എമിറേറ്റ്സ് ഐഡിയിലെ ഫോട്ടോ ഓണ്‍ലൈനായി നല്‍കുമ്പോള്‍, അറിയേണ്ടതെല്ലാം

എമിറേറ്റ്സ് ഐഡിയിലെ ഫോട്ടോ ഓണ്‍ലൈനായി നല്‍കുമ്പോള്‍,  അറിയേണ്ടതെല്ലാം

എമിറേറ്റ്സ് ഐഡിയില്‍ പതിക്കേണ്ട ചിത്രം ഓണ്‍ലൈനായി നല്‍കുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍ സംബന്ധിച്ച് ഫെഡറല്‍ അതോറിറ്റി മാർഗനിർദ്ദേശം പുറത്തിറക്കി. നിബന്ധനകള്‍ ഇപ്രകാരമാണ്

നല്ല ക്വാളിറ്റിയുളള, കളർ ഫോട്ടോ ആയിരിക്കണം. ആറ് മാസത്തില്‍ കൂടുതല്‍ പഴക്കമുണ്ടാവരുത് (35x40mm)

വെള്ള ബാക്ഗ്രൗണ്ടിലായിരിക്കണം ഫോട്ടോ എടുക്കേണ്ടത്

സ്വഭാവികമായ മുഖഭാവത്തോടെയുളളതായിരിക്കണം. അധിക ഭാവപ്രകടനങ്ങള്‍ പാടില്ല.

ക്യാമറക്ക് മുന്നിലേക്ക് കണ്ണുകള്‍ തുറന്നിരിക്കണം. കണ്ണുകളില്‍ കളർ ലെന്‍സുകള്‍ ഉപയോഗിക്കരുത്.

തല നേരെയായിരിക്കണം. ചരിഞ്ഞരീതിയിലായിരിക്കരുത് മുഖം.

കണ്ണടകള്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ വെളിച്ചം കണ്ണടയില്‍ പ്രതിഫലിക്കാതെ വേണം ഫോട്ടോ എടുക്കാന്‍. കണ്ണിന്‍റെ കാഴ്ച മറയ്ക്കുകയും അരുത്.

പാസ്പോർട്ടിലെ ചിത്രത്തിന് സമാനമായ വേഷവിധാനമാകാം.

മതവിശ്വാസത്തിന്‍റെ ഭാഗമായുളള തലക്കെട്ടുകള്‍ ആവാം

ചിത്രം, (600 ഡിപിഐ) ഹൈ റെസലൂഷനിലുളളതാവണം.

The Cue
www.thecue.in