ഉണർവ്വ് പ്രകടമായി യുഎഇ റിയല്‍ എസ്റ്റേറ്റ് വിപണി,നിക്ഷേപം നടത്താന്‍ യുവസംരംഭകർ

ഉണർവ്വ് പ്രകടമായി യുഎഇ റിയല്‍ എസ്റ്റേറ്റ് വിപണി,നിക്ഷേപം നടത്താന്‍ യുവസംരംഭകർ

കോവിഡ് സാഹചര്യങ്ങള്‍ മറികടന്ന് സജീവമാവുകയാണ് ദുബായ്. വിവിധ താമസ വാണിജ്യകേന്ദ്രങ്ങളില്‍ പ്രകടമാകുന്ന വാടകവർദ്ധനവും ആഢംബര ഭവനവിലകള്‍ ഉയരുന്നതും രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് വിപണി വീണ്ടും സജീവമാകുന്നുവെന്നുളളതിന്‍റെ പ്രകടമായ സൂചനയായി ഈ രംഗത്തുളളവർ വിലയിരുത്തുന്നു.യുഎഇയുടെ മാറിയ വിപണി സാഹചര്യങ്ങള്‍ക്കൊപ്പം നില്‍ക്കാനാണ് യുവ സംരംഭകരില്‍ ഏറെയും താല്‍പര്യപ്പെടുന്നത്.

യു എ ഇ യിലും ഇന്ത്യയിലുമായി താമസ ,വാണിജ്യ കേന്ദ്രങ്ങൾ നിർമ്മിക്കാനൊരുങ്ങുകയാണ് യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബി സി സി ഇന്‍റർനാഷണല്‍. ഇതിനായി50000ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഭൂമി ഒരുക്കിയതായി യുസ്ഥാപക ചെയർമാൻ അംജദ് സിത്താര പറഞ്ഞു. കെട്ടിട നിർമാണ മേഖലയിൽ വിറ്റു വരവ് അഞ്ച് വർഷം കൊണ്ട്ഇരട്ടിയാക്കുകയാണ് ലക്ഷ്യം.

ദുബായ് ഹിൽസ് ,അൽ ഫുർജാൻ ,ശോഭ ഹാർട് ലാൻഡ് ,പേൾ ജുമൈറ ,അജ്‌മാൻ ഹീലിയോ എന്നിവടങ്ങളിലാണ് വില്ലകള്‍ നിർമ്മിക്കുക. റിയൽ എസ്റ്റേറ്റ് രംഗത്ത് കൂടുതൽ ശ്രദ്ധ ചെലുത്താൻ അബൂദബിയിൽ ഓഫിസ് തുറന്നുവെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ വിമാനത്താവളത്തിന് സമീപം ഹോട്ടൽ നിർമിക്കാൻ പ്രാരംഭ പ്രവർത്തനങ്ങളും നടക്കുന്നു. 2012 ൽ തുടങ്ങിയ സ്ഥാപനത്തിന് ഐ എസ് ഒ 9001 സർട്ടിഫിക്കേഷൻ ഉണ്ടെന്നും ദുബായില്‍ നടത്തിയ വാർത്താസമ്മേളത്തില്‍ അംജദ് സിത്താര വ്യക്‌തമാക്കി. സി ഇ ഒ മർജാന അംജദ് ,സെയിൽസ് മാനേജർ രഞ്ജു .അസി .ജനറൽ മാനേജർ അമീർ അയൂബ് , അഡ്മിൻ മാനേജർ ജിനീഷ് ടോം വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു .

Related Stories

No stories found.
logo
The Cue
www.thecue.in