നിഗൂഢത കൈവിടാതൊരു ഏഴ് മിനിറ്റ് ; പരീക്ഷണമായി ഷോര്‍ട്ട്ഫിലിം 'കുക്കു'

നിഗൂഢത കൈവിടാതൊരു ഏഴ് മിനിറ്റ് ; പരീക്ഷണമായി ഷോര്‍ട്ട്ഫിലിം 'കുക്കു'

ഒരു വ്യക്തിയുടെ സാങ്കല്‍പ്പിക ലോകത്തില്‍ അല്ലെങ്കില്‍ അയാളുടെ ഉപബോധ മനസില്‍ നിര്‍മിക്കപ്പെട്ട മറ്റൊരു വ്യക്തി, കഥാപാത്രം തുടങ്ങിയവ സിനിമകളും ഷോര്‍ട്ട്ഫിലിമുകളും പ്രമേയമാക്കിയിട്ടുള്ളവയാണ്. നിഗൂഢത നിറഞ്ഞ അനുഭവം ചിത്രം മുഴുവന്‍ സൃഷ്ടിക്കുക എന്നതാണ് അവ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ക്ലീഷേകളെ മറികടന്ന് പുതിയതായി എന്തെങ്കിലും നരേറ്റീവില്‍ അവതരിപ്പിക്കുക, അത്തരത്തിലുള്ള വെല്ലുവിളി മറികടന്ന ഹൃസ്വചിത്രമാണ് അജമല്‍ റഹ്മാന്‍ സംവിധാനം ചെയ്ത 'കുക്കു: വി ഓള്‍ ഗോ ലിറ്റില്‍ മാഡ് സം ടൈംസ്'

നിഗൂഢത കൈവിടാതൊരു ഏഴ് മിനിറ്റ് ; പരീക്ഷണമായി ഷോര്‍ട്ട്ഫിലിം 'കുക്കു'
ഓര്‍മയുണ്ടോ ആ ‘വെള്ളിയാഴ്ച’; സിംപിളായൊരു ഷോര്‍ട്ട്ഫിലിം

അനിവാര്യമായ മിഥ്യകള്‍ നമ്മളെ ജീവിക്കാന്‍ സാധ്യമാക്കുന്നു(necessary illusions enable us to live) എന്ന ഇങ്മര്‍ ബെര്‍ഗ്മാന്റെ വാചകത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. പിന്നീടുള്ള ഏഴ് മിനിറ്റില്‍ ക്ലാസ് കട്ട് ചെയ്ത് ഒഴിഞ്ഞ ഒരു റബ്ബര്‍ തോട്ടത്തിലെത്തുന്ന രണ്ട് വിദ്യാര്‍ഥികളുടെ ഒരു ദിവസത്തെ, കുറച്ച് മണിക്കൂറുകളിലെ പ്രവൃത്തികളിലേക്ക് കടക്കുന്നു. ഏഴ് മിനിറ്റില്‍ പ്രേക്ഷകരിലേക്ക് ഒരു നിഗൂഢത പകര്‍ന്നു നല്‍കാന്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അതിനായി തെരഞ്ഞെടുത്ത മോണോക്രോമിലൂടെയുള്ള അവതരണവും ക്ലോസ് ഷോട്ടുകളുമെല്ലാം ഈ അനുഭവം കൂടുതല്‍ സാധ്യമാക്കുന്നു.

