വീടിനകം വേദി, ലോക്ക്ഡൗണില്‍ നാടകവുമായി ഒരു കുടുംബം; പാബ്ലോ നെരുദ കാണാം

വീടിനകം വേദി, ലോക്ക്ഡൗണില്‍ നാടകവുമായി ഒരു കുടുംബം; പാബ്ലോ നെരുദ കാണാം

കൊവിഡ് ലോക്ക്ഡൗണ്‍ താത്കാലികമായി കേരളത്തിലെ വേദികളില്‍ നിന്ന് സിനിമ, നാടകം, മറ്റ് സംഗീത നൃത്ത പരിപാടികള്‍ തുടങ്ങിയവയെല്ലാം അപ്രത്യക്ഷമാക്കിയെങ്കിലും മലയാളികളുടെ സര്‍ഗശേഷിയെയും കലാപാരമ്പര്യത്തെയുമൊന്നും ഒട്ടും ബാധിച്ചിട്ടില്ല. ലോക്ക്ഡൗണ്‍ ആരംഭിച്ചതിന് ശേഷം, അതിന്റെ നിയമാവലികള്‍ പാലിച്ചുകൊണ്ട് തന്നെ പാട്ടും നൃത്തവും അഭിനയവുമെല്ലാം മലയാളി തുടര്‍ന്നു. അങ്ങനെ രൂപപ്പെടുത്തിയ ഒരുപാട് ഹ്രസ്വചിത്രങ്ങള്‍ ഇതിനകം തന്നെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഈ പ്രതിസന്ധിയുടെ കാലത്ത് ഒരുക്കിയ മറ്റൊരു കലാസൃഷ്ടികൂടി കൂടി ശ്രദ്ധിക്കപ്പെടുകയാണ്. നാടകപ്രവര്‍ത്തകനായ മോഹന്‍ കൃഷ്ണന്‍ ഒരുക്കിയ വ്യത്യസ്തമായ ഡിജിറ്റല്‍ നാടകമാണ് അവതരണം കൊണ്ടും പ്രകടനം കൊണ്ടും മികച്ച അഭിപ്രായം നേടുന്നത്. പ്രശസ്ത ഇറ്റാലിയന്‍ നാടകകൃത്തായ 'മരിയോ ഫ്രറ്റി'യുടെ പാബ്ലോ നെരൂദ' എന്ന കൃതിയാണ് മോഹന്‍ കൃഷ്ണനും കുടുംബവും ഒരുക്കിയിരിക്കുന്നത്.

വീട് അരങ്ങാക്കി മാറ്റി മോഹന്‍ കൃഷ്ണന്‍, ഭാര്യ തങ്കം മോഹന്‍, മക്കളായ വിഷ്ണു മോഹന്‍, ജിഷ്ണു മോഹന്‍, മരുമകള്‍ ജീതു ജിഷ്ണു എന്നിങ്ങനെ കുടുംബാംഗങ്ങള്‍ തന്നെ നാടകം ഒരുക്കിയിരിക്കുന്നു. ചിലിയിലെ പട്ടാള അട്ടിമറിക്ക് ശേഷം കവിയും വിപ്ലവവകാരിയും നൊബേല്‍ സമ്മാനജേതാവുമായ പാബ്ലോ നെരൂദയുടെ സൃഷ്ടികള്‍ക്ക് നേരെ പട്ടാളം നടത്തുന്ന ആക്രമണമാണ് നാടകം. പട്ടാളം നശിപ്പിക്കാന്‍ ശ്രമിച്ച നെരുദയുടെ വരികള്‍ കാലത്തിനതീതമായി ഇന്നും ലോകമാകെ നിലനില്‍ക്കുന്നു എന്ന് ഓര്‍മിപ്പിക്കുന്ന നാടകം, അതിന്റെ അവതരണത്തിലൂടെ ലോക്ക്ഡൗണിന് കലാഷ്ടികളെ തകര്‍ക്കാന്‍ കഴിയില്ലെന്ന പ്രതീക്ഷ കലാപ്രവര്‍ത്തകര്‍ക്ക് പകരുന്നു. നാടക് എറണാകുളം ജില്ലാ പ്രസിഡന്റ് കൂടിയാണ് മോഹന്‍ കൃഷ്ണന്‍.

ഒറ്റ രംഗത്തില്‍ നടക്കുന്ന നാടകം, കേവലം ഒരു ഫ്രെയിമില്‍ ഷൂട്ട് ചെയ്ത് അവതരിപ്പിച്ചു തീര്‍ക്കുന്നതിനപ്പുറമായി, ക്യാമറയുടെയും സംഗീതത്തിന്റെയുമെല്ലാം സാധ്യതകള്‍ നാടകത്തില്‍ ഉപയോഗിച്ചിരിക്കുന്നു. അഭിനേതാക്കള്‍ക്ക് പുറമെ നാടക പ്രവര്‍ത്തകരും സുഹൃത്തുക്കളും അതിന് വേണ്ട മറ്റ് സഹായങ്ങളും കുടുംബത്തിന് നല്‍കി. ക്യാമറ: നജീബ് ഖാന്‍, സംഗീതം: ബിഷോയ് അനിയന്‍,, ശബ്ദമിശ്രണം: വിഷ്ണു സുജാതന്‍, ചമയം: മനോജ് അങ്കമാലി, സര്‍ഗ്ഗാത്മക നിര്‍ദ്ദേശം: സിജോ വര്‍ഗ്ഗീസ്.

Related Stories

No stories found.
logo
The Cue
www.thecue.in