മൂര്‍ച്ചയുള്ള അഞ്ചര മിനിറ്റ് ; പ്രഹസനമല്ല ഈ 'ചോദ്യം ചെയ്യല്‍'

മൂര്‍ച്ചയുള്ള അഞ്ചര മിനിറ്റ് ; പ്രഹസനമല്ല ഈ  'ചോദ്യം ചെയ്യല്‍'

'ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്'. ചെറുപ്പം മുതലെ കേട്ടിരുന്ന, വിശ്വസിച്ചിരുന്ന ആ വാചകങ്ങള്‍ മാറി ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായിരുന്നു എന്ന് നാളെ പറയേണ്ട ഒരു അവസഥ വരുമോ, അങ്ങനെയെങ്കില്‍ നമ്മള്‍ വിശ്വസിച്ചിരുന്ന ജനാധിപത്യത്തെയും മതേതരത്വത്തെയുമെല്ലാം കൊലപ്പെടുത്തിയവരെ ചോദ്യം ചെയ്താല്‍ അവര്‍ എന്തായിരിക്കും പറയുക, അവര്‍ എന്തായിരിക്കും സ്ഥാപിച്ചെടുക്കുക. ആരെല്ലാമാണ് ആ കൊലപാതകം കണ്ടില്ലെന്ന് നടിക്കുന്നത്, ആരെല്ലാമാണ് നിശബ്ദമായിരുന്ന്, എതിര്‍ക്കാതെ ആ കൊലപാതകത്തിന് പിന്തുണ നല്‍കുന്നത് ? അങ്ങനെയൊരു കൊലപാതകം യഥാര്‍ഥത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നുവെന്ന് നിങ്ങള്‍ക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ കാണേണ്ട, തോന്നിയിട്ടില്ലെങ്കില്‍ ഉറപ്പായും കാണേണ്ട ഹൃസ്വചിത്രങ്ങളിലൊന്നാണ് ഹരി മോഹന്‍ സംവിധാനം ചെയ്ത ( interrogation) എന്തരോഗേഷന്‍.

പേര് വ്യക്തമാക്കുന്നത് പോലെ തന്നെ ഒരു ചോദ്യം ചെയ്യലാണ് ചിത്രം പറയുന്നത്. അച്ഛനെ വെടിവെച്ച് കൊലപ്പെടുത്തിയ മകനെയും അതിന് സാക്ഷികളായ സഹോദരരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. ചിത്രത്തിന്റെ ഇംഗ്ലീഷ് ടൈറ്റില്‍ ഗൗരവമായ interrogation ആണ് ചിത്രം പറയുന്നത് എന്ന് പറയുമ്പോള്‍ സംവിധായകന്‍ കൊടുത്തിരിക്കുന്ന മലയാളം പേര് എന്തരോഗേഷന്‍ എന്നാണ്. ആ പേര് കൃത്യമായും ഒരു കളിയാക്കലാണ്, പ്രഹസനമായി തീരുന്ന ചോദ്യം ചെയ്യലുകള്‍ക്ക് നേരെയുള്ള കളിയാക്കല്‍.

സമകാലിക വിഷയങ്ങളെ കൃത്യമായി ചൂണ്ടിക്കാണിക്കുന്ന ഷോര്‍ട്ട്ഫിലിമില്‍ അച്ഛനെ കൊലപ്പെടുത്തിയ മകന് അണിയറപ്രവര്‍ത്തകര്‍ നല്‍കിയ പേര് ( Gun - Nation) ഗുണേശന്‍ എന്നാണ്, സംഭവം കണ്ടിട്ടും പ്രതിക്കെതിരെ മൊഴി നല്‍കാതെ വാ തുറക്കാതിരിക്കുന്ന സാക്ഷി ( Press - santh )പ്രശാന്ത്, മറ്റൊരു സാക്ഷിയും സഹോദരനമായ ആദര്‍ശിന് ( Others) ഈ കേസിനുള്ളിലേക്ക് വലിച്ചിടപ്പെടാന്‍ ആഗ്രഹമില്ല, പ്രതിക്കെതിരെ സാക്ഷി പറയുന്നത് മറ്റൊരു മകനായ ദിനേശന്‍ ( The Nation) മാത്രമാണ്. ഇത്ര മാത്രമാണ് അഞ്ചര ദൈര്‍ഘ്യമുള്ള ഈ ഹൃസ്വ ചിത്രത്തില്‍ പറയുന്നത്. പക്ഷേ ഓരോ വാചകകത്തിനും ഓരോ നിലപാടുകള്‍ക്കും പിന്നില്‍ വായിച്ചെടുക്കാന്‍ ഒരുപാട് കാര്യങ്ങള്‍ ചിത്രത്തിലുണ്ട്.

