അതേയ് മോളേതാ ജാതി, ജാതിചിന്തയെന്ന 'വ്യാധി'യിലേക്കൊരു ചെറുസിനിമ

അതേയ് മോളേതാ ജാതി, ജാതിചിന്തയെന്ന 'വ്യാധി'യിലേക്കൊരു ചെറുസിനിമ
Vyadhi Malayalam Shortfilmremya

നവോത്ഥാന മുന്നേറ്റമെന്ന് അവകാശപ്പെടുമ്പോള്‍ കേരളീയ സമൂഹം ഓരോ ചുവടിലും എങ്ങനെയാണ് ജാതിചിന്ത പേറുന്നതെന്ന് വിശദമാക്കി 'വ്യാധി' എന്ന ഹ്രസ്വചിത്രം. അഞ്ജിത വി.പിയാണ് രചനയും സംവിധാനം.

ആറ് മിനുട്ട് 22 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വ്യാധി എന്ന ഹ്രസ്വചിത്രം അവതരണ മികവ് കൊണ്ടും ശ്രദ്ധേയമാണ്. അക്ഷയ സെന്ററില്‍ ആധാര്‍ കാര്‍ഡിലെ പ്രശ്‌നം പരിഹരിക്കാനെത്തുന്ന മധ്യവയസ്‌ക ഒരു ചെറുപ്പക്കാരിയുടെ സഹായം തേടുന്നതും ഇരുവര്‍ക്കുമിടയിലെ സംഭാഷണങ്ങളുമാണ് ' വ്യാധി' യുടെ തീം. കേരളത്തില്‍ രണ്ട് അപരിചിതരുടെ ആദ്യ കൂടിക്കാഴ്ചയില്‍ പോലും ജാതിബോധവും ജാതി വിവേചനവും എങ്ങനെ കടന്നുവരുന്നുവെന്ന് വ്യാധി ചൂണ്ടിക്കാട്ടുന്നു.

ജിജോ തോംപ്‌സണ്‍ ക്യാമറയും സുഹൈല്‍ സായ് മുഹമ്മദ് എഡിറ്റിംഗും ശരത് -ഷംനാസ് മ്യൂസിക്കും സൗണ്ട് ഡിസൈനും. ബിദിന്‍ ബാല്‍ സിങ്ക് സൗണ്ട്. ഇ എ ഇബ്രാഹിമാണ് നിര്‍മ്മാണം. റീനയും മായ പി.ആറുമാണ് അഭിനേതാക്കള്‍.

No stories found.
The Cue
www.thecue.in