മങ്കിപോക്സ്: യാത്രാക്കാരെ വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് യുഎഇയോട് ഇന്ത്യ

മങ്കിപോക്സ്: യാത്രാക്കാരെ വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് യുഎഇയോട് ഇന്ത്യ

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവരെ വിമാനത്താവളങ്ങളില്‍ വച്ച് മങ്കിപോക്സ് പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് ഇന്ത്യ. ദുബായോട് ഇക്കാര്യം ആവശ്യപ്പെട്ടുവെന്ന് ഇന്ത്യന്‍ ആരോഗ്യമന്ത്രി മന്‍സുഖ് മാന്‍ഢവ്യ രാജ്യസഭയില്‍ വ്യക്തമാക്കി. വിമാനത്താവളങ്ങളില്‍ വച്ച് പരിശോധന നടത്തുകയും റിപ്പോർട്ട് നല്കുകയും വേണമെന്നാണ് യുഎഇയോട് കേന്ദ്രം ആവശ്യപ്പെട്ടത്. യുഎഇയില്‍ നിന്നുമെത്തിയവരില്‍ മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നീക്കം നടത്തിയതെന്നും അദ്ദേഹം രാജ്യസഭയില്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കേരളത്തില്‍ മങ്കിപോക്സ് ബാധിച്ച് മരിച്ച യുവാവ് യുഎഇയിലെ പരിശോധനയില്‍ മങ്കിപോക്സ് സ്ഥിരീകരിച്ച കാര്യം മറച്ചുവെച്ച് കൂടുതല്‍ പേരുമായി ഇടപഴകിയെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. ഇദ്ദേഹത്തിന്‍റെ സമ്പർക്കപ്പട്ടികയിലുളളവരെല്ലാം ഇപ്പോള്‍ നിരീക്ഷണത്തിലാണ്. മങ്കിപോക്സ് പ്രതിരോധത്തില്‍ കേരളത്തിന് എല്ലാവിധ പിന്തുണയും സഹായവും നല‍്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി രാജ്യസഭയില്‍ പറഞ്ഞു.

കേരളത്തില്‍ മരിച്ച തൃശൂർ സ്വദേശി ഉള്‍പ്പടെ 8 പേർക്കാണ് രാജ്യത്ത് ഇതുവരെ മങ്കിപോക്സ് സ്ഥിരീകരിച്ചിട്ടുളളത്.

Related Stories

No stories found.
logo
The Cue
www.thecue.in