മൂര്‍ച്ചയുള്ള അഞ്ചര മിനിറ്റ് ; പ്രഹസനമല്ല ഈ  'ചോദ്യം ചെയ്യല്‍'
ഇരകളായിത്തീര്‍ന്ന 'ദേവി'മാര്‍; കാണണം ഈ ഷോര്‍ട്ട്ഫിലിം

കൊല്ലപ്പെട്ട അച്ഛന്‍ ആരായിരുന്നുവെന്ന് പറയുന്നില്ല, പക്ഷേ അത് വായിച്ചെടുക്കാന്‍ ഒരുപാട് സൂചനകളുണ്ട്. സ്വന്തം വീട് എല്ലാ മക്കള്‍ക്കും ഒരു പോലെ തുല്യമായി എഴുതി വെച്ച ഒരാള്‍, ഒരാള്‍ക്ക് മാത്രമായി വീട് നല്‍കാന്‍ തയ്യാറാകാതിരുന്നതിനാല്‍ കൊല്ലപ്പെട്ട വ്യക്തി, അയാളുടെ മരണ സമയം കൃത്യമായി പറയുന്നുണ്ട്. കൊലപ്പെടുത്തിയിട്ടും അച്ഛന്റെ പേര് പറഞ്ഞ് ആ കൊലപാതകി തന്നെ ഇന്ന് നിലവിളിക്കുകയാണ്. ഇതിനെല്ലാം പിന്തുണയുമായി അഭിഭാഷകനും ഒപ്പം അയാള്‍ക്ക് പിന്തുണ നല്‍കുന്നു.

ഇന്നത്തെ സാഹചര്യത്തില്‍ പറയേണ്ട ഒരു വിഷയം കൃത്യവും ശക്തവുമായി പറഞ്ഞുവെയ്ക്കുന്നു എന്നതാണ് ഈ ഹൃസ്വ ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്. വലിച്ചു നീട്ടലുകളില്ലാതെ പ്രമേയം അവതരിപ്പിക്കുന്നു, ആക്ഷേപഹാസ്യത്തിലൂടെയുള്ള അവതരണത്തിലൂടെയാണ് ചിത്രം ആരംഭിക്കുന്നതെങ്കിലും കോമണ്‍സെന്‍സുള്ള ഒരു ഇന്ത്യക്കാരന് ചിത്രത്തിന്റെ ഓരോ നിമിഷവും ഗൗരവമേറിയത് തന്നെയാണ്. അത് മനസിലാക്കുന്നതിന് പിന്നാലെ പ്രേക്ഷകര്‍ പൂര്‍ണമായും ചിത്രം ഉയര്‍ത്തുന്ന മൂര്‍ച്ചേറിയ ചോദ്യങ്ങള്‍ സ്വയം ചോദിക്കുകയും ചെയ്യും.

മൂര്‍ച്ചയുള്ള അഞ്ചര മിനിറ്റ് ; പ്രഹസനമല്ല ഈ  'ചോദ്യം ചെയ്യല്‍'
നാട്ടുമിത്തുകളില്‍ ഭയം നിറച്ച് ‘ഇല്ലിത്തള്ള’, ഷോര്‍ട്ട് ഫിലിം ദ ക്യു യൂട്യൂബ് ചാനലില്‍

റെസ്റ്റ്‌ലെസ് ടീപോട്ട് പ്രൊഡക്ഷനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഹരി മോഹനും അക്ഷയ് ഗിരിയും ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ആകാശ് മുരളീധരന്‍, അര്‍ജുന്‍ കകൃഷ്ണ, ആദിത് ഹരി, അജയ് തമ്പി, ഗോകുല്‍ ബിനു, അചുത് ഗിരി എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ചിത്രം യൂട്യൂബില്‍ ലഭ്യമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in