ദുബായ് ജുമൈറ ബീച്ചിലെ അടയാള ബോർഡുകള്‍ ഏകീകരിച്ച് ആർടിഎ

ദുബായ് ജുമൈറ ബീച്ചിലെ അടയാള ബോർഡുകള്‍ ഏകീകരിച്ച് ആർടിഎ

ജുമൈറ ബീച്ചിലെ അടയാള ബോർഡുകള്‍ പുതുക്കി ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. മുനിസിപ്പാലിറ്റിയുമായി സഹകരിച്ചാണ് മാറ്റങ്ങള്‍ നടപ്പില്‍ വരുത്തിയത്. പുതിയ സൈക്ലിംഗ്, ഇ സ്കൂട്ടർ ട്രാക്കുകളും, ബീച്ചിലെ പുതിയ മാറ്റങ്ങളും സന്ദർകർക്ക് വേഗത്തില്‍ മനസിലാക്കുന്നതിനാണ് പുതിയ അടയാള ബോർഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. 84 അടയാളങ്ങളാണ് നവീകരിച്ചിട്ടുളളത്. പച്ചയും നീലയും ഇടകലർത്തിയുളള അടയാളബോർഡുകള്‍ ജുമൈറ ബീച്ചിന് പുതിയ മുഖം നല്‍കുന്നു. ലോകോത്തര നിലവാരത്തില്‍ ബോർഡുകളുടെ ഏകീകൃത സ്വഭാവം നിലനിർത്തിയാണ് അടയാള ബോർഡുകള്‍ നിർമ്മിച്ചിരിക്കുന്നത്.

ഇ സ്കൂട്ടർ ഉപയോഗത്തിനും സൈക്ലിംഗ് ട്രാക്കുകള്‍ക്കുമുളള പുതിയ നിർദ്ദേശങ്ങളും ബോർഡില്‍ കാണാം. മണിക്കൂറില്‍ 20 കിലോമീറ്ററാണ് വേഗപരിധി. 12 വയസിന് മുകളിലുളളവർക്കാണ് സൈക്കിള്‍ ചവിട്ടാന്‍ അനുമതി. ഇ സ്കൂട്ടർ ഓടിക്കണമെങ്കില്‍ 16 കഴിയണം. സംരക്ഷിത ഹെല്‍മെറ്റും സുരക്ഷാ ഉപകരണങ്ങളും നിർബന്ധം. കാല്‍നടയാത്രക്കാർ റോഡ് മുറിച്ചുകടക്കുമ്പോള്‍ വാഹനങ്ങള്‍ ശ്രദ്ധയോടെ വേണം ഓടിക്കാന്‍ എന്നതടക്കമുളള നിർദ്ദേശങ്ങളും അടയാള ബോർഡുകള്‍ ഓർമ്മിപ്പിക്കുന്നു.

നീന്തലിനറങ്ങുന്നവർ ലൈഫ് ഗാർഡുകളുടെ നിർദ്ദേശങ്ങള്‍ പാലിക്കണം. കുട്ടികള്‍ നീന്താനിറങ്ങുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. കാലാവസ്ഥ പ്രതികൂലമാണെങ്കില്‍ നീന്താന്‍ ഇറങ്ങരുതെന്നും നിർദ്ദേശം വ്യക്താക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in