തണ്ണീര്‍മത്തന്‍ ടീമിന്റെ 'വശീകരണം' ഗിരീഷ് എ.ഡിയുടെ രചനയില്‍ വിനീത് വാസുദേവന്റെ ഷോര്‍ട്ട് ഫിലിം

തണ്ണീര്‍മത്തന്‍ ടീമിന്റെ 'വശീകരണം' ഗിരീഷ് എ.ഡിയുടെ രചനയില്‍ വിനീത് വാസുദേവന്റെ ഷോര്‍ട്ട് ഫിലിം
ADMIN

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമ സംവിധാനം ചെയ്ത ഗിരീഷ് എ.ഡി രചന നിര്‍വഹിച്ച് വിനീത് സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിം ആണ് വശീകരണം. തുണിക്കടയില്‍ ഒപ്പം ജോലി ചെയ്യുന്ന സ്വാതിക്ക് മുന്നില്‍ പ്രണയം വെളിപ്പെടുത്താന്‍ അഭിമന്യു നടത്തുന്ന ശ്രമങ്ങളാണ് തീം.

അഭിമന്യുവായി സംഗീത് പ്രതാപും സുഹൃത്തായി ഗിരീഷ് എ.ഡിയും സ്വാതിയായി ആതിരയും വേഷമിട്ടിരിക്കുന്നു. സജിന്‍ ചെറുകരയില്‍, വരുണ്‍ ധാര, ജോര്‍ജ് വിന്‍സെന്റ് എന്നിവരും ചിത്രത്തിലുണ്ട്. ദൂരദര്‍ശന് വേണ്ടി ചെയ്തതാണ് ഈ ചെറുസിനിമ.

ജിമ്മി ഡാനി ക്യാമറയും ആകാശ് ജോസഫ് വര്‍ഗീസ് എഡിറ്റിംഗ് മിലന്‍ ജോണും സംഗീത സംവിധാനവും.

The Cue
www.thecue.in