നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂള്‍ അജ്മാനില്‍ പ്രവർത്തനം ആരംഭിക്കുന്നു. യുഎഇയിലെ വിദ്യാഭ്യാസ രംഗത്ത് പുതുമാറ്റം സൃഷ്ടിച്ച ഹാബിറ്റാറ്റ് സ്കൂളുകള്‍ സ്ഥാപിച്ച എസ് ആന്‍റ് സെഡ് ഗ്രൂപ്പാണ് നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂളിനും നേതൃത്വം നല്‍കുന്നത്. 2024-25 അധ്യയന വർഷത്തോടെയാണ് സ്കൂളുകള്‍ പ്രവർത്തനം ആരംഭിക്കുന്നത്.ഹാബിറ്റാറ്റ് സ്കൂളുകൾ അവതരിപ്പിച്ച നൂതന വിദ്യാഭ്യാസ സമ്പ്രദായങ്ങളെ അടിസ്ഥാനമാക്കി അക്കാദമിക് മികവും സമഗ്രമായ സമീപനവും സംയോജിപ്പിക്കുന്ന പാഠ്യപദ്ധതിയാണ് നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂളും പിന്തുടരുക. യു.എ.ഇയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും യു.കെ യുടെ ഉന്നതമായ ദേശീയ പാഠ്യപദ്ധതിയും സ്കൂളിലുണ്ടാകും.യു.എ.ഇ യില്‍ ആദ്യമായി കൃഷിയും കോഡിംഗും സ്കൂള്‍ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തിയ പ്രശസ്തമായ ഗ്രൂപ്പാണിത് റോബോട്ടിക്സ്, എ.ഐ ലാബ് എന്നിവയുൾപ്പെടെ ഏറ്റവും പുതിയ ശാസ്ത്ര സാങ്കേതിക വിദ്യകളും കരിക്കുലത്തിലുണ്ടാകും.
ആഗോള വിദ്യാഭ്യാസ സാധ്യതകൾ, പാരിസ്ഥിതിക അവബോധം, പരസ്പര ബന്ധിത സാംസ്കാരിക വളർച്ച, യു.എ.ഇയുടെ ധാർമ്മികതയെയും ചരിത്രത്തെയും കുറിച്ചുള്ള ആഴത്തിലുള്ള ധാരണ എന്നിവ വളർത്തുന്ന രീതിയിലാണ് പാഠ്യപദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. അജ്മാനിലെ ഏറ്റവും വലിയ കാമ്പസുകളിലൊന്നായ ഈ സ്കൂളിൽ 11എ-സൈഡ് ഫുട്ബോൾ പിച്ച്, ഒളിമ്പിക് വലിപ്പത്തിലുള്ള നീന്തൽക്കുളം, അത്യാധുനിക സൗകര്യങ്ങളുള്ള സ്പെഷ്യലിസ്റ്റ് മുറികള്‍ എന്നിവ ഉൾപ്പെടുന്നു. എല്ലാ വിദ്യാർത്ഥികളുടെയും ഭാവനയെ വളര്‍ത്തുന്ന സമഗ്രവും ആവേശകരവുമായ പാഠ്യേതര പരിപാടി വാഗ്ദാനം ചെയ്തുകൊണ്ട് വിദ്യാർത്ഥികളുടെ സാമൂഹികവും വൈകാരികവുമായ വികസനത്തിൽ സ്കൂൾ ശ്രദ്ധ കേന്ദ്രീകരിക്കും. നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂൾ കോർണർസ്റ്റോൺസ് എജ്യുക്കേഷൻ-കരിക്കുലം മാസ്ട്രോ, ലേണിംഗ് ലാഡേഴ്സ്-സ്റ്റുഡന്റ് പ്രോഗ്രസ് ട്രാക്കിംഗ്, നാഷണൽ കോളേജ്-പ്രൊഫഷണൽ ഡെവലപ്മെന്റ് ഫോർ ടീച്ചേഴ്സ്, യുണീക്ക് വേൾഡ് റോബോട്ടിക്സ് ഫോർ അഡ്വാൻസ്ഡ് റോബോട്ടിക്സ് എജ്യുക്കേഷൻ, ആപ്പിൾ ഡിസ്റ്റിംഗ്വിഷ്ഡ് സ്കൂൾ-സെന്‍റർ ഓഫ് ലീഡർഷിപ്പ് ആൻഡ് എക്സലൻസ് എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കും.
പരമ്പരാഗത ബ്രിട്ടീഷ് വിദ്യാഭ്യാസ മൂല്യങ്ങളോടൊപ്പം നൂതന അധ്യാപന രീതികളും അത്യാധുനിക സാങ്കേതികവിദ്യയും സംയോജിപ്പിക്കുന്ന ഒരു പഠന അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് തങ്ങളുടെ ദൗത്യമെന്ന് എസ് & സെഡ് ഗ്രൂപ്പ് ചെയർമാൻ ഷെയ്ഖ് സുൽത്താൻ ബിൻ സഖർ അൽ നുഐമി പറഞ്ഞു. നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂളിന്‍റെ സ്ഥാപക പ്രിൻസിപ്പൽ ഗ്യാരി വില്യംസ് പുതിയ സ്ഥാപനത്തെപ്പറ്റിയുള്ള പ്രതീക്ഷകള്‍ പങ്കുവെച്ചു: "നോർത്ത് ഗേറ്റിൽ, അക്കാദമിക്കലും സമഗ്രവുമായ ഒരു അന്തരീക്ഷം വളർത്തിയെടുക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം പറഞ്ഞു. 252,000 ചതുരശ്ര അടിയില്‍ 394, 000 ചതുരശ്ര അടി വിസ്തൃതിയുള്ള പദ്ധതി സ്പ്ലാഷ് ബിൽഡിംഗ് കോൺട്രാക്റ്റിംഗ് എൽഎൽസി വെറും 172 ദിവസത്തിനുള്ളിലാണ് പൂർത്തിയാക്കിയത്. വാർത്താസമ്മേളത്തില്‍ നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂള്‍ ഓപ്പറേഷന്‍സ് ഡയറക്ടർ ഷമ മറിയം, സ്കൂള്‍ പ്രിന്‍സിപ്പള്‍ ഗാരി വില്ല്യംസ്, പ്രൈമറി ഹെഡ് ജോനി എരാമസ്, എംഒഇ തലവന്‍ ഗിഹാന്‍ മന്‍സൂർ സംബന്ധിച്ചു.