യുഎഇ വിസ എന്‍ട്രി പെർമിറ്റ് : 15 സേവനങ്ങള്‍ കൂടി സ്മാർട് ചാനലില്‍ ലഭ്യമാകുമെന്ന് ഐസിപി

യുഎഇ വിസ എന്‍ട്രി പെർമിറ്റ് :  15 സേവനങ്ങള്‍ കൂടി സ്മാർട് ചാനലില്‍ ലഭ്യമാകുമെന്ന് ഐസിപി

രാജ്യത്ത് വിസ, എൻട്രി പെർമിറ്റുകൾ എന്നിവയുമായി ബന്ധപ്പെട്ട് 15 സേവനങ്ങൾ കൂടി സ്മാർട് ചാനലുകള്‍ വഴി സാധ്യമാകുമെന്ന് യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി അറിയിച്ചു.

പ്രധാനപ്പെട്ട സേവനങ്ങള്‍ ഇവയാണ്.

1) ചികിത്സ, രോഗിയുടെ സഹയാത്രികൻ,വിനോദം എന്നിവയ്‌ക്കായി ഗ്രൂപ്പ് ഫാമിലി വീസ അനുവദിക്കും. 60 ദിവസത്തേയും 180 ദിവസത്തേയും കാലാവധിയുള്ള സിംഗിൾ, മൾട്ടിപ്പിൾ എൻട്രികളാണ് അനുവദിക്കുക.

2)പാസ്‌പോർട്ട് ഇഷ്യൂ ചെയ്യുന്നതിനും പുതുക്കുന്നതിനും മാറ്റിസ്ഥാപിക്കുന്നതിനുമുള്ള അപേക്ഷകൾ സമർപ്പിക്കുമ്പോൾ നിശ്ചയദാർഢ്യമുള്ള പൗരന്മാരുടെ വിരലടയാളം ആവശ്യമില്ല.

3) 90 ദിവസത്തെ വീസയുള്ളവർക്ക് ഒരു തവണ 30 ദിവസത്തേയ്ക്ക് വീസ നീട്ടാൻ അനുവദിക്കുകയും അതിന്‍റെ സാധുത 6 മാസത്തിൽ കൂടുതലാണെങ്കിൽ റെസിഡൻസി വീസ പുതുക്കൽ നിരോധിക്കുകയും ചെയ്യും.

4)

ജിസിസി പൗരന്മാരുടെ അക്കൗണ്ടുകളിൽ വിസ വിവരങ്ങള്‍ റദ്ദാക്കുന്നതിനും ഭേദഗതി ചെയ്യുന്നതിനുമുള്ള സേവനങ്ങൾ നൽകും.∙∙എമിറേറ്റ്സ് ഐഡി ഇല്ലാതെ ഇത് സാധ്യമാകും.

5. ബന്ധുവിന്‍റെയോ സുഹൃത്തിന്‍റെയോ സന്ദർശന വീസ നീട്ടാനുളള അനുമതിയുണ്ട്. 30, 60, 90 ദിവസത്തേയ്ക്ക് ഒറ്റത്തവണയോ മള്‍ട്ടിപ്പിള്‍ എന്‍ട്രിയെന്ന രീതിയിലോ എടുത്ത വിസകള്‍ക്ക് ഇത് ബാധകമാണ്.

സ്മാർട്ട് സേവന സംവിധാനത്തിൽ അതോറിറ്റി സ്വീകരിച്ച മാറ്റങ്ങള്‍ ഫെബ്രുവരി 1 ന് നിലവില്‍ വന്നതായി ഐസിപി ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സയീദ് അൽ ഖൈലി പറഞ്ഞു. പൗരന്മാരും താമസക്കാരും സന്ദർശകരും ഉൾപ്പെടെ എല്ലാവർക്കും സേവനം പ്രയോജനപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു

Related Stories

No stories found.
logo
The Cue
www.thecue.in