യഥാര്‍ഥത്തില്‍ ചിത്രം പറയുന്നത് ഒരു മിഥ്യയാണോ എന്ന സംശയവും കൗതുകവും പ്രേക്ഷകനിലുണ്ടാക്കാവുന്ന പ്രമേയമാണ് ചിത്രം കൈകാര്യം ചെയ്തത്. ചിത്രത്തിന്റെ പേരുമായി കൂട്ടിവായിച്ച് സിനിമ കണ്ടാല്‍ പ്രേക്ഷകരില്‍ ആ നിഗൂഡതയും സംശയവും ആഴത്തിലുണ്ടാക്കാം, പക്ഷേ തുടക്കം കാണിക്കുന്ന ബെര്‍ഗ്മാന്റെ വാചകങ്ങള്‍ ഇനി വരാനിരിക്കുന്നത് ഒരു മിഥ്യയാണെന്ന് ആദ്യമേ പറഞ്ഞുവെയ്ക്കുന്നു. അതുകൊണ്ട് തന്നെ ഒടുവില്‍, അത്രനേരം കണ്ടത് ഒരു വ്യക്തിയുടെ സാങ്കല്‍പ്പിക ചിന്ത മാത്രമാണെന്ന് സ്പൂണ്‍ ഫീഡ് ചെയ്യുകയും ചെയ്യുന്നു. ഛായാഗ്രഹണത്തിലും എഡിറ്റിങ്ങിലുമെല്ലാം വിഷ്വലിലൂടെ തന്നെ അത് അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്നിരിക്കെ തന്നെ കേവലം ഒരു വാചകത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്‍വിധി എഴുതാന്‍ അവസരം കൊടുക്കാതിരിക്കുന്നതായിരുന്നു നല്ലതെന്ന് ചിലര്‍ക്കെങ്കിലും തോന്നിയാല്‍ തെറ്റുപറയാനാവില്ല.

നിഗൂഢത തുടക്കം മുതല്‍ ഒടുക്കം വരെ നിലനിര്‍ത്തേണ്ട ചിത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് പശ്ചാത്തലസംഗീതവും ശബ്ദസംവിധാനവും. അമിതമാക്കി പ്രേക്ഷകരെ മടുപ്പിക്കാതെ തന്നെയാണ് കുക്കുവില്‍ അവ രണ്ടും കൈകാര്യം ചെയ്തിരിക്കുന്നത്. എങ്കിലും ചിലയിടത്ത് സംഭാഷണങ്ങളില്‍ ഒരു കല്ലുകടി അനുഭവപ്പെടുന്നുണ്ട്. അഫ്‌സല്‍, ഹരീഷ് എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഹര്‍ഷദ് അഷ്‌റഫാണ് ഛായാഗ്രഹണം. സംവിധായകന്‍ തന്നെയാണ് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നത്.

നരേറ്റീവിലും അവതരണത്തിലും വ്യത്യസ്തത കൊണ്ടുവരാനുള്ള സംവിധായകന്റെ ശ്രമങ്ങള്‍ മികച്ചത് തന്നെയാണ്. മോണോക്രോമും ആസ്പകറ്റ് റേഷ്യോയുമെല്ലാം അതിന് പിന്തുണ നല്‍കുന്നുണ്ടെങ്കിലും ചിലയിടങ്ങളില്‍ ക്ലീഷേ രംഗങ്ങളിലേക്ക് ചിത്രം പോകുന്നുണ്ട്. എങ്കിലും യൂട്യൂബില്‍ റിലീസ് ചെയ്യപ്പെടുന്ന ഒരുപാട് ചിത്രങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താവുന്ന പരീക്ഷണങ്ങളിലൊന്ന് തന്നെയാണ് 'കുക്കു: വി ഓള്‍ ഗോ ലിറ്റില്‍ മാഡ് സം ടൈംസ്'.

നിഗൂഢത കൈവിടാതൊരു ഏഴ് മിനിറ്റ് ; പരീക്ഷണമായി ഷോര്‍ട്ട്ഫിലിം 'കുക്കു'
'നമുക്ക് വേണ്ടി ജീവിക്കാന്‍ വൈകിപ്പോകരുത്'; ഷോര്‍ട്ട്ഫിലിം 'സെക്കന്റ് ഹണിമൂണ്‍'

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സംവിധായകകന്‍ തന്നെ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം പൂര്‍ണമായും സംഭാഷണങ്ങളിലൂടെയാണ് മുന്നോട്ട് പോകുന്നത്. ചന്ദ്രദാസായി കലാധരനും ഭാര്യ രമണിയായി ഇന്ദിര കെകെയും വേഷമിടുന്നു. വളരെ ചെറിയ പ്രമേയത്തിലൂന്നി കഥ മുന്നോട്ട് പോകുന്നുണ്ടെങ്കിലും അതിനുവേണ്ടി ഒരുക്കിയിരിക്കുന്ന സംഭാഷണങ്ങള്‍ ശരാശരി മാത്രമാണ്. സംസാരത്തിന് അപ്പുറത്ത് മറ്റൊന്നും ചിത്രത്തിലില്ല എന്നിരിക്കെ തന്നെ അതിന്റെ അവതരണത്തില്‍ കുറച്ചുകൂടെ ശ്രദ്ധ അണിയറപ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ടതായിരുന്നു. സംഭാഷണത്തിലൂടെ രണ്ട് പേര്‍ തമ്മിലുള്ള റിലേഷന്‍ഷിപ്പ് പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ ദൃശ്യങ്ങളിലൂടെ അതും, സിനിമയും മുന്നോട്ട് കൊണ്ട് പോകാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞോ എന്ന സംശയം പലര്‍ക്കും തോന്നിയേക്കാം.

ഒരു ചെറു പുഞ്ചിരി പ്രേക്ഷകന് നല്‍കിക്കൊണ്ട് ചിത്രം ആരംഭിക്കാന്‍ സംവിധായകന് കഴിയുന്നുണ്ട്. എന്നാല്‍ പിന്നീട് ഒരു ലൊക്കേഷനില്‍ ഇരുന്ന് രണ്ട് പേര്‍ സംസാരിക്കുന്നു എന്നതിന് അപ്പുറത്ത് വിഷ്വലി പ്രേക്ഷകന് എന്തൈങ്കിലും പുതുമയോ കൗതുകമോ നല്‍കാന്‍ ചിത്രം ശ്രമിച്ചിട്ടില്ല എന്നതും ഒരു പോരായ്മയാണ്. തുടക്കം മുതല്‍ അവസാനം വരെ ഏറ്റക്കുറച്ചിലുകളോ ഭാവവ്യത്യാസങ്ങളോ ഇല്ലാതെ ഒരേ വേഗതയിലാണ് സംഭാഷണം പോകുന്നത്. കാര്യമായ ഫ്രെയിം മാറ്റങ്ങളില്ലാത്തത് കൊണ്ട് തന്നെ റിയലസിത്തോട് ചേര്‍ന്നു നില്‍ക്കുന്ന രീതിയില്‍ സംഭാഷണങ്ങള്‍ അവതരിപ്പിച്ചിരുന്നുവെങ്കില്‍ ചിത്രം കുറച്ചുകൂടി നല്ല അനുഭവമായേനെയെന്നും തോന്നാം. പ്രേക്ഷകരെ കയ്യിലെടുക്കുന്ന ഒരു ട്വിസ്റ്റ് കയ്യിലുണ്ടായിരുന്നിട്ട് കൂടി അത് വെറും സംഭാഷണം മാത്രമാക്കി പറഞ്ഞുതീര്‍ക്കാനാണ് ചിത്രം ശ്രമിച്ചിരിക്കുന്നതും.

നിഗൂഢത കൈവിടാതൊരു ഏഴ് മിനിറ്റ് ; പരീക്ഷണമായി ഷോര്‍ട്ട്ഫിലിം 'കുക്കു'
ഓര്‍മയുണ്ടോ ആ ‘വെള്ളിയാഴ്ച’; സിംപിളായൊരു ഷോര്‍ട്ട്ഫിലിം

പ്രേക്ഷകര്‍ക്ക് പരിചിതമായ ഒരു അച്ഛനെയും അമ്മയെയും ചിത്രം ഓര്‍മിപ്പിക്കും എന്നതാണ് സെക്കന്റ് ഹണിമൂണിനെ ശ്രദ്ധിക്കപ്പെടുന്നതാക്കുന്നത്. ചിത്രം കാണുന്നവര്‍ക്ക് അത് അനുഭവപ്പെടും. പലരും തങ്ങളുടെ അച്ഛനും അമ്മയും അവര്‍ക്ക് വേണ്ടി ജീവിച്ചോ എന്ന് ആലോചിച്ചേക്കാം, ഇനിയും വൈകിയിട്ടില്ലെന്ന് ചിലര്‍ക്ക് തോന്നിയേക്കാം. വിഷ്വലുകളുടെ സാധ്യത ഉപയോഗിക്കാതിരുന്നത് ചിത്രത്തിനെ പിന്നോട്ട് വലിക്കുന്നുണ്ടെങ്കിലും കാണാവുന്ന ഷോര്‍ട്ട്ഫിലിമുകളിലൊന്ന് തന്നെയാണ് 'സെക്കന്റ് ഹണിമൂണ്‍'.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

No stories found.
The Cue
www.thecue.in