റമദാനില്‍ അതിഥികളെ സ്വീകരിച്ച് ദുബായ് ഭരണാധികാരി

റമദാനില്‍ അതിഥികളെ സ്വീകരിച്ച് ദുബായ് ഭരണാധികാരി

റമദാനില്‍ ഫ്യൂച്ചർ മ്യൂസിയത്തില്‍ പ്രമുഖരെ സ്വീകരിച്ച് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. മുന്‍മന്ത്രിമാർക്കും വ്യവസായ പ്രമുഖർക്കും ഷെയ്ഖ് മുഹമ്മദും ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയർമാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ദുബായ് ഉപഭരണാധികാരിയും ധനമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും റമദാന്‍ ആശംസകള്‍ നേർന്നു.

മുതിർന്ന ഉദ്യോഗസ്ഥർ, വിരമിച്ച സൈനിക ഉദ്യോഗസ്ഥർ തുടങ്ങിയവരും എത്തിയിരുന്നു. ലുലു ഗ്രൂപ്പ് ചെയർമാന്‍ എം എ യൂസഫലി, ആസ്റ്റർ ഡിഎം ഹെല്‍ത്ത് കെയർ ചെയർമാന്‍ ഡോ ആസാദ് മൂപ്പന്‍ തുടങ്ങിയവരും ഫ്യൂച്ചർ മ്യൂസിയത്തിലെത്തി ദുബായ് ഭരണാധികാരികള്‍ക്ക് ആശംസകള്‍ നേർന്നു.

ദുബായ് ഭരണാധികാരികള്‍ക്ക്  റമദാൻ ആശംസകൾ നേരുന്ന എം.എ. യൂസഫലി
ദുബായ് ഭരണാധികാരികള്‍ക്ക് റമദാൻ ആശംസകൾ നേരുന്ന എം.എ. യൂസഫലി

Related Stories

No stories found.
The Cue
www.thecue.in