സ്വാതന്ത്ര്യം ആരുടേത് ? അനുപമ പരമേശ്വരൻ നായികയാകുന്ന 'ഫ്രീഡം അറ്റ് മിഡ്‍നൈറ്റ്'

സ്വാതന്ത്ര്യം ആരുടേത് ? അനുപമ പരമേശ്വരൻ നായികയാകുന്ന 'ഫ്രീഡം അറ്റ് മിഡ്‍നൈറ്റ്'

അനുപമ പരമേശ്വരനെ നായികയാക്കി ആർ ജെ ഷാൻ സംവിധാനം ചെയ്ത ഹ്രസ്വചിത്രം 'ഫ്രീഡം അറ്റ് മിഡ്‍നൈറ്റ്' ശ്രദ്ധനേടുന്നു. അനേകം ആണുങ്ങളുടേയും പെണ്ണുങ്ങളുടേയും കഥ എന്ന ടാ​ഗ് ലൈൈനോടെ തുടങ്ങുന്ന ചിത്രം പറയുന്നത് കുടുംബജീവിതത്തിലുണ്ടാകുന്ന ഒരു പ്രശ്നത്തെക്കുറിച്ചുള്ള, ഭാര്യയും ഭർത്താവും തമ്മിലുള്ള സംഭാഷണമാണ്. 'ചന്ദ്ര' എന്ന ഭാര്യ കഥാപാത്രമായി അനുപമയും 'ദാസ്' എന്ന ഭർത്താവായി ഹക്കിം ഷാജഹാനും വേഷമിടുന്നു.

പൂർണമായും രണ്ട് കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിൽ കേന്ദ്രീകരിച്ച്, സസ്പെൻസ് നിലനിർത്തിക്കൊണ്ടാണ് ചിത്രം സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. ഹ്രസ്വചിത്രങ്ങളിൽ ഒരുപാട് തവണ ആവർത്തിച്ചു പറയാൻ ശ്രമിച്ചിട്ടുളള പ്രമേയം തന്നെയാണ് ചിത്രത്തിൻറേതെങ്കിലും അഭിനേതാക്കളും മേക്കിംഗും ചിത്രത്തിന് പുതുമ നൽകുന്നുണ്ട്.

സംവിധായകനായ ആർ ജെ ഷാൻ തന്നെയാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. അഖില മിഥുൻ നിർമിച്ചിരിക്കുന്ന ചിത്രത്തിൻറെ ഛായാഗ്രഹണം അബ്‍ദുൽ റഹിം നിർവഹിച്ചിരിക്കുന്നു.ജോയൽ കവി എഡിറ്റിംഗും ലിജിൻ ബാംബിനോ പശ്ചാത്തല സംഗീതവും നിർവ്വഹിക്കുന്നു.

Related Stories

The Cue
www.thecue.in