SHOW TIME
തിലകന്റെ മരണത്തില്‍ ചിലര്‍ക്ക് ധാര്‍മ്മിക ഉത്തരവാദിത്വമുണ്ടെന്ന് സംവിധായകന്‍ വിനയന്‍. പത്ത് വര്‍ഷം നീണ്ട സിനിമാ വിലക്കിനെക്കുറിച്ച് വിശദീകരിക്കുന്ന ദ ക്യു അഭിമുഖത്തിലാണ് വിനയന്‍ തിലകന്‍ നേരിട്ട വിലക്കിനെക്കുറിച്ചും, പത്ത് വര്‍ഷം നേരിട്ട വിലക്കുണ്ടാക്കിയ വ്യക്തിപരമായ പ്രതിസന്ധിയെക്കുറിച്ചും വിശദീകരിക്കുന്നത്. താന്‍ നേരിട്ട വിലക്കിനെക്കാള്‍ തിലകന് വിലക്കിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയാണ് തന്നെ ബാധിച്ചതെന്ന് വിനയന്‍. തിലകന്‍ ചേട്ടന്റെ കണ്ണ് നിറഞ്ഞ് കണ്ടിട്ടുള്ള അപൂര്‍വം ആളാണ് താനെന്നും വിനയന്‍.