പോളി. ദ ക്യു ഷോ ടൈം അഭിമുഖത്തിലാണ് നിവിന്‍ പോളി ഇക്കാര്യം പറഞ്ഞത്.

നിവിന്‍ പോളിയുടെ അമ്പരപ്പിക്കുന്ന അഭിനയമെന്ന നിലയില്‍ ചര്‍ച്ച ചെയ്യപ്പെട്ട മൂത്തോന്‍ സിനിമയെ മുന്‍നിര്‍ത്തി സംസാരിക്കുമ്പോഴാണ് സേഫ് സോണ്‍ ആക്ടര്‍ എന്ന ടാഗില്‍ വിശേഷിപ്പിക്കുന്നത് അത്ര സുഖകരമായ ഒന്നല്ലെന്നും കണ്‍വിന്‍സിംഗ് അല്ലെന്നും നിവിന്‍ വ്യക്തമാക്കുന്നത്.

No stories found.
The Cue
www.thecue.in