ആറ് ദിവസം കൊണ്ട് അറുപത് ലക്ഷത്തിലേറെ കാഴ്ച, മാസ്റ്റര്‍ പീസിന് നന്ദിയെന്ന് ഫ്രീഡം അറ്റ് മിഡ്‌നൈറ്റിനോട് യൂട്യൂബ്

ആറ് ദിവസം കൊണ്ട് അറുപത് ലക്ഷത്തിലേറെ കാഴ്ച, മാസ്റ്റര്‍ പീസിന് നന്ദിയെന്ന് ഫ്രീഡം അറ്റ് മിഡ്‌നൈറ്റിനോട് യൂട്യൂബ്

സമ്മിശ്രപ്രതികരണവും, വ്യാപക വിമര്‍ശനങ്ങളും ഉയരുന്നതിനിടെ അറുപത് ലക്ഷം കാഴ്ചക്കാരെ നേടി ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്. ഷോര്‍ട്ട് ഫിലിമിനെ അഭിനന്ദിച്ച് യൂട്യൂബ് ഇന്ത്യ രംഗത്ത് വന്നു. മികച്ച വിഷ്വല്‍ ട്രീറ്റാണ് ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് എന്നും മാസ്റ്റര്‍ പീസ് തങ്ങള്‍ക്ക് സമ്മാനിച്ചതിന് ആര്‍.ജെ. ഷാനിന് നന്ദി പറയുന്നതായും യൂട്യൂബ് ഇന്ത്യ. അനുപമ പരമേശ്വരന്‍ നായികയായ ഹ്രസ്വചിത്രം ആര്‍.ജെ ഷാനാണ് സംവിധാനം ചെയ്തിരിക്കുന്നത്. മ്യൂസിക് 247 എന്ന യൂട്യൂബ് ചാനലാണ് ഷോര്‍ട്ട് ഫിലിം അപ്ലോഡ് ചെയ്തിരിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍, മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് റിലീസ് ചെയ്തത്. കെയര്‍ ഓഫ് സൈറാ ബാനു എന്ന സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് ആര്‍.ജെ ഷാന്‍. ലിംഗനീതിയുടെ രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ ശ്രമിച്ച ഷോര്‍ട്ട് ഫിലിം സ്ത്രീവിരുദ്ധ രാഷ്ട്രീയമാണ് മുന്നോട്ട് വച്ചതെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ഷോര്‍ട്ട് ഫിലിമിനെ അഭിനന്ദിച്ച് അന്ന ബെന്‍ ഉള്‍പ്പെടെ രംഗത്ത് വന്നിരുന്നു.

ഫ്രീഡം അറ്റ് മിഡ്‌നൈറ്റിനെ പരസ്യമായി വിമര്‍ശിച്ച് നടി രേവതി സമ്പത്തും രംഗത്ത് വന്നിരുന്നു.

നിരന്തരം തുറന്നുള്ള സംഭാഷണങ്ങളും ചര്‍ച്ചകളും പ്രവൃത്തികളും കലയുമൊക്കെ വഴിയാണ് മാറ്റങ്ങള്‍ കൊണ്ടുവന്നുകൊണ്ടിരിക്കുന്നത്. സിനിമയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍, നാം കണ്‍മുമ്പില്‍ കണ്ടുകൊണ്ടിരിക്കുകയാണ്. വിവേചനങ്ങളും, വിരുദ്ധമായ രീതികളും ഇല്ലാത്ത ഒരു സിനിമ മേഖല എന്ന തരത്തിലേക്ക് മാറ്റങ്ങളുണ്ടാകുന്ന സമയമാണിത്. അതിന്റെ അളവ് കൂട്ടാന്‍ ഒരു പറ്റം മനുഷ്യര്‍ അഹോരാത്രം ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ ആര്‍ജെ.ഷാനിനെ പോലുള്ളവര്‍ സമൂഹത്തിന് കലയിലൂടെ വീണ്ടും തെറ്റിദ്ധാരണകള്‍ ഉണ്ടാക്കികൊടുക്കുകയല്ല വേണ്ടത്. അസഭ്യം തേന്‍ പൂശി എടുത്ത് കാണിച്ചാല്‍ മധുരിക്കില്ല, അസഭ്യം,അസഭ്യം തന്നെയാണ്.

ആറ് ദിവസം കൊണ്ട് അറുപത് ലക്ഷത്തിലേറെ കാഴ്ച, മാസ്റ്റര്‍ പീസിന് നന്ദിയെന്ന് ഫ്രീഡം അറ്റ് മിഡ്‌നൈറ്റിനോട് യൂട്യൂബ്
Master Movie Review: മാസ്റ്ററിലെ റിയല്‍ മാസ്

Related Stories

No stories found.
logo
The Cue
www.thecue.in