പതിമൂന്നാം നിലയില്‍ നിന്ന് അഞ്ച് വയസുകാരനെ രക്ഷിച്ചവരെ ആദരിച്ച് ഷാ‍ർജ പോലീസ്

പതിമൂന്നാം നിലയില്‍ നിന്ന് അഞ്ച് വയസുകാരനെ രക്ഷിച്ചവരെ ആദരിച്ച് ഷാ‍ർജ പോലീസ്

കെട്ടിടത്തിന്‍റെ പതിമൂന്നാം നിലയില്‍ അപകടകരമായ രീതിയില്‍ തൂങ്ങിക്കിടന്ന അഞ്ച് വയസുകാരനെ മനോധൈര്യം കൈവിടാതെ രക്ഷിച്ച വാച്ച്മാനെയും താമസക്കാരനെയും ആദരിച്ച് ഷാർജ പോലീസ്. കെട്ടിടത്തിലെ വാച്ച്മാനായ നേപ്പാള്‍ സ്വദേശി മുഹമ്മദ് റഹ്മത്തുളള, താമസക്കാരനായ ആദില്‍ അബ്ദുള്‍ ഹഫീസ് എന്നിവരെയാണ് ആദരിച്ചത്.

അല്‍ താവൂണ്‍ മേഖലയില്‍ ബുധനാഴ്ചയാണ് സംഭവമുണ്ടായത്.കളിക്കുന്നതിനിടെ പുറത്തേക്ക് വീണ കുട്ടി ജനലില്‍ തങ്ങി നില്‍ക്കുകയായിരുന്നു. കെട്ടിടത്തിലെ മറ്റ് താമസക്കാരാണ് അപകടകരമായ രീതിയില്‍ കുട്ടി തൂങ്ങിനില്‍ക്കുന്നത് കണ്ടത്. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു. ഇതിനിടെ കുട്ടിയുടെ ഫ്ളാറ്റിലെത്തിയ അയല്‍ക്കാർ വാതിലില്‍ തട്ടി വിളിച്ചുവെങ്കിലും ആരും വാതില്‍ തുറന്നില്ല. തുടർന്ന് കുട്ടിയുടെ അച്ഛനെ വിളിച്ച് വാതില്‍ തകർത്ത് അകത്ത് കയറുകയും കുഞ്ഞിനെ പതുക്കെ വലിച്ചെടുക്കുകയും ചെയ്യുകയായിരുന്നു. വാതിലിന്‍റെ വിടവ് വളരെ ചെറുതായതിനാല്‍ കുട്ടിയെ ഫ്ളാറ്റിലേക്ക് വലിച്ചെടുക്കും വരെ വാച്ച്മാന്‍ ജനല്‍ ഉയർത്തി നിന്നതും രക്ഷയായി. ഉടന്‍ തന്നെ പോലീസും ഷാ‍ർജ സിവില്‍ ഡിഫന്‍സും കുട്ടിയുടെ അമ്മയും സ്ഥലത്തെത്തിയെന്നും രക്ഷാപ്രവർത്തനത്തിലുണ്ടായിരുന്ന ആദേല്‍ അബ്ദേല്‍ ഹഫീസ് അറബ് മാധ്യമത്തോട് പറഞ്ഞു. കുഞ്ഞ് താഴേക്ക് വീഴുകയാണെങ്കില്‍ പരുക്കേല്‍ക്കാതിരിക്കാന്‍ പുതപ്പും മെത്തകളും വിരിച്ചിടണമെന്ന് കൂടെയുളളവരോട് പറഞ്ഞതിന് ശേഷമാണ് മുകളിലേക്ക് പോയതെന്ന് വാച്ച്മാനായ മുഹമ്മദ് റഹ്മത്തുളളയും പറഞ്ഞു.

കുട്ടിയ രക്ഷപ്പെടുത്തി നിമിഷങ്ങള്‍ക്കകം തന്നെ പോലീസ് പട്രോള്‍ സംഘം സ്ഥലത്തെത്തി. കുട്ടി ജനലലില്‍ കുടുങ്ങിയ വിവരം അറി‍ഞ്ഞ് നിമിഷങ്ങള്‍ക്കകം സ്ഥലത്ത് എത്തിയെന്നും, അവിടെ എത്തിയപ്പോഴേക്കും കുട്ടിയെ രക്ഷപ്പെടുത്തിക്കഴിഞ്ഞിരുന്നുവെന്നും ഷാര്‍ജ സിവില്‍ ഡിഫന്‍സ് അറിയിച്ചു.

Related Stories

No stories found.
The Cue
www.thecue.in