ഇന്റര്‍നെറ്റിലെ മുന്നറിയിപ്പുകളുമായി ‘സൈബര്‍ ട്രാപ്പ്’

ഇന്റര്‍നെറ്റിലെ മുന്നറിയിപ്പുകളുമായി ‘സൈബര്‍ ട്രാപ്പ്’

ഇന്റര്‍നെറ്റിലെ മുന്നറിയിപ്പുകളുമായി ‘സൈബര്‍ ട്രാപ്പ്’

സൈബര്‍ കുറ്റകൃത്യങ്ങളും ഇന്റര്‍നെറ്റിന്റെ ദൂഷ്യഫലങ്ങളും പ്രമേയമാക്കി ഒരുക്കിയ ഡോക്യുമെന്ററിയാണ് 'സൈബര്‍ ട്രാപ്പ്'. അഡിക്ഷന്‍, ക്രൈം, ഫേക്ക് ന്യൂസ്, സൈബര്‍ ബുളളിയിംഗ് എന്നിങ്ങനെ 4 ചാപ്റ്ററുകളിലായി ഒരുക്കിയിരിക്കുന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് അനൂപ് എംജെയാണ്. ഇന്റര്‍നെറ്റ് ഉപയോഗത്തോടുളള അമിതാസക്തി ചികിത്സയ്ക്ക് വിധേയമാക്കേണ്ട രോഗാവസ്ഥ ആണെന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് സൈബര്‍ ട്രാപ്പ് തുടങ്ങുന്നത്.

 ഇന്റര്‍നെറ്റിലെ മുന്നറിയിപ്പുകളുമായി ‘സൈബര്‍ ട്രാപ്പ്’
'നമുക്ക് വേണ്ടി ജീവിക്കാന്‍ വൈകിപ്പോകരുത്'; ഷോര്‍ട്ട്ഫിലിം 'സെക്കന്റ് ഹണിമൂണ്‍'

തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഐപിഎസ്, സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ. പട്ടത്തില്‍ ധന്യ മേനോന്‍, മനോരോഗ വിധഗ്ദന്‍ ഡോ. ഗിരീഷ് മേനോന്‍, രാജഗിരി സൈക്കാട്രി വിഭാഗം പ്രൊഫസര്‍ ഡോ. സഞ്ചു ജോര്‍ജ്ജ് എന്നിവര്‍ ഡോക്യുമെന്ററിയിലൂടെ സൈബര്‍ ലോകത്തെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കുന്നു. അരമണിക്കൂറാണ് ഡോക്യുമെന്ററിയുടെ ദൈര്‍ഘ്യം.

വ്യക്തിപരമായ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധയില്ലാതെ പങ്കുവെക്കുന്നത് കുറ്റവാളികള്‍ക്ക് സഹായമാകുമെന്നും ഫേസ്ബുക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളെ ബുദ്ധിപരമായി കൈകാര്യം ചെയ്യാന്‍ കുട്ടികളെ പ്രാപ്തരാക്കണമെന്നും 'സൈബര്‍ ട്രാപ്പ്' ഓര്‍മ്മപ്പെടുത്തുന്നു. റിയാലിറ്റിയും ഫിക്ഷനും സമന്വയിപ്പിച്ചാണ് ഡോക്യുമെന്ററിയുടെ അവതരണം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തേര്‍ഡ് ഐ മൂവീ ക്ലബ്ബിന്റെ ബാനറില്‍ ജിതിന്‍ കെ പി ആണ് 'സൈബര്‍ ട്രാപ്പ്' നിര്‍മ്മിച്ചിരിക്കുന്നത്. നിതിന്‍ ഛായാഗ്രഹണവും രോഹിത് വി എസ് എഡിറ്റിംഗും ചെയ്തിരിക്കുന്നു. കൃഷ്ണകുമാറാണ് വിഷ്വല്‍ ഇഫക്ട്സ്. സൗണ്ട് ഡിസൈല്‍ ആന്റ് മിക്സിങ് ഫ്രെഡീസ് എവിജി. ഏരിയല്‍ സിനിമാറ്റോഗ്രഫി ബ്രൈഡ് ഐ വിഷ്വല്‍. നരേഷന്‍ എയ്ഞ്ചല്‍ ഷിനോയി.

Related Stories

No stories found.
logo
The Cue
www.thecue